താൾ:CiXIV133.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WOR 542 WRE

Worldliminded, പ്രപഞ്ചവിചാരമുള്ള,
ലൌകികചിന്തയുള്ള.

Worm, s. കൃമി, പുഴു; ചാഴി; ഞാഞ്ഞൂൽ;
ശംഖുപിരി.

To Worm, v. a. & n. സാവധാനത്തിൽ
ചെലുത്തുന്നു, സാവധാനത്തിൽ ചെല്ലുന്നു;
പിരിച്ച കെറ്റുന്നു; പിരിഞ്ഞുകെറുന്നു.

Wormeaten, a. പുഴുവരിച്ച, പുഴുതിന്ന;
പഴക്കംചെന്ന; നിസ്സാരമായുള്ള.

Wormwood, s. മക്കിപ്പൂ.

Wormy, a. കൃമികളുള്ള, പുഴുത്ത, കൃമിച്ച.

Worn, part. pass. of To Wear, ധരി
ച്ച, തെഞ്ഞ.

Wornil, s. പശുക്കൾക്ക് ഉണ്ടാകുന്ന പുഴു.

To Worry, v. a. ചീന്തുന്നു, കീറിക്കളയു
ന്നു, മാന്തുന്നു; നുറുക്കിക്കളയുന്നു; കടുപ്പമാ
യി ബുദ്ധിമുട്ടിക്കുന്നു, ഉപദ്രവിക്കുന്നു.

Worse, a. എറച്ചീത്തയായുള്ള, അധികം
ദീനമായുള്ള, കൂടുതലായുള്ള; അധികം
കെടായുളള.

Worse & Worse, ഒന്നിനൊന്നിന ചീ
ത്തയായി, അധികമധികംവഷളായി.

For better for worse, നന്മയായാലും
തിന്മയായാലും.

Worse, ad. എറച്ചീത്തയായി, അധികം
കെടായി.

The Worse, s. അധികം ദൊഷം, അധി
കം ചെതം, അധികം കെട.

Worship, s, വന്ദനം, ഉപാസന, ആരാ
ധനം, പൂജ; വണക്കം, നമസ്കാരം; ബ
ഹുമാനം, ശ്രെഷ്ഠത; വലിപ്പം, ഔന്നത്യം.

To Worship, v. a. & n. വന്ദിക്കുന്നു, വ
ണങ്ങുന്നു, ആരാധിക്കുന്നു, പൂജിക്കുന്നു;
ബഹുമാനിക്കുന്നു; നമസ്കരിക്കുന്നു.

Worshipful, a. വന്ദ്യമായുള്ള, പൂജ്യമായ
ള്ള, ബഹുമാനമുള്ള, ശ്രെഷ്ഠതയുള്ള.

Worshipfully, ad. വണക്കത്തൊടെ, വ
ന്ദനത്തൊടെ.

Worshipper, s. വന്ദനക്കാരൻ, ആരാധി
പ്പവൻ, പൂജകൻ.

Worst, a. മഹാചീത്ത, മഹാദൊഷമുള്ള,
മഹാ അധമമായുള്ള, മഹാ ആപത്തുള്ള.

Worst, s. അതിചീത്തത്വം, അത്യധമത്വം,
അത്യാപത്ത.

To Worst, v. a. ജയിക്കുന്നു, തൊല്പിക്കുന്നു.

Worsted, s. രൊമംകൊണ്ടുള്ള നൂൽ, രൊ
മംകൊണ്ടുണ്ടാക്കിയ ഒരു വക ചകലാസ്സ.

Wort, s. ഒരു പച്ചമരുന്നു; പുതു മദ്യം.

Worth, a. യൊഗ്യതയുള്ള, പാത്രമായുള്ള,
വിലയുള്ള, സാരമുള്ള, കൊള്ളാകുന്ന.

Worth, s. വില; പിടിപ്പത, സാരം; യൊ
ഗ്യത, മുഖ്യത.

Worthily, ad. യൊഗ്യമായി, യൊഗ്യത

യൊടെ, പാത്രമായി; വെണ്ടുംവണ്ണം,
ന്യായമായി.

Worthiness, s. യൊഗ്യത, പാത്രത.

Worthless, a. അയൊഗ്യമായുള്ള, നിൎഗ്ഗു
ണമായുള്ള, നിസ്സാരമായുള്ള; അലക്ഷ്യ
മായുള്ള വിലയില്ലാത്ത; ചപ്പ, ചീത്ത, ദു
ഷ്ട, കൊള്ളരുതാത്ത.

Worthless, of bad disposition, ദുൎഗ്ഗുണ
ശീലമുള്ള.

A worthless fellow, ചപ്പൻ.

Worthlessness, s. അയൊഗ്യത, അലക്ഷ്യ
ത, നിസ്സാരത, നിൎഗ്ഗുണം; ദുഷ്ടത.

Worthy, a. യൊഗ്യമായുള്ള, പാത്രമായുള്ള.

Worthy, s. യൊഗ്യൻ, ബഹുമാനയൊ
ഗ്യൻ, കീൎത്തിമാൻ, ശൗൎയ്യവാൻ.

To Wot, v. n. അറിയുന്നു.

Wove, pret. & part. pass. of To
Weave, നെയ്തു, നെയ്യപ്പെട്ട.

Would, pret. of Will, മനസ്സായി.

Wound, s. മുറി, മുറിവ, കായം.

To Wound, v. a. മുറിവെല്പിക്കുന്നു, മുറി
പ്പെടുത്തുന്നു.

Wound, pret. of To Wind, ചുറ്റിച്ചു,
ചുറ്റി, ചുഴറ്റി.

Wrack, s. നാശം, ചെതം, കപ്പൽ നഷ്ടം.

To Wrack, v. a. ദണ്ഡിപ്പിക്കുന്നു, ഞെരു
ക്കംചെയ്യുന്നു; വെദനപ്പെടുത്തുന്നു, ക
പ്പൽചെതംവരുത്തുന്നു, നഷ്ടം
വരുത്തുന്നു.

Wrackful, a. നാശകരമായുള്ള, നഷ്ടം
വരുത്തുന്ന.

Wrangle, s. വാഗ്വാദം, വാക്തർക്കം; ദുസ്ത
ൎക്കം.

To Wrangle, v. n. വാഗ്വാദം ചെയ്യുന്നു,
ദുസ്തൎക്കം പറയുന്നു, പിണങ്ങുന്നു.

Wrangler, s. വാഗ്വാദക്കാരൻ, ദുസ്തൎക്കക്കാ
രൻ, പിണക്കകാരൻ.

To Wrap, v. a. മടക്കുന്നു, മടക്കികെട്ടുന്നു,
പൊതിയുന്നു; പൊതിഞ്ഞുകെട്ടുന്നു, ചുരു
ട്ടുന്നു; തെറുക്കുന്നു; അടക്കുന്നു, കൊള്ളുന്നു.

Wrapper, s. മൂടുശീല; പുതപ്പ; രട്ടുശീല,
കാശിരട്ട, വാസനശ്ശീല.

Wrath, s. ക്രൊധം, അതികൊപം, ഉഗ്രത.

Wrathful, a. ക്രൊധമുള്ള, അതികൊപ
മുള്ള, ക്രൂരതയുള്ള.

Wrathfully, ad. ക്രൊധമായി, അതികൊ
പത്തൊടെ.

Wrathless, a. ക്രൊധമില്ലാത്ത, കൊപമി
ല്ലാത്ത.

To Wreak, v. a. പകവീട്ടുന്നു, പ്രതിക്രി
യചെയ്യുന്നു, കൊപം തീൎക്കുന്നു.

Wreakful, a. പകയുള്ള, വൈരമുള്ള.

Wreakless, s. പകയില്ലാത്ത, വൈരമി
ല്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/554&oldid=178439" എന്ന താളിൽനിന്ന് ശേഖരിച്ചത്