താൾ:CiXIV280.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരാടം ൨൩൩

ണ്ടിരുന്നിടുകയല്ലെന്നുകല്പിച്ചു മണ്ടിയണഞ്ഞുവൃകൊദരനന്നെരം ശ
ക്തിമാനായസുശൎമ്മാവിനെവെന്നു വൃദ്ധനാംമത്സ്യനെവീണ്ടുകൊ
ണ്ടീടിനാൻ അപ്പൊഴണഞ്ഞുകുരുപ്രവരന്മാരും കെൽപ്പൊടുഗൊക്ക
ളെക്കൊണ്ടുപൊയീടിനാർ പറ്റലരായസുയൊധനനാദികൾ മറ്റെ
പ്പുറമെയടുത്തുപശുക്കളെതെറ്റെന്നുകൊണ്ടുപൊകുന്നൊരുനെരത്തുചെ
റ്റുപൊരുതുതൊറ്റാർപശുപാലരും യുദ്ധകൊലാഹലമുണ്ടായ്ചമഞ്ഞ
തും ശത്രുക്കൾഗൊക്കളെക്കൊണ്ടങ്ങുപൊയതും മത്സ്യമഹീപതിപു
ത്രനായ്മെവിനൊ രുത്തരനൊടുഗൊപാലകൻചൊല്ലിനാൻ ക്രുദ്ധ
നായുത്തരൻതാനുമുരചെയ്താനെത്തിയെതിൎത്തുഞാൻവീണ്ടുകൊണ്ടീടു
വൻവൃത്രാരിപുത്രനാമൎജ്ജുനൻതാൻതന്നെ യുദ്ധത്തിനായ്വരുന്നാകി
ലവനെയും വെല്ലുന്നതുണ്ടുഞാഞില്ലൊരുകില്ലിനി ക്കില്ലൊരുസൂതന
തെത്രെകുറവിപ്പൊൾ മത്തനായുത്തരനിത്തരംചൊന്നതുമത്തെഭഗാ
മിനീപാഞ്ചാലികെട്ടിട്ടു ചിത്തത്തിലീൎഷ്യപൊറാഞ്ഞവൾചൊല്ലിനാ
ൾ ഭൎത്താവായൊരുബൃഹന്നളയൊടെല്ലാം പാൎത്ഥനതുകെട്ടുപാഞ്ചാ
ലിതന്നൊടു വാസ്തവമായൊരുവാൎത്തയുരചെയ്തു തെർതെളിച്ചീടുവാ
നാളുഞാനുണ്ടൊരു സൂതനില്ലാഞ്ഞുഴലായ്കെന്നുചൊല്ലുനീ അപ്രകാ
രംപറഞ്ഞീടിനാൾകൃഷ്ണയുംഅപ്പൊഴതുത്തരൻതാനുമുരചെയ്തു ആരതു
ചെന്നുപറഞ്ഞുകെൾപ്പിപ്പതു പാരാതെഗൊക്കളെവീണ്ടുകൊണ്ടീടുവാ
ൻ ഉത്തരചെന്നതുകെൾക്കുമതിനുട നുത്തരയൊടുചൊൽകെന്നതുകൃ
ഷ്ണയും ഉത്തരനുത്തരയൊടുപറഞ്ഞപ്പൊ ളുത്തരചൊൽകെട്ടുവൃത്രാരി
പുത്രനും പാരംമെലിഞ്ഞകുതിരകളെപ്പൂട്ടി തെരുംചമച്ചിതുപൊരിനു
വൈകാതെ സത്വരമുത്തരൻതെരിൽകരെറിനാൻ വൃത്രാരിപുത്രനും
തെർതെളിച്ചീടിനാൻ യുദ്ധനുത്തരൻക്രുദ്ധനായ്പൊകും‌പൊൾമു
ഗ്ദ്ധാക്ഷിമാരുമവനൊടുചൊല്ലിനാർശത്രുഭൂപാലരെക്കൊന്നിങ്ങുപൊ
രും‌പൊൾ വസ്ത്രങ്ങൾനല്ലവഞങ്ങൾക്കുനൽകെണം അങ്ങിനെത
ന്നെയൊരന്തരമില്ലെന്ന തംഗനമാരൊടുചൊല്ലിയുഴറ്റൊടെ പുക്കിതു
ചെന്നുകുരുക്ഷെത്രമന്നെര മുൾക്കാം‌പിലുണ്ടായപെടിയൊടുത്തരൻ
വന്നവഴിയെനടക്കരിപുക്കളെ വെന്നുകൂടാനമുക്കെന്നുമെനിൎണ്ണയം
ദ്രൊണരുംഭീഷ്മരുംധാൎത്തരാഷ്ട്രന്മാരും ദ്രൊണിയുംകൎണ്ണനുമായൊധന
ത്തിം‌കൽ പ്രാണഭയമില്ലയാതവരൊടിന്നു ഞാനൊരുബാലകനെ
ൽക്കുന്നതെങ്ങിനെ എന്നതുകെട്ടൊരുപാൎത്ഥനുമന്നെരം പിന്നെയും
തെരതിമുന്നൊക്കമൊടിച്ചാൻ ഓടിക്കപിന്നൊക്കമെന്നുടനുത്തരൻ
ഓടിച്ചാൻമുന്നൊക്കമൎജ്ജുനൻപിന്നെയും പെടിച്ചതീവവിറച്ചാനതു
കണ്ടു പെടിക്കൊലായെന്നുചൊന്നാൻകിരീടിയും ഒടിച്ചതെരിൽനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/239&oldid=185529" എന്ന താളിൽനിന്ന് ശേഖരിച്ചത്