താൾ:CiXIV265.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതിയൊദ്ധ്യായഃ ൧൭

ണ്ടായിമുലകളും യാമ്യതെജസാ കെശഭാരവു
മുണ്ടായ്വന്നു ചാരുമദ്ധ്യവും‌പുനരൈന്ദ്രമാം‌തെ
ജസ്സിനാൽ വരുണതെജസ്സിനാൽ ജംഘകളു
രുക്കളും കൈവരലുകളെല്ലാമാദിത്യ തെജസ്സി
നാൽ കാൽവിരലുകളെല്ലാം വസുക്കൾ തെജ
സ്സിനാൽ കൌബെരതെജസ്സിനാൽ നാസിക
യുണ്ടായ്വന്നു പാവകതെജസ്സിനാലുണ്ടായിനെ
ത്രത്രയം ദന്തങ്ങളെല്ലാം പ്രാജാപത്യമന്തെജ
സ്സിനാൽ സന്ധ്യകൾതെജസ്സിനാൽ ഭ്രുക്കളു
മുണ്ടായ്വന്നു മാരുതതെജസ്സിനാൽ ശ്രവണങ്ങ
ളുമുണ്ടായ്ചാരുതചെൎന്നരൂപം പൂൎണ്ണമായ്കാണാ
യ്വന്നു ദെവകളെല്ലാന്തങ്ങൾതങ്ങൾ ക്കുള്ളായു
ധങ്ങൾ ദെവിക്കുകൊടുത്തിതു യുദ്ധത്തിന്നതു
കാലം ശങ്കരൻശൂലം‌നൽകി പങ്കജെക്ഷണ
ൻ‌ചക്രം ശംഖത്തെവരുണനും ശക്തിയെ ദ
ഹനനും മാരുതൻചാപബാണപൂൎണ്ണമാമിഷു
ധിയും ഘൊരമാം‌വജ്രമിന്ദ്രൻ കാലദണ്ഡ
ത്തെയമൻ ആരാവഞ്ചെരുമ്മണി നൽകിനാ
നൈരാവതം വാരിധിപാശത്തെയും നൽകി

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/21&oldid=187480" എന്ന താളിൽനിന്ന് ശേഖരിച്ചത്