താൾ:CiXIV280.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൦ ഉദ്യൊഗം

രാഷ്ട്രന്റെഗൃഹംപുക്കിതങ്ങവൾകളും പാൎത്തുനിന്നെതിരെറ്റുസല്ക്കരി
ച്ചിരുത്തിനാർഊണിനുവിദുരർതൻവീടുപുക്കിതുകൃഷ്ണൻമാനസംതെ
ളിഞ്ഞവനാനന്ദമുണ്ടായ്വന്നുക്ഷത്താവുഭക്തിപരവശനായ്വന്നുപുരു
ഷൊത്തമൻഭക്തവാത്സല്യംകൊണ്ടുമതുപൊലെമുഗ്ദ്ധലൊചനരുൾചെ
യ്തിതുവിദുരരൊടെത്രയുംസുഖംവന്നിതിവിടെവന്നമൂലംദുഗ്ദ്ധമാകിലും
കയ്ക്കുംദുഷ്ടർനൽകിയാലെടൊഭക്തന്മാർതരികിലെഭുക്തിക്കുരസമുള്ളു
ഇത്തരമരുൾചെയ്തുവിപ്രരുംതാനുംകൂടെഅത്താഴമുണ്ടുനല്ലമെത്തമെൽ
കരയെറിപാൎത്ഥന്മാരുടെനല്ലവാൎത്തയുമരുൾചെയ്തുരാത്രിയുംകഴിഞ്ഞിതു
മാൎത്താണ്ഡനുദിച്ചപ്പൊൾസന്ധ്യയുംകഴിച്ചാശുനിത്യദാനങ്ങളുംചെ
യ്തന്തണർചുഴന്നൊരു തെരതിൽകരെറിനാൻ മന്ദമെന്ദിയെകൃഷ്ണ
നംബികാസുതൻതന്റെ മന്ദിരമകംപുക്കുസുന്ദരൻ നന്ദാത്മജൻ
കൊടുത്തുസിംഹാസനമിരിപ്പാൻനൃപതിയു മടുത്തുഭീഷ്മദ്രൊണവി
ദുരാദികളെല്ലാംപരന്ന സഭതന്നിനിറഞ്ഞുമഹാജനം പറഞ്ഞുതു
ടങ്ങിനാൻമാധവൻകാൎയ്യങ്ങളുംഅംബികതനയനുംതന്നുടെസുതന്മാ
രുംനിൎമ്മലന്മാരാംമുനിവൎഗ്ഗവുംദ്വിജന്മാരും ദ്രൊണരുംകൃപരുമശ്വ
ത്ഥാമാവിദുരരുംമാനിച്ചുകെൾക്കഭീഷ്മർകൎണ്ണനുംശകുനിയും കഴിഞ്ഞ
വൃത്താന്തങ്ങൾപറഞ്ഞുതുടങ്ങെണ്ട കിഴിഞ്ഞുധൎമ്മാത്മജൻപറഞ്ഞവാ
ക്കുകെൾപ്പിൻ സൊമവംശത്തിൽപണ്ടുള്ളാചാരമറിയായ്കിൽ മാമു
നിജനത്തൊടുചൊതിക്കസുയൊധന നാഴികനെരംപൊലുംമൂത്ത
വർതന്നെനാടുവാഴുകെന്നതെവരുനീതിനീനിരൂപിക്ക പൂൎവന്മാർപണ്ടു
വാണകെളിയുംനിനക്കില്ലെ സാൎവ്വഭൌമത്വംതന്നെഭാവിച്ചാൽ
വന്നുകൂടാഎന്നതുകെട്ടുദുരിയൊധനുരചെയ്താൻചൊന്നതുനന്നുന
ന്നുദെവകിതനയാനീ ചൊല്ലെഴുംയയാതിയാംഭൂപതിതന്റെമക്കള
ല്ലയൊയദുമുതൽനാൽവരുമിരിക്കവെ പൂരുവല്ലയൊപണ്ടുപാരിനു
പതിയായതാരുമെയറിയാതെയല്ലിവയിരിക്കുന്നുനന്നുനിൻകെട്ടുകെ
ളിമന്നവസുയൊധനനിന്നൊടൊന്നുണ്ടുപറയുന്നുഞാനതുകെൾനീ
പൂജ്യനായ്നൃപഗുണയൊഗ്യനായുള്ളവനെ രാജ്യത്തിൽപ്രാപ്തിയുള്ളി
തെന്നതുകൊണ്ടല്ലയൊനിന്നുടെതാതൻധൃതരാഷ്ട്രർതാനിരിക്കവെമ
ന്നവനായിവാണുപാണ്ഡുവെന്നറികനീ അപ്പൊഴൊപാണ്ഡുപു
ത്രനാകിയയുധിഷ്ഠിരനെപ്പരുമടക്കിവാണീടുകയെല്ലൊവെണ്ടു പാ
ണ്ഡുവിൻപുത്രർതന്നെയല്ലവരെങ്കിൽചൊല്ലാം പാണ്ഡവന്മാരിൽ
പക്ഷപാതിനീകൊപ്പിക്കൊല്ലമാമുനിശാപംകൊണ്ടുകാനനംതന്നിൽ
പാണ്ഡുഭാമിനീജനത്തൊടുവെറുപെട്ടിരുന്നനാൾമറ്റുകണ്ടവർകൾ
ക്കുമക്കളായ്പിറന്നവർ പറ്റുമൊരാജ്യംവാഴ്വാ നെന്നുനീപറഞ്ഞാലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/266&oldid=185556" എന്ന താളിൽനിന്ന് ശേഖരിച്ചത്