താൾ:CiXIV276.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ശ്രുക്കളാലഭിഷെകവുംചെയ്തു।ചുഴലെപ്രദക്ഷിണംചെയ്തുകുമ്പി
ട്ടുകൂപ്പി।ചൊല്ലിനാനെന്നുള്ളിൽനിന്നതന്തജന്മമാൎന്നു।ചൊല്ലെ
ഴുമുപദെശംചെയ്വാനായിബഹിൎഭാഗെ।കല്യാണമാമ്മാറെഴുന്നെ
ള്ളി യഗുരുമൂൎത്തെ।കല്യകൈവല്യം തന്നൊരുപകാരത്തിനൊൎത്താ
ൽ।പ്രത്യുപകാരംചെയ്വാനെതുമെകണ്ടിലഞാൻ। നിത്യംനിന്തിരു
വടിമലരടികൾവണങ്ങുന്നെൻ। ഇത്തരമുണൎത്തിച്ചുപണിയും
ശിഷ്യനെക്ക। ണ്ടെത്രയുംപ്രസാദിച്ചു നൊക്കിനാൻ ഗുരുവ
രൻ। തന്നണയത്തുപിടിച്ചിരുത്തി കൃപയാലെ। ധന്ന്യധന്യാ
വതം സമരുളിചെയ്തീടിനാൻ। നിന്നുള്ളിൽതടവെന്നീ യാത്മ
ജ്ഞാനൈകനിഷ്ഠാ। നിന്നീടിലതുതന്നെ നീ ചെയ്യുമുപകാരം। നീ
യെന്നും ഞാനെന്നും രണ്ടില്ലാതെന്നിറഞ്ഞെങ്ങും ജ്ഞെയമാംഞാ
നെകമായി കണ്ടുണൎന്നൊരുബൊധം। മായുമൊചെറ്റുംമമശ്രീ
ഗുരുമൂൎത്തയെന്നാ। ലായതുമുള്ളവണ്ണമറിവാൻ ചൊല്ലീടുവിൻ.

സൽഗുരുപ്രസാദെനാശാസ്ത്രാൎത്ഥവിചാരത്താ।ലുൾക്കുരുന്നി
ങ്കൽജ്ഞാനമുണ്ടാമെന്നിരിക്കിലും। മുഷ്കരപ്രസംബന്ധത്രയത്തി
ലൊന്നുണ്ടാകിൽ। പുഷ്കലമനുഭവമുറക്കയില്ലെന്നുമെ। അസംഭാ
വനാവിന്നെസംശയഭാവനയും। നൃസംശവിപരീതഭാവനായി
വമൂന്നും। അസംഖ്യംജന്മങ്ങളിലഭ്യാസമാകയാലെ। വിശങ്കമുട
നുടൻവന്നീടുമതുവന്നാൽ। കെട്ടുപെട്ടഗ്നിയൊന്നുംദെഹിയാത്ത
തുപൊലെ। കഷ്ടമിജ്ഞാനാഗ്നിയുമജ്ഞാനാകാൎയ്യങ്ങളെഒട്ടുമെദഹി
ക്കായില്ലിപ്രതിബന്ധങ്ങളെ। പെട്ടെന്നുപൊക്കീടെണമതിന്നുണ്ടു
പായവും। ശ്രവണംമനനവും നിദിദ്ധ്യാസനത്താലും। ധ്രുവ
മപ്രതിബന്ധംമൂന്നെയുംകളകനീ। ഭുവനെതുഷാരത്തെ മദ്ധ്യാ
ഹ്നകാലത്തിലെ। സവിതാവിന്റെ കിരണങ്ങളെന്നതുപൊലെ
ഭ്രഹ്മ ഭാവനനീക്കിയതിതന്നൊരൊഭെദം। ചെമ്മെതൊന്നിപ്പ
തസംഭാവനയാകുന്നതും।ഉണ്മയിൽഗുരുനാഥനരുളിചെയ്യും വാ
ക്യം।ഉണ്മയെന്നു റയാതെയുഴലുംമനൊഭാവം। മൊഹത്തെ വള
ൎക്കുംസംശയഭാവനാപിന്നെ। ദെഹംഞാൻസത്യംജഗത്തെന്നു
ള്ളിൽതൊന്നുന്നതാം। ആഹന്തവിപരീതഭാവനയിവമൂന്നും। ദെ
ഹികൾക്കെല്ലാംപ്രതിബന്ധങ്ങളറികെടൊ। തത്വാനുസന്ധാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/85&oldid=187786" എന്ന താളിൽനിന്ന് ശേഖരിച്ചത്