താൾ:CiXIV265b.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൬) വില്വംപുരാണം

ന്നെതുമെയറിഞ്ഞീലെ പൂൎവന്മാരെല്ലാന്തവവിഷ്ണുഭക്തന്മാരെല്ലൊ സൎവ
ഭൌമന്മാരായിരക്ഷീച്ചാരെല്ലാവരും നിന്നുടെതാതൻ വിഷ്ണുലൊകം പ്രാ
പിച്ചശെഷ മിന്നുനീരാജ്യമുപെക്ഷിപ്പാനൊൎത്തതുകഷ്ടം മുന്നം നിന്നു
ടെ പിതാമഹന്മാരെല്ലാവരു മിന്ദ്രിയങ്ങളെ ജയിച്ചാത്മജ്ഞാനികളായെ
ധൎമ്മാൎത്ഥമായി വിവാഹം ചെയ്തു പത്നിയുമാ യ്ക്കൎമ്മങ്ങളനുഷ്ഠിച്ചഗ്രഹസ്ഥാ
ശ്രമത്തെയും പരിപാലിച്ചപരസ്ത്രീധനവിമുഖരാ യ്വരദ്രവ്യത്തെത്തൃണ
ത്തൊളവും കൈക്കൊള്ളാതെ ഭുക്താപശിഷ്ടമൎത്ഥന്ദാനഞ്ചെയ്തനുദിനം
സത്യതല്പരന്മാരായസത്യം പറയാതെ പ്രാണികൾക്കൊരുമനൊവ്യഥയും
വരുത്താതെ അനുകൂല്യത്തൊടവരൊടുരഞ്ജിച്ചനിത്യം കൎമ്മങ്ങൾഫലൊ
പെക്ഷകൂടാതെ നിത്യം പര ബ്രഹ്മണി സമൎപ്പിച്ചചെയ്തകൊണ്ടനുദിനം
കൃത്യങ്ങളെല്ലാം വിഷ്ണു പൂജയെന്നുറപ്പിച്ച് ചിത്തവും ഭഗവാങ്കൽ ദത്തംചെ
യ്തനാരതം ഭൂതലം പരിപാലിച്ചിരുന്നുസദാകാലം മാധവപാദങ്ങളിൽ
ചെൎന്നിടുമെല്ലാവരും അവ്വണ്ണം നിയ്യും പരിപാലിക്കരാജ്യം പിന്നെ നി
വ്വണ്ണനായിമൊക്ഷം പ്രാപിക്ക കുമാരനീ ഹരിവൎമ്മാവും നാരദൊക്തി
കളെവംകെട്ടു പെരികസ്സന്തുഷ്ടനായ്വീണുടൻ വണങ്ങിനാൻ ശിരസിതൃ
ക്കൈകൾ വെച്ചാശീൎവ്വാദവും ചൊല്ലി തരസാമറഞ്ഞിതനാരദമുനിന്ദ്രനും
ഹരിവൎമ്മാവും കൃതാൎത്ഥാത്മനാപുരൊഹിത പരവാസികളമാതിപ്രധാനന്മാ
രൊടും അഭിഷെകവും ചെയ്തചക്രവൎത്തിത്വം പാപി ചഭിമൊദെനരാ
ജ്യം പാലിച്ചമരുവിനാൻ ഇന്ദ്രനെപ്പൊലെ ഭൂമി മണ്ഡലെവാണാഞ്ചിരം
നന്ദനന്താനുമുണ്ടായ്വന്നിതുഗുണവാനായ്തൊരുകൎമ്മാദികളാം ഷൊഡശ
ക്രിയചെയ്തു ജാതകൌതുകമഭിഷെകവും ചെയ്തീടിനാൻ രാജാവും തന
യങ്കൻസമൎപ്പിച്ചെല്ലാമൊക്ക ത്യാജ്യമെന്നുറച്ചസന്തുഷ്ടനായ്വരപ്പെട്ടാൻ
ശൊഭിച്ചദിവുംക്ഷെത്രമാകിയകൊകമുഖം പ്രാപിച്ചതപസ്സുചെയ്തീടിനാ
ൻ ചിരകാലം തത്രൈവദെഹത്യാഗം ചെയ്തുവൈകണ്ഠലൊകം സിദ്ധി
ച്ചഹരിവൎമ്മാവിന്നുപാൎവതിഭദ്രെ ഊഷരക്ഷെത്രമഹിമാനമിങ്ങിനെയു
ള്ള ദൊഷവും ഗുണവുമെല്ലാം നശിച്ചൊടുക്കത്തു മൊക്ഷത്തെക്കൊടുത്തീ
ടുമെന്നറിഞ്ഞാലുമെടൊ സാക്ഷാൽ ശ്രീനാരയണൻ തന്നുടെകൃപയാലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/20&oldid=180548" എന്ന താളിൽനിന്ന് ശേഖരിച്ചത്