Jump to content

താൾ:CiXIV280.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൩൩

തുപുരെ സന്ദെഹമുണ്ടായിതില്ലാൎക്കുമെനിഷാദിയും നന്ദനന്മാരും
വെന്തുകിടക്കുംശവംകണ്ടു നിന്ദിച്ചുപറയുന്നുസജ്ജനംഗാന്ധാരിത
ൻനന്ദനന്മാരെയുംതാതനെയുമതുകാലം അന്ധനാംനൃപനറിഞ്ഞല്ലെ
ന്നുമറിഞ്ഞെന്നും സന്തതംവിവാദിച്ചീടുന്നിതുമഹാജനം പാണ്ഡവ
ന്മാരുംഗംഗാകടന്നുനടന്നുമാ ൎത്താണ്ഡനെപ്പൊലുംകാണ്മാനില്ലാതവ
നത്തൂടെപൈദാഹംകൊണ്ടുമമകൈകാലുംതളരുന്നു പൈതങ്ങളായ
മാദ്രിതന്നുടെസുതന്മാൎക്കും എന്നതുകുന്തിദെവീചൊന്നതുകെട്ടുഭിമൻ
വന്നവെദനയൊടുമമ്മയൊടുരചെയ്താൻ വലിയൊരരയാലുണ്ടിവി
ടെക്കാണാകുന്നു സലിലംതിരഞ്ഞുകണ്ടിങ്ങുകൊണ്ടരുവഞ്ഞാൻ ജ്യെ
ഷ്ഠനുമുണ്ണികളുമമ്മയുമിത്തണലിൽ വാട്ടമെന്നിയെഇരുന്നീടുകകുറെ
ഞ്ഞൊന്ന എന്നതുപറെഞ്ഞവൻ‌കൂവീടുവഴിപായി ച്ചെന്നതുനെ
രമൊരുതാമരപ്പൊയ്കകണ്ടാൻ കുളിച്ചുതണ്ണീരൊട്ടുകുടിച്ചുദാഹംതീൎത്തു
വിളിച്ചുവിളിച്ചവൻവന്നിതുവെഗത്തൊടെ താമരയിലയിലു മുത്ത
രീയത്തിലുംകൂ ടാമൊദംവരുമാറുതണ്ണീരുംകൊണ്ടുവന്നാൻ ഉറക്കമി
ളെക്കയുംവിശപ്പുപെരുക്കയു മുറക്കനടക്കയുംചെയ്കയാലവരപ്പൊൾ
തളൎന്നുകിടന്നുടനുറങ്ങുന്നതുകണ്ടു വളൎന്നദുഃഖത്തൊടെകരെഞ്ഞാൻ
താനെനിന്നു പരുത്തകാട്ടിൽവെറുനിലത്തുകിടക്കെന്നു വരുത്തിദൈ
വമതുംപൊറുക്കയെല്ലൊഉള്ളു ഉള്ളവുമഴൽ‌പൂണ്ടുദീൎഘശ്വാസവുമിട്ടു
വെള്ളവുമവർമെയ്യി ൽതളിച്ചുമെപുന്നെരം ഹിഡിംബനായനിശി
ചരന്റെനിയൊഗത്താൽ ഹിഡിംബീപ്പൊന്നുവന്നാൾകൊന്നു
കൊണ്ടങ്ങുചെൽവാൻ മാരുതസുതന്തന്നെക്കണ്ടിട്ടുനിശാചരീ മാരമാ
ൽപൂണ്ടുമൊഹിച്ചാതുരയാകമൂലം വൈകിയനെരംവന്നുഹിഡിംബ
ൻവെഗത്തൊടെ കൈകളുംതമ്മിലടിച്ചവളൊടടുത്തപ്പൊൾ ഭീമ
സെനനുംചെറുത്തവനെത്തച്ചുകൊന്നാൻ ഭീമനാദങ്ങൾകെട്ടിട്ടുണ
ന്നാരവർകളും തണ്ണീരുംകുടിച്ചവരെല്ലാരുമൊരുമിച്ചു സന്നാഹമൊടു
പൊയാരവളും‌കൂടപ്പൊയാൾവെദവ്യാസനെക്കണ്ടാരന്നവർവഴിയി
ന്നുവെദനപറെകയുംവീഴ്കയുംകരെകയും ആതുരന്മാരായൊരുപാണ്ഡു
പുത്രന്മാരെയും മാതാവുതന്നെയുംകണ്ടാകുലപ്പെട്ടുമുനി ഖെദിക്കിവെണ്ട
നിങ്ങൾനല്ലതുവരുമ്മെലിൽ ഖെദിപ്പിച്ചീടവെണ്ടാഹിഡിംബീത
ന്നെക്കൊണ്ടും ആപത്തുവരുംകാലംതാപത്തിൽമുഴുകായ്ക പാപ
ത്തെക്കളെ വാനായീശ്വരസെവചെയ്ക സംപത്തുവരുംകാലംസ
ന്തൊഷിക്കയുംവെണ്ടാ തമ്പുരാൻ‌തന്റെയൊരുലീലകളെത്രെയെല്ലൊ
പറെഞ്ഞീവണ്ണം‌മുനിമറഞ്ഞുഹിഡിംബിയും നിറഞ്ഞരാഗത്തൊടും
പുണൎന്നാൾഭീമന്തന്നെ പിറന്നുഘടൊൽക്കചനാകിയതനയനും നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/139&oldid=185429" എന്ന താളിൽനിന്ന് ശേഖരിച്ചത്