താൾ:CiXIV133.pdf/479

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TEN 467 TEP

Tenable, a. പിടിച്ചുകൊള്ളാകുന്ന, കാത്ത
കൊള്ളതക്ക, കാത്തരക്ഷിക്കാകുന്ന.

Tenacious, a. ഉറച്ചപിടിക്കുന്ന, മുറുക
പ്പിടിക്കുന്ന, നന്നായി പറ്റുന്ന, വിടാതി
രിക്കുന്ന; നല്ല ജ്ഞാപകമുള്ള.

Tenacity, s. പിടിത്തം, മുറുകപ്പിടിത്തം,
വിടാതിരിക്കുക; തമ്മിൽ പറ്റ.

Tenacy, s. പാട്ടം, കുത്തക.

Tenant, s. കൊഴുവൻ, പാട്ടക്കാരൻ, കു
ടിയാൻ.

To Tenant, v. a. പാട്ടത്തിന എടുക്കുന്നു,
കൂലിക്ക വാങ്ങുന്നു.

Tenantable, a. പാട്ടം എല്ക്കാകുന്ന, പാ
ൎക്കാകുന്ന.

Temantless, a. പാട്ടം എല്ക്കാത്ത, കൂലിക്ക
കൊടുക്കാത്ത, ആരുംപാൎക്കാത്ത.

Tench, s, കുളത്തിലെ മീൻ.

To Tend, v. a. കാത്തിരിക്കുന്നു, സൂക്ഷി
ക്കുന്നു; അനുചരിക്കുന്നു; കൂടപ്പൊകുന്നു,
സഹഗമിക്കുന്നു: ശുശ്രൂഷിക്കുന്നു; ശ്രദ്ധി
ക്കുന്നു.

To Tend, v. a. ചായുന്നു, ഒരു ഇടത്തെക്ക
പൊകുന്നു; ഭാവിക്കുന്നു; ഉതകുന്നു; ശുശ്രൂ
ഷ ചെയ്യുന്നു.

Tendance, s. കാത്തിരിപ്പ, ശുശ്രൂഷ, പാ
ൎശ്വസെവ; ശ്രദ്ധ, താത്പൎയ്യം.

Tendence, Tendency, s. ചായ്ചിൽ, ഗതം,
മനൊഗതം; പൊക്ക; ഭാവം, താത്പൎയ്യം.

Tender, a. മൃദുവായുള്ള, ഉണൎച്ചയുള്ള , മ
യമുള്ള; വെഗത്തിൽ നൊവുന്ന; മാൎദ്ദവ
മുള്ള; നെൎമ്മയുള്ള, മെലിച്ചിലുളള; പ്രി
യമുള്ള, ആൎദ്രതയുള്ള; ദയയുള്ള; നയശീ
ലമുള്ള; ലൊലമായുള്ള; ഇളയ; ഇളന്തര
മായുള്ള.

Tender age, ഇളയവയസ്സ.

To Tender, v. a. കൈകാണിക്കുന്നു, കൊ
ടുക്കുന്നു; ദൎക്കാസ എഴുതിവെക്കുന്നു.

Tender, s. കൈകാണിക്കുക, കൊടുക്കുക,
ദൎക്കാസ; ചെറുകപ്പൽ.

Tender- hearted, a. ആൎദ്രമനസ്സുള്ള, ലൊ
ലമനസ്സുള്ള, മനസ്സലിവുള്ള.

Tenderling, s. തൊൽക്കൊമ്പ; ഒമനക്കു
ഞ്ഞ, ഉണ്ണി.

Tenderness, s. മൃദുത്വം; മാൎദ്ദവം, ഉണൎച്ച,
നൊമ്പരം; വെദന; കാരുണ്യം, കൃപ,
ദയ, അൻപ, സ്നെഹം, ആൎദ്രത, വാത്സ
ല്യം; ഇളപ്പം, ജാഗ്രത, മയം.

Tendinous, a. ഞരമ്പുള്ള, സന്ധിബന്ധ
നമുള്ള.

Tendon, s. ഞരമ്പ, സന്ധിബന്ധനം, ര
സാലസ.

Tendril, s. ചെടികളുടെ ഞരമ്പ, വള്ളി
യുടെ കാൽ, ചുരുട്ട, ചുരുൾ.

Tenebricose, Tenebrious, a. ഇരുണ്ട, ഇ
രുളായുള്ള, അന്ധകാരമായുള്ള.

Tenebrosity, s. ഇരുൾച, ഇരുൾ; അന്ധ
കാരം.

Tenement, s. ഭവനം, കൂലിക്കുവാങ്ങിയ
വീട, പാട്ടത്തിന എറ്റ നിലം.

Tenesmus, s. അൎശസ്സിന്റെ ദീനം, മൂല
രൊഗം.

Tenet, s. നില; പക്ഷം, അഭിപ്രായം,
നിനവ, പ്രധാനസംഗതി ; ഉപദെശം,
മതം.

Tennis, s. പന്തുകൊണ്ടും മറ്റുമുള്ള ഒരു
കളി.

Tenon, s. തച്ചുപണിയിൽ കുടുമ.

Tenor, or Tenour, s. നടപടി, വിധം,
പ്രകാരം, അവസ്ഥ; അടങ്ങിയിരിക്കുന്ന
പൊരുൾ; അൎത്ഥം; ഭാവം; സാരം, യു
ക്തി; പഞ്ചമരാഗം, ഒരു സ്വരം.

Tense, a. മുറുകിയ, മുറുക്കമുള്ള, ഇറുക്കമുള്ള;
അയവില്ലാത്ത.

Tense, s. ക്രിയാപദത്തിന്റെ കാലം.

Tenseness, s. മുറുക്കം, ഇറുക്കം, അയവി
ല്ലായ്മ.

Tensible, Tensile, a. വിസ്താരമാക്കതക്ക,
വിരിക്കതക്ക, വലിക്കാകുന്ന, മുറുക്കാകുന്ന.

Tension, Tensure, s. മുറുക്കുക, മുറുക്കും,
ഇറുക്കം, അയവില്ലായ്മ, വലിച്ചിൽ.

Tensive, a. മുറുക്കമുള്ള, അയവില്ലാത്ത.

Tent, s. കൂടാരം, കൂറക്കുടിഞ്ഞിൽ: മന്ദി
രം; വസ്ത്രവെശ്മം; പടകുടി; വൃണത്തി
ലിടുന്നതിരി; ഒരു വക ചുവന്ന വീഞ്ഞ.

To Tent, v. n. കൂടാരത്തിൽ പാൎക്കുന്നു.

Tentation, s. പരിക, ശൊധന, യത്നം.

Tentative, a. ശൊധന ചെയ്യുന്ന, പരീ
ക്ഷക്കുന്ന.

Tented, a. കൂടാരങ്ങൾ കൊണ്ട മൂടിയ.

Tenter, s. വിരിച്ച വലിക്കുന്നതിനുള്ള തുറ
ട്ട; കൊളുത്ത, മട്ടം, ചട്ടം.

To be on the tenters, വിഷമത്തിൽഅ
കപ്പെടുന്നു.

To Tenter, v. a. തുറട്ടിൽ ഇട്ടുവലിക്കുന്നു,
വിരിക്കുന്നു.

Tenth, a. പത്താമത, പത്താമത്തെ, ദശമം.

Tenth, s. പത്തിലൊന്ന, ദശാംശം; ആണ്ടു
തൊറുമുള്ള ദശാംശം.

Tenthly, ad. പത്താമത.

Tenuity, s. നെൎമ്മ, സൂക്ഷ്മത.

Tenuous, a. നെൎമ്മയുള്ള, സൂക്ഷ്മമായുള്ള,
കൃശമായുള്ള.

Tenure, s. ഉടമ്പടി; അനുഭവത്തിന്റെ
മുറ.

Tepid, a. അനച്ച, കുറഞ്ഞ ചൂടുള്ള , ചെറു
ചൂടുള്ള, കൊഷ്ണമായുളള, കുളിർവീടിച്ച.


2 O 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/479&oldid=178351" എന്ന താളിൽനിന്ന് ശേഖരിച്ചത്