Jump to content

താൾ:CiXIV258.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

ൽ അന്യനഗരത്തിനാൽ രൊമ വളരെ വൎദ്ധിച്ചു- കുലീനന്മാരിൽ കൂ
ടാതവർ അവിടെ കുടിഎറി വൈശ്യശൂദ്രവൃത്തിയെ നടത്തികൊണ്ടു വ
ൎദ്ധിക്കുന്നെരം അവർ സ്വതന്ത്രരാകയാൽ ആശ്രിതരിൽ കയറിയവർ എ
ങ്കിലും രാജ്യാധികാരം ഒന്നും ലഭിയാഞ്ഞു സമാനർ എന്നൎത്ഥമുള്ള പ്ലെബ്യ
നാമം ധരിച്ചു തുടങ്ങി-

൮൬., രൊമയിലെ എത്രുസ്കരാജാക്കൾ-

അഞ്ചാം രാജാവായ്വാണവൻ തൎക്വീൻ എന്ന ഒരു യവനൊത്ഭവനായ
എത്രുസ്കൻ- അവൻ പട്ടണ താഴ്വരകളിൽ ചെറുത്തു നില്ക്കും വെള്ളത്തെ അ
ത്ഭുതമായ ഓവുകളെ നിൎമ്മിച്ചു നദിയിലെക്ക് ഒലിപ്പിച്ചു പുതിയ മതിലുകളെ
യും കപിതൊല്ക്കുന്നിലെദ്യുപിതൃമഹാക്ഷെത്രവും മറ്റും തീൎത്തു എത്രു സ്തയവനന്മാ
രിൽ അഴിയുന്നതെരൊട്ടം മുഷ്ടിക്കൊട്ടു മുതലായ വിനൊദങ്ങളെയും നടത്തി
ച്ചും എത്രുസ്കരെയും കുടി എന്നി വൃദ്ധമാലയിൽ ൩൦൦ മൂപ്പന്മാർ ഇരിപ്പാൻ വ്യ
വസ്ഥവരുത്തി- അവന്റെ ശെഷം സെൎവ്യതുല്യൻ വാഴ്ചകഴിച്ചു താനും സ
മാനകുലത്തിൽ ജനിച്ചവനാകകൊണ്ടു കുലീനന്മാരിൽ പക്ഷം കുറഞ്ഞു സമാ
നരിൽ താല്പൎയ്യം ഒരൊ ദെശത്തിലെ സമാനന്മാർ കൂടി നിജകാ
ൎയ്യങ്ങളെ തങ്ങൾ തീൎത്തുവെക്കെണ്ടതിന്നു അധികാരം കൊടുത്തു- അത്രയ
ല്ല ഒരൊരുത്തൻ കൊടുക്കും കരസംഖ്യയൊളം രാജ്യാധികാരത്തിലും ഒ െ
രാ ഒഹരിവെണം എന്നു നിശ്ചയിച്ചു കുലീനസമാനന്മാരും ദ്രവ്യത്തിന്നു ത
ക്കവണ്ണം ൫ വിധം എന്നു കണ്ടു ധനം എറിയവൎക്ക ആയുധം കരം യൊഗമ
ന്ത്രണം ഇവറ്റിൽ പല വിശെഷത്വം കല്പിച്ചു നിൎദ്ധനന്മാരെ എതു കുലത്തി
ൽ കൂടിയവരായാലും യൊഗത്തിന്നു പടസെവക്കും കൊള്ളാത്തവർ എ
ന്നു വിധിച്ചു-

൮൭., രാജനാമസംഹാരം-

ആയതു കുലീനന്മാൎക്ക എത്രയും അസഹ്യം എന്നു തൊന്നി വൈരം ഭാവി
ച്ചാറെ രാജാവിന്റെ പുത്രിയെ വിവാഹം ചെയ്ത രണ്ടാം തൎക്വിൻ അവ
നെ കൊന്നു വാഴ്ച കഴിച്ചു സമാനരെ നന്ന താഴ്ത്തി വൃദ്ധമാലയിൽ വിധിക്കു
ന്നതു കൂട്ടാക്കാതെ ലത്തീനരാജ്യം എല്ലാം താന്തൊന്നിയായി ഭരിച്ചടക്കി-
രാജപുത്രൻ എത്രയും മാനപ്പെട്ട കുലീനന്റെ ഭാൎയ്യയെ അപരാധിച്ച

13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/105&oldid=192584" എന്ന താളിൽനിന്ന് ശേഖരിച്ചത്