താൾ:CiXIV270.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 257

ടങ്ങിപ്പൊവുന്നു.

ശാ—അതാണ ഇപ്പൊൾ നല്ലത എന്ന എനിക്കും തൊന്നുന്നു.
എന്നാൽ വെഗം ഊണ കഴിക്കണ്ടെ.

മാ—ഊണു കഴിക്കണമെന്നില്ലാ.

ശാ— അങ്ങിനെ പൊരാ— മഠത്തിൽ വന്ന ഇരിപ്പാനും മറ്റും
സുഖമില്ലെങ്കിൽ ചൊറ ഞാൻ ഇങ്ങട്ട കൊണ്ടുവരാമെല്ലൊ—
ആൽതറ വിജനമായിരിക്കുന്നു— നല്ല തണുപ്പും ഉണ്ട.

മാ—എന്നാൽ നിങ്ങൾ ഭക്ഷണം കഴിഞ്ഞിട്ട കുറെ ചൊറ ഇ
വിടെ കൊണ്ടു വന്ന തന്നെക്കിൻ

ശാസ്ത്രികൾ ഉണ്ണാൻ പൊയി — മാധവൻ അരയാൽതറ
യിൽ ഇരുന്നവിചാരവും തുടങ്ങി— അതെല്ലാം ഇവിടെ പറയു
ന്നത നിഷ്ഫലം. ചിലതെല്ലാം ചെയ്‌വാൻ നിശ്ചയിച്ചുറച്ചു— അത
ൟ കഥയിൽ എനി കാണാമെല്ലൊ.

ഊൺ കഴിഞ്ഞ വണ്ടി കയറി— ശാസ്ത്രികൾ കൂടെ വരാമെ
ന്ന പറഞ്ഞതിനെ സമ്മതിച്ചില്ലാ.

പിറ്റെ ദിവസം മദിരാശി എത്തിയ ഉടനെ ഗിൽഹാം
സായ്‌വിനെ കാണാൻ പൊയി. അദ്ദെഹം അന്ന കച്ചെരിക്ക
പൊയിട്ടില്ലാ— ആപ്പീസ്സ മുറിയിൽ ഇരിക്കുന്നു. മാധവന്റെ കാ
ർഡ കണ്ടപ്പൊൾ ഒന്നാശ്ചൎയ്യപ്പെട്ടു— എട്ട ദിവസം കല്പനവാ
ങ്ങി തലെ ദിവസത്തിന്ന മുമ്പെത്തെ ദിവസം മലബാറിലെക്ക
കല്യാണം കഴിപ്പാനാണെന്ന പറഞ്ഞപൊയ മാധവൻ മടങ്ങി
വന്നുവൊ എന്ന് ആശ്ചൎയ്യപ്പെട്ടു വിളിക്കാൻ പറഞ്ഞു. മാധവൻ അകത്തെക്ക വന്നു സായ്‌വ മുഖത്തെക്ക നൊ
ക്കിയപ്പൊൾ വളരെ വ്യസനിച്ചു പൊയി. ൟ ഗിൽഹാം സായ്‌വ
മാധവനിൽ വളരെ പ്രിയമുള്ള ഒരാളായിരുന്നു— മാധവനെ സി
വിൽ‌സൎവ്വീസ്സിൽ എടുപ്പാൻ അദ്ദെഹം തീൎച്ചപ്പെടുത്തി വെച്ചിരി
ക്കുന്നു. വണ്ടിയിൽ രണ്ട മൂന്ന ദിവസത്തെ വഴിയാത്രയും മന
സ്സിന്റെ വ്യസനവും നിമിത്തം മാധവന്റെ മുഖം കഠിനമാ
33*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/281&oldid=193252" എന്ന താളിൽനിന്ന് ശേഖരിച്ചത്