താൾ:CiXIV264.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ട പ്രതിഷ്ഠിച്ചു. പിന്നെ മുന്ന മാസം കഴിഞ്ഞ ശേ ഷം മുൻ പറഞ്ഞ ബെനിദിക്തിന്റെ കൂട്ടക്കാർ വിരോധമായി മൽസരിച്ച റോമാ നഗരത്തിൽനി ന്ന സിൽവേസ്തർ എന്ന പുതിയ പാപ്പായെ അ വർ തള്ളിക്കളഞ്ഞ ബെനിദിക്തിനേ മൂന്നാം പ്രാ വശ്യവും സ്ഥാപിച്ചു. എന്നാലും അവന നില നില്പാൻ കഴികയില്ലായെന്ന കണ്ടപ്പോൾ പാപ്പാ സ്ഥാനം വിലെക്കായിട്ട വിറ്റ കളഞ്ഞു. അതിനെ വാങ്ങിച്ച പാപ്പായായി തീൎന്നവന ആറാം ഗ്രെ ഗോറി എന്ന പേർ വിളിക്കപ്പെട്ടു. പിന്നെ മുമ്പി ലത്തെ പാപ്പായിക്ക പകരം പ്രതിഷ്ഠിക്കപ്പെട്ട മൂ ന്നാം സിൽവേസ്തർ എന്നവനും പാപ്പാസ്ഥാന ത്തെ വാങ്ങിച്ച ആറാം ഗ്രെഗോറി എന്നവനും തമ്മിൽ മൽസരിച്ചിട്ട ഒരു പാപ്പാ മറ്റെ പാപ്പായെ യും അവന്റെ കൂട്ടക്കാരെയും പിന്നെ ആ പാപ്പാ ഇവനെയും ഇവന്റെ കൂട്ടക്കാരെയും ശപിച്ച ഭ്ര ഷ്ടാക്കിയതിനാൽ സഭക്കാർ എല്ലാവരും സഭയിൽ നിന്ന ഭ്രഷ്ടാക്കപ്പെട്ടു. അപ്പോൾ പാപ്പാമാർ രണ്ട പേരും അവനവന്റെ ഇഷ്ടപ്രകാരം പട്ടം കൊ ടുത്തതിനാൽ യോഗ്യതയില്ലാത്തവർ പട്ടക്കാരായി തീരുകയും ചെയ്തു. ൟ കലശൽ അക്രമം ഉപദ്ര വം മുതലായ ദോഷഭാരം വഹിച്ചുകൂടാതവണ്ണം മുഴുത്തപ്പോൾ റോമായിലെ പട്ടക്കാരും സഭക്കാ രും ആലോചിച്ച സഭയുടെ സൗഖ്യത്തി നായിട്ടും മശിഹായുടെ ബഹുമാനത്തിനായിട്ടും പാപ്പാ മാർ എന്ന വിളിക്കപ്പെട്ട ബെനിദിക്ത എന്നവ നും സില്വെസ്തർ എന്നവനും ഗ്രെഗോറി എന്ന വനും ഇങ്ങിനെ മൂന്ന പാപ്പാമാരും യോഗ്യന്മാർ അല്ലാത്തവർ ആകകൊണ്ട അവരെ ഉപേക്ഷി ച്ച കളയണം എന്ന നിശ്ചയിച്ച ആ മൂന്ന പേ രെയും ഉപേക്ഷിച്ച കളഞ്ഞു അവൎക്ക പകരം പാ പ്പയായിട്ട രണ്ടാം ക്ലെമന്റ എന്നവനെ തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/9&oldid=202397" എന്ന താളിൽനിന്ന് ശേഖരിച്ചത്