താൾ:CiXIV270.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

340 പതിനെട്ടാം അദ്ധ്യായം.

ന്തുമതം ഇപ്പൊൾ ആചരിച്ചു വരുന്ന മാതിരി വളരെ അയു
ക്തിയായും പൂൎവാപര വിരൊധങ്ങളായും ഉള്ള ഉപദെശങ്ങ
ളിന്മെൽ ആണെന്നുള്ളതിലെക്ക എനിക്ക സംശയമില്ലാ-അ
ങ്ങിനെതന്നെയാണ പ്രായെണ ലൊകത്തിൽ ഉള്ള മറ്റെല്ലാ
മതങ്ങളും

ഗൊ-കു-മെ—പിന്നെ മാധവൻ ഞാൻ അത പറഞ്ഞതിന്മെൽ
എന്തിന ആക്ഷെപിച്ചു.

മാ—പറയാം- ഗൊവിന്ദൻകുട്ടി പറഞ്ഞത ഹിന്തുക്കൾക്ക സം
സ്കൃതത്തിൽ ഉള്ള സകല ബുക്കുകളും ഒരുപൊലെ പൂൎവാപര
വിരൊധങ്ങളായുള്ള സംഗതികളെ കൊണ്ട നിറഞ്ഞിരിക്കുന്നു.
വെറെ ൟ സാധുക്കൾക്ക യാതൊരു ബുക്കുകളും ഇല്ലെന്നാ
ണ. പിന്നെ ൟവക ബുക്കുകൾ ഏതെല്ലാമാണ സംസ്കൃത
ത്തിൽ ഉള്ളതെന്ന ഗൊവിന്ദൻകുട്ടി പറഞ്ഞു കെട്ടതിലും എ
നിക്ക ആശ്ചൎയ്യം തൊന്നി. ഭാരതം, ഭാഗവതം, സ്കാന്ദപുരാ
ണം- അല്ലെ? ഇതാണ ഹിന്തുക്കളുടെ പ്രധാന ഗ്രന്ഥങ്ങൾ-
അല്ലെ, വിചിത്രംതന്നെ.

ഗൊ-കു. മെ—അല്ലെ- ൟ ഗ്രന്ഥങ്ങളെ അല്ലെ മുഖ്യമായി പ
റയുന്നത.

മാ—അതെ-ൟ ഗ്രന്ഥങ്ങളെ മുഖ്യമായി പറയുന്നുണ്ട- അത
പ്രകാരം തന്നെ ഇംക്ലീഷിൽ മിൽട്ടന്റെ പെറഡൈസ്
ലൊസ്ട- ഷൈൿസ്പീയരുടെ നാടകങ്ങൾ ഇതകളെയും പറയു
ന്നുണ്ട. മിൽട്ടൻ ഷൈൿസ്പീയർ ഇവരെല്ലാം എഴുതിയ കാ
ൎയ്യങ്ങൾ വെറെ. ഡാൎവ്വിൻ, വാള്ളെസ്സ മുതലായവര എഴുതി
യ കാൎയ്യം വെറെ. സൊക്രെട്ടിസ്, സെനിക്കാ, മുതലായവരു
ടെ സിദ്ധാന്തങ്ങളെ കാണിക്കുന്ന പുസ്തകങ്ങളും മിൽട്ടന്റെ
യും ഷൈൿസ്പീയറിന്റെയും ബുക്കുകളും തമ്മിൽ എന്ത സം
ബന്ധമാണ. അതപൊലെ ഇപ്പൊൾ നൊം സംസാരിക്കു
ന്ന സംഗതിയിൽ ഹിന്തുക്കൾക്കുള്ള പുസ്തകങ്ങൾ രാമായണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/364&oldid=193460" എന്ന താളിൽനിന്ന് ശേഖരിച്ചത്