താൾ:CiXIV133.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUP 455 SUP

സംബന്ധിച്ചുള്ള ഒരു വിധം ചൊല്ല.

Supineness, s. മലrപ്പ; മയക്കം, മടി, അ
ജാഗ്രത.

Supinely, ad. മയക്കത്തൊടെ, മടിയൊ
ടെ, അജാഗ്രതയൊടെ.

Supper, s. അത്താഴം, രാത്രി ഭക്ഷണം,
നരഭൊജനം.

Supperless, a. അത്താഴമില്ലാത്ത, രാത്രി
ഭൊജനം കഴിക്കാത്ത.

To Supplant, v. a. സ്ഥാനം മാറ്റുന്നു,
സ്ഥാനഭ്രഷ്ടാക്കുന്നു; ജയിക്കുന്നു, ആട്ടിക്ക
ളയുന്നു; വിരട്ടിക്കളയുന്നു.

Supplanter, s. സ്ഥാനഭ്രഷ്ടവരുത്തുന്നവൻ,
ഹെമകാരൻ.

Supple, a. വളയുന്ന, വഴങ്ങലുള്ള, മയമു
ള്ള, എളുപ്പത്തിൽ വഴങ്ങുന്ന; മരിക്കമുള്ള,
ഇണക്കമുള്ള, ലാളനമുള്ള.

To Supple, v. a. വളെക്കുന്നു, വഴക്കുന്നു,
മയമാക്കുന്നു; ഇണക്കുന്നു, മരിക്കമാക്കുന്നു.

Supplement, s. കൂട്ട, പൂൎത്തി, ന്യൂനപൂര
ണം.

Supplemental, Supplementary, a. കൂട്ട
പ്പെട്ട, പൂൎത്തിയുള്ള, ന്യൂനപൂരണമായുള്ള.

Suppleness, s. വളച്ചിൽ, വഴക്കം, വഴ
ങ്ങൽ, മയം, ഇണക്കം, മരിക്കം; മയഗു
ണം, ഇണക്കശീലം.

Suppletory, s. ന്യൂനത്തെ തീൎപ്പാൻ ഉത
കുന്നത, ന്യൂനപൂരണം.

Suppliant, a. യാചിക്കുന്ന, അപെക്ഷിക്കു
ന്ന, അൎത്ഥിക്കുന്ന.

Suppliant, Supplicant, s. അപെക്ഷ
ക്കാരൻ, യാചകൻ, അൎത്ഥി; കാൎപ്പാടൻ.

To Supplicate, v. a. വിനയത്തൊടെ
യാചിക്കുന്നു, അൎത്ഥിക്കുന്നു, അപെക്ഷിക്കു
ന്നു, കെഞ്ചുന്നു.

Supplication, s. വിനയമുള്ള അപെക്ഷ,
യാചന, പ്രാൎത്ഥന.

To Supply, v. a. കുറവ തീൎക്കുന്നു, പൂ
ൎത്തിയാക്കുന്നു, നികത്തുന്നു; ആവശ്യമുള്ള
തിനെ കൊടുക്കുന്നു, ഉണ്ടാക്കി കൊടുക്കു
ന്നു, കൊടുക്കുന്നു; ഉപകരിക്കുന്നു, മറ്റൊ
രുത്തന പകരം ചെയ്യുന്നു; വീട്ടിൽ വെ
ണ്ടുന്ന തട്ടുമുട്ടുകളെ അടുപ്പിക്കുന്നു.

Supply, s. കുറവുതീൎക്കുക, ഉതവി, ഉപകാ
രസഹായം, കൂട്ടിയകൊപ്പ, ശെഖരിപ്പ.

To Support, v. a. ആദരിക്കുന്നു, രക്ഷി
ക്കുന്നു, ഉപജീവനം കൊടുക്കുന്നു; താങ്ങു
ന്നു, ഊന്നുകൊടുക്കുന്നു; സഹിക്കുന്നു.

To support life, ഉപജീവനം കഴിക്കു
ന്നു, പിഴെക്കുന്നു.

Support, s. ആദരം, സംരക്ഷണം, സ
ഹായം, താങ്ങ, ഊന്ന, ആധാരം, മുട്ട;
ഉപജീവനം, അഹൊവൃത്തി.

Supportable, a. താങ്ങാകുന്ന, സഹ്യമാ
യുള്ള, സഹിക്കാകുന്ന.

Supporter, s. രക്ഷിക്കുന്നവൻ: മുട്ടുകാൽ,
ഊന്ന; ആധാരം; ആദരിക്കുന്നവൻ, ആ
ശ്വസിപ്പിക്കുന്നവൻ; രക്ഷകൻ, സഹാ
യി.

Supposable, a. ഊഹിക്കാകുന്ന, തൊന്ന
തക്ക.

To Suppose, v. a. ഊഹിക്കുന്നു, സങ്കല്പി
ക്കുന്നു, തൊന്നുന്നു, മനം ചൊല്ലുന്നു; നി
നെക്കുന്നു, നിരൂപിക്കുന്നു; ഭാവിക്കുന്നു;
മനസ്സിൽ യന്ത്രിക്കുന്നു, വിചാരിക്കുന്നു.

Suppose, Supposal, s. ഊഹം, തൊ
ന്നൽ, മനംചൊല്ല.

Supposition, s. ഊഹം, മനംചൊല്ല; പ
ക്ഷം, നിനവ; സങ്കല്പനം.

Supposititious, s. മിഥ്യയായുള്ള, കള്ള
ന്ത്രാണമായുള്ള, വ്യാജമായുള്ള, സാക്ഷാ
ലുള്ളതല്ലാത്ത, മാറാട്ടമായുള്ള.

Suppository, s. മലദ്വാരത്തിൽ കൂടി അ
കത്ത കെറ്റുന്നതിനുള്ള ഒരു വക കൊഴു
ത്ത ഔഷധം.

To Suppress, v. a. അമൎക്കുന്നു, അമൎച്ച
വരുത്തുന്നു; അടക്കുന്നു; നിൎത്തുന്നു; മറെ
ക്കുന്നു; ഒതുക്കുന്നു; അറിയിക്കാതിരിക്കുന്നു,
പറയാതിരിക്കുന്നു; പ്രസിദ്ധപ്പെടുത്താതി
രിക്കുന്നു; പിടിക്കുന്നു, പുറത്തുവിടാതിരി
ക്കുന്നു.

Suppression, s. അമൎച്ച, അമൎത്തൽ; അട
ക്കുക; നിൎത്തൽ, പിടിത്തം, അടപ്പ; മറെ
ക്കുക; അറിയിക്കാതിരിക്കുക; പ്രസിദ്ധപ്പെ
ടുത്താതിരിക്കുക, ഉള്ളിൽ വെക്കുക.

To Suppurate, v. a. & n. ചലം വെപ്പി
ക്കുന്നു, പഴുപ്പിക്കുന്നു, ചലംവെക്കുന്നു, പ
ഴുക്കുന്നു.

Suppuration, s. ചലംവെപ്പ, പഴുപ്പ, പൂ
യം, ചലവിക്കുക.

Suppurative, a. ചലവിപ്പിക്കുന്ന.

Suppuration, s. ഗണനം, കണക്ക, ഗ
ണിതം.

To Suppute, v. a. ഗണിക്കുന്നു, കണക്കു
കൂടുന്നു, എണ്ണുന്നു.

Supra, (സമാസത്തിൽ) മെലെ, മുമ്പെ.

Supremacy, s. പരത്വം, പ്രാധാന്യത, മു
ഖ്യത, അത്യുന്നതി, അതിശ്രെഷ്ഠത, ൟ
ശിത്വം; മെലധികാരം.

Supreme, a. പരത്വമായുള, മഹാ പ്ര
ധാനമായുള്ള, മുഖ്യമായുള്ള, അതിശ്രെ
ഷ്ഠതയുള്ള, ൟശിത്വമുള്ള, മെലധികാര
മുള്ള.

The Supreme Being, പരാപരവസ്തു.

Supremely, ad. മഹാ പ്രധാനമായി, അ
തിവിശെഷമായി, മുഖ്യമായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/467&oldid=178337" എന്ന താളിൽനിന്ന് ശേഖരിച്ചത്