താൾ:CiXIV270.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 പന്ത്രണ്ടാം അദ്ധ്യായം.

ഈ വാക്ക കെട്ടപ്പൊൾ കെശവൻ നമ്പൂരി "ഞാൻ ഇവി
ടെ ഉണ്ട" എന്ന പറഞ്ഞുംകൊണ്ട ഒരു പിശാചിനെപ്പൊലെ പു
റത്തെക്ക ചാടി.

പഞ്ചുമെനൊൻ—പള്ളിക്കുറുപ്പിനെല്ലാം പടിമാളികയിന്മെൽ ശ
ട്ടം ചെയ്തിട്ടുണ്ട—അടിയന വയസ്സാണ നില്പാൻ പ്രയാസം—രാ
വിലെ തിരു മുമ്പാകെ വിടകൊള്ളാം—എന്ന പറഞ്ഞ അക
ത്തെക്ക പൊയി.

പടിമാളികയിലാണൊ എനിക്ക ഉറക്ക എന്നൊൎത്ത ന
മ്പൂരിപ്പാട്ടിലെക്ക അല്പം ദെഷ്യം തൊന്നി— ആട്ടെ പാട്ടും മറ്റും
കഴിഞ്ഞിട്ടല്ലെ ഉറങ്ങെണ്ടു— അപ്പൊഴക്ക രണ്ടമൂന്ന മണിയാവും
അത്രനെരം ഇന്ദുലെഖയുമായി ഒരുമിച്ചിരിക്കാമെല്ലൊ— എന്ന
ഓൎത്ത സന്തൊഷിച്ചു.

ന—എന്താണ കറുത്തെടം എനി താമസം.

കെ—താമസം ഒന്നുമില്ലാ.

ന—എന്നാൽ മാളികയിന്മെലെക്ക പൊവുക— ചെറുശ്ശെരിവരൂ—
ചെറുശ്ശെരി കുറെ പാട്ട കെട്ടിട്ട മടങ്ങിവന്ന ഉറങ്ങിക്കൊളു.

കെശവൻനമ്പൂരി കുറെ നെരം ഒന്നും സംസാരിപ്പാൻ വ
യ്യാതെ നിന്നു— ഒടുവിൽ.

കെ—ഇന്ദുലെഖക്ക ശരീരത്തിന്ന കുറെ സുഖക്കെടാണെന്ന തൊ
ന്നുന്നു— ഉറങ്ങിയിരിക്കുന്നു— മാളികയുടെ വാതിൽ അടച്ചിരി
ക്കുന്നു.

ന—കറുത്തെടത്തിന്ന വിളിക്കരുതെ— പൊയി വിളിക്കൂ.

കെ—വിളിച്ചു.

ന—ഉറക്കെ വിളിച്ചുനൊക്കൂ.

കെ—ഉറക്കെ വിളിച്ചു.

ന—എന്നിട്ടൊ.

കെ—വാതിൽ തുറന്നില്ല.

ന—ശരീരത്തിന്ന സുഖക്കെടാണെന്ന പറഞ്ഞുവൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/226&oldid=193197" എന്ന താളിൽനിന്ന് ശേഖരിച്ചത്