താൾ:CiXIV280.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൫൫

ച്ചുകൊള്ളുവാനുംമദ്ധ്യമന്മാരെക്കാൎയ്യകാലെസെവിക്കെവെണ്ടു സെ
വിച്ചീടരുതധമന്മാരെയൊരിക്കലും ഭാവിച്ചീടരുതവരൊടഭിമുഖ്യംപൊ
ലുംമനസതാപംകൊണ്ടുബലവുംശരീരവുംജ്ഞാനവുംക്ഷയിച്ചുപൊം
വ്യാധിയുംവൎദ്ധിച്ചീടും പെരികവിശ്വസ്ഥന്റെപത്നിയെപ്രാപി
പ്പവൻഗുരുതല്പഗൻവൃഷലീപതിയാകുംദ്വിജൻ ശരണാഗതഹന്താ
മദ്യപാനിവരെല്ലാംകരുതിടെണബ്രഹ്മണഹാന്താവിനൊക്കുമെല്ലൊഎ
പ്പൊഴുംപ്രിയംപറഞ്ഞീടുവാൻപലരുമു ണ്ടപ്രിയമെന്നാകിലുംപ
ത്ഥ്യത്തെചൊല്ലീടുവാൻ സല്പുരുഷന്മാരില്ലകെൾപ്പാനുമാരുമില്ല ദു
ൎബൊധമുള്ളജനമെന്നിയില്ലൊരെടത്തും ഭൎത്താവിൻപ്രിയാപ്രിയമ
ന്വെഷിയാതെധൎമ്മ തത്വവുമറിഞ്ഞുകൊണ്ടപ്രിയമെന്നാകിലുംപ
ത്ഥ്യത്തെചൊല്ലുമാമത്യൻവെണംരാജാവായൽ എത്രയുംവന്നുകൂടുമ
ഭ്യുദയവുമെന്നാൽ സൎവ്വമുപെക്ഷിച്ചുമാത്മാവെരക്ഷിക്കെണം ഉ
ൎവ്വിയെയുപെക്ഷിച്ചുംമിത്രത്തെരക്ഷിക്കെണം ഗ്രാമത്തെയുപെക്ഷി
ച്ചുംരാജ്യത്തെരക്ഷിക്കെണംഗ്രാമത്തെയൊരുഗൃഹംകളഞ്ഞുംരക്ഷിക്കെ
ണംഒരുവൻതന്നെക്കളൊരിടംരക്ഷിക്കെണംകരുതീടുകമനതാര
തിലിവയെല്ലാം പുത്രനെയുപെക്ഷിച്ചുംവംശത്തെരക്ഷിക്കെണംഉ
ത്തമന്മാരായുള്ളൊരിങ്ങിനെചെയ്തുഞായം അൎത്ഥത്തെരക്ഷിക്കെണ
മാപത്തുവരുംപൊഴെ ക്കൎത്ഥത്തെക്കാളുംധൎമ്മദാരങ്ങൾരക്ഷിക്കെണം
ദാരാൎത്ഥങ്ങളെക്കാളുമാത്മാവെരക്ഷിക്കെണം ധീരന്മാരായുള്ളവരി
ങ്ങനെചെയ്തുഞായം ഭൎത്താവിന്നഭിമതമറിഞ്ഞുകാൎയ്യങ്ങളെനിത്യവുമ
വക്രബുദ്ധ്യാസ്വയംചെയ്തുകൂട്ടിപത്ഥ്യങ്ങൾവചിച്ചനുരക്തനായ‌്യുക്തി
ജ്ഞനാംഭൃത്യൻതന്നൊടുതന്നെതുല്യനായനുകംപ്യൻ ഭൎത്താവിൻനി
യൊഗത്തെയാദരിയാതെയതിൻ പ്രത്യുക്തിപറഞ്ഞുറ്റമാത്മാഭിമാ
നത്തൊടുംചിത്തത്തിൽപ്രതികൂലമായ്പറഞ്ഞീടുന്നൊരു ഭൃത്യനെത്യജി
ക്കെണംബുദ്ധിമാനായനൃപൻ സകലഭൂതങ്ങൾക്കുംഹിതമായാത്മാ
വിനുംസുഖദായിരിപ്പതെചെയ്യാവുഭൂപാലനുംബുദ്ധിയുംപ്രഭാവവും
തെജസ്സുമുത്ഥാനവുംസത്യവുമെറ്റംവ്യവസായവുമുള്ളവനുവൃത്തിക്കുഭ
യമൊരുനാളുമുണ്ടാകയില്ലവൃത്തിക്കുഭയമായാൽനിഷ്ഫലംഗുണമെല്ലാം
നാരിമാരെയുംനൃപന്മാരെയുംസൎപ്പത്തെയും വൈരിപക്ഷികളെയും
സ്വാദ്ധ്യായത്തെയുംനിജ ഭൊഗാനുഭവത്തെയുംജീവിതകാലത്തെയും
ഭാഗധെയത്തെയുംവിശ്വാസമുണ്ടാകവെണ്ട സൎപ്പാഗ്നിസിംഹങ്ങ
ളുംകുലപുത്രനുള്ളിൽ സ്വല്പനുമവജ്ഞെയന്മാരല്ലെന്നറിയെണംവി
ദ്യാഭിജനവയൊ ബുദ്ധ്യാൎത്ഥശീലങ്ങളിൽ വൃദ്ധന്മാരവമന്തവ്യന്മാര
ല്ലൊരിക്കലുംഗുണവാന്മാരായുള്ളപാണ്ഡവന്മാരെനിത്യ മണയത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/261&oldid=185551" എന്ന താളിൽനിന്ന് ശേഖരിച്ചത്