താൾ:CiXIV133.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UND 495 UND

Uncurbed, a. അടങ്ങാത്ത, അടക്കപ്പെടാ
ത്ത, അമരാത്ത; അഴിമതിയുള്ള.

To Uncurl, v. a. ചുഴി നിറവിൎക്കുന്നു, ചു
ളുക്ക നിവിൎക്കുന്നു, പിരിയഴിക്കുന്നു.

Uncurtailed, a. ചുരുക്കീട്ടില്ലാത്ത, കുറച്ചി
ട്ടില്ലാത്ത.

Uncut, a. കണ്ടിച്ചിട്ടില്ലാത്ത, കണ്ടിക്കപ്പെ
ടാത്ത; അറുത്തിട്ടില്ലാത്ത.

To Undam, v. a. ചിറ തുറക്കുന്നു, ചീപ്പ
തുറക്കുന്നു, ചിറ മുറിക്കുന്നു.

Undamaged, a. ചെതപ്പെടാത്ത, കെടു
വരാത്ത, ഉപദ്രവപ്പെടാത്ത.

Undaunted, a. ഭയപ്പെടാത്ത, ഭയമില്ലാ
ത്ത, അഭയമായുള്ള; കൂസലില്ലാത്ത, അശ
ങ്കയുള്ള, ധീരതയുള്ള.

Undauntedly, ad. നിൎഭയത്തൊടെ; ധീ
രതയൊടെ.

Undazzled, a. കണ്ണുകൂച്ചാത്ത, മങ്ങാത്ത,
ഇളക്കമില്ലാത്ത.

Undebauched, a. ദൊഷപ്പെടാത്ത, വ
ഷളാക്കപ്പെട്ടിട്ടില്ലാത്ത.

Undecagon, s. പതിനൊന്ന പട്ടമുള്ള ചി
ത്രം.

Undecayed, a. ക്ഷയിച്ചിട്ടില്ലാത്ത, കെടു
പിടിക്കാത്ത.

Undecaying, a. അക്ഷയമായുള്ള, അജ
രമായുള്ള, ഒടുങ്ങാത്ത.

To Undeceive, v. a. നെരുകെട തീൎക്കു
ന്നു, വഞ്ചന നീക്കുന്നു.

Undeceivable, a. വഞ്ചിച്ചുകൂടാത്ത, നി
ൎവ്വഞ്ചനമായുള്ള.

Undecided, a. നിശ്ചയിക്കപ്പെടാത്ത, തീ
രാത്ത, പരിഛെദം വരാത്ത; തിട്ടമില്ലാ
ത്ത.

Undecisive, a. നിശ്ചയമില്ലാത്ത, പരി
ഛെദമില്ലാത്ത, തീൎച്ചയില്ലാത്ത.

To Undeck, v. a. ഉടുപ്പഴിക്കുന്നു, അല
ങ്കാരം കളയുന്നു.

Undeclined, a. അന്തഭെദമില്ലാത്ത, ഭെ
ദമില്ലാത്ത, വ്യത്യാസം വരാത്ത.

Undecorated, a. അലങ്കരിക്കപ്പെടാത്ത,
അനലംകൃതമായുള്ള.

Undefaced, a. മായ്ക്കപ്പെടാത്ത, കുത്തിക്ക
ളയാത്ത, കിറുക്കീട്ടില്ലാത്ത.

Undefeasible, a. തള്ളിക്കളയരുതാത്ത, ഇ
ല്ലായ്മ ചെയ്തുകൂടാത്ത.

Undefended, a. കാത്തരക്ഷിക്കപ്പെടാത്ത,
അസഹായമായുള്ള, ആദരമില്ലാത്ത.

Undefiled, a. അശുദ്ധപ്പെടാത്ത, അകളങ്ക
മായുള്ള, കറപ്പെടാത്ത, തീണ്ടപ്പെടാത്ത.

Undefinable, a. അതിരിടപ്പെട്ടുകൂടാത്ത,
തിട്ടം വരുത്തികൂടാത്ത, വിവരപ്പെടുത്തി
കൂടാത്ത.

Undefined, a. അതിരിടപ്പെടാത്ത, തിട്ട
പ്പെടാത്ത, വിവരപ്പെടുത്തീട്ടില്ലാത്ത, ക്ലി
പ്തമില്ലാത്ത, അവധിയില്ലാത്ത.

Undeliberated, a. വിചാരിക്കപ്പെടാത്ത,
സൂക്ഷം വരുത്തീട്ടില്ലാത്ത, നന്നായി വി
സ്മരിച്ചിട്ടില്ലാത്ത.

Undelighted, a. ഇഷ്ടപ്പെടാത്ത, പ്രസാ
ദിക്കാത്ത, സന്തൊഷപ്പെടാത്ത, പ്രിയ
പ്പെടാത്ത.

Undemolished, a. ഇടിച്ചുകളയപ്പെടാ
ത്ത, തകൎത്തിക്കളയപ്പെടാത്ത.

Undemonstrable, a. തെളിയിച്ചുകൂടാത്ത.

Undeniable, a. ഇല്ലെന്ന പറഞ്ഞുകൂടാ
ത്ത, നിഷെധിച്ചുകൂടാത്ത, തൎക്കം പറഞ്ഞു
കൂടാത്ത.

Undeplored, a. സങ്കടപ്പെട്ടിട്ടില്ലാത്ത, പ
രിതാപപ്പെടാത്ത.

Undepraved, a. ദൊഷപ്പെടാത്ത, നിര
പരാധമുള്ള, നിൎമ്മലതയുള്ള.

Under, ad. & prep. കീഴെ, താഴെ, കു
റയ.

Underaction, s. കീഴായുള്ള നടപ്പ, കീ
ഴായുള്ള പ്രയത്നം.

To Underbear, v. a. താങ്ങിടുന്നു, ഊ
ന്നുകൊടുക്കുന്നു, താങ്ങുന്നു.

To Underbid, v. a. വിലകുറച്ചു പറയു
ന്നു, വില ഇടിക്കുന്നു.

To Underdo, v. n. കുറച്ചു ചെയ്യുന്നു, ആവ
തചെയ്യാതിരിക്കുന്നു, പൊരാതിരിക്കുന്നു.

To Undergird, v. a. അടിമുറുക്കുന്നു, അ
ടി ഉറപ്പിച്ച കെട്ടുന്നു.

To Undergo, v. a. അനുഭവിക്കുന്നു, സ
ഹിക്കുന്നു, താങ്ങുന്നു, പെടുന്നു; കഷ്ടപ്പെ
ടുന്നു.

Underground, s. പാതാളം, ഭൂമിക്ക കീഴു
ള്ള സ്ഥലം, അധസ്ഥലം.

Undergrowth, s. വലിയ വൃക്ഷത്തിനകീ
ഴിൽ ഉണ്ടാകുന്ന ചെറിയ വൃക്ഷം.

Underhand, a. കയ്യടക്കമുള്ള, കൺങ്കെട്ടുള്ള;
കൌശലമുള്ള; ഉപായമുള്ള; ഗൂഢമായു
ള്ള.

Underived, a. മറ്റൊന്നിൽനിന്ന എടു
ത്തിട്ടില്ലാത്ത, മൂലമായുള്ള, തനിച്ചുള്ള.

Underlabourer, s. കീഴാൾ, കയ്യാൾ, കീ
ഴ്വെലക്കാരൻ, കീഴണിയക്കാരൻ.

To Underlay, v. a. താങ്ങിടുന്നു, മുട്ടിടു
ന്നു, ഊന്നുകൊടുക്കുന്നു.

To Underline, v. a. കിഴെ വരിയിടു
ന്നു, കീഴെ വരക്കുന്നു.

Underline, s. കീഴാൾ, കയ്യാൾ, ദാസൻ.

To Undermine, v. a. കീഴെ തുരക്കുന്നു,
തുരങ്കമിടുന്നു, കീഴെ തൊണ്ടുന്നു: ഗൂഢൊ
പദ്രവം ചെയ്യുന്നു, നശിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/507&oldid=178384" എന്ന താളിൽനിന്ന് ശേഖരിച്ചത്