താൾ:CiXIV270.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

280 പതിനാറാം അദ്ധ്യായം.

ലെ തൊന്നി.

മാധവൻ ബാബുഗൊവിന്ദസെന്റെ ആതിത്ഥ്യം പരിഗ്ര
ഹിച്ച ൟ സ്വൎഗ്ഗലൊകതുല്യമായ അമരാവതിയിൽ എട്ട പത്ത
ദിവസം സൂഖമായി താമസിച്ചു.

ഗൊവിന്ദപ്പണിക്കരും ഗൊവിന്ദൻകുട്ടിമെനവനും പുറ
പ്പെട്ടിട്ട ഇരിപതിൽ അധികം ദിവസമായെല്ലൊ- അവരുടെ
കഥ എന്തായീ എന്ന അറിവാൻ എന്റെ വായനക്കാര ചൊ
ദിക്കുന്നതായാൽ എനിക്ക അല്പമെ പറവാനുള്ളൂ. "ഇന്ത്യ എങ്ങും
തീവണ്ടി, കമ്പിത്തപ്പാൽ- മാധവനെ കണ്ട പിടിപ്പാൻ എന്ത
പ്രയാസം." എന്ന ധാഷ്ട്യംപറഞ്ഞ പുറപ്പെട്ട ഗൊവിന്ദൻകുട്ടി
മെനവന്റെ സകല ഗൎവും ശമിച്ചു- ബുദ്ധി ക്ഷയിച്ചു. തീവണ്ടി
യും ടെല്ലിഗ്രാഫും തീക്കപ്പലുകളും എന്തെല്ലാമുണ്ടായിരുന്നാലും
ഭാഗ്യം ഇല്ലാതെ യാതൊന്നും മനുഷ്യന വിചാരിക്കുംപൊലെയും
ആഗ്രഹിക്കുംപൊലെയും സാധിക്കയില്ലെന്ന ഗൊവിന്ദൻകുട്ടി
മെനവന്ന ഉള്ളിൽനല്ല ബൊദ്ധ്യമായി.കുറെശ്ശെ പുറത്തെക്ക പ
റഞ്ഞതുടങ്ങി. മദിരാശിയിൽ എത്തിയ ഉടനെതന്നെ ഗൊവി
ന്ദൻകുട്ടി മെനൊൻ ഗിൽഹാം സായ്പിനെ ചെന്നുകണ്ടു. മാധ
വൻ അദ്ദെഹത്തെ കണ്ടതവരെയുള്ള വിവരങ്ങൾ അറിഞ്ഞു.
ഗൊവിന്ദൻകുട്ടിമെനവനും ഗൊവിന്ദപ്പണിക്കൎക്കും മനസ്സിന്ന
അപ്പൊൾ കുറെ സമാധാനമായി. പിന്നെ അവര നെരെ ബൊ
മ്പായിക്ക വന്നു. ബൊമ്പായിൽനിന്ന അന്വെഷിച്ചും കൊണ്ട
കാശിക്കുവന്നു. കാശിയിൽവെച്ച ഗൊവിന്ദപ്പണിക്കൎക്ക ശരീര
ത്തിന്ന സുഖക്കെടായി ഒരു പത്ത ദിവസം അവിടെ താമസി
ക്കെണ്ടിവന്നു. മാധവൻ ബിലാത്തിക്കതന്നെ പൊയിരിക്കെണ
മെന്ന അസംഗതിയായി ഗൊവിന്ദൻകുട്ടിമെനൊന ഒരു ഉദയം
തൊന്നി. ഭ്രാന്തന്മാരെപ്പൊലെ പിന്നെയും ബൊമ്പായിലെക്ക
ഗൊവിന്ദൻകുട്ടിമെനവനും ഗൊവിന്ദപ്പണിക്കരും മടങ്ങി പൊ
യി. പലെ വിധ അന്വെഷണങ്ങളും അതി സൂക്ഷ്മമായി അഞ്ചാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/304&oldid=193293" എന്ന താളിൽനിന്ന് ശേഖരിച്ചത്