താൾ:CiXIV133.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
Scarecrow, s. കൊലം; പക്ഷികളെയും
മറ്റും വിരട്ടുന്നതിനുള്ള രൂപം; പെ
ക്കൊലം.

Scarf, s. തൊളിൽ ഞാത്തി ഇടുന്ന ഉത്തരി
യം.

Scarfskin, s. ശരീരത്തിന്റെ പുറത്തെ
നെൎത്തതൊലി.

Scarification, s. ശസ്ത്രംകൊണ്ട തൊലി
കീറുക.

Scarificatior, s. ശസ്ത്രം വെക്കുന്നവൻ.

To Scarify, v. a. ശസ്ത്രംവെക്കുന്നു, ശസ്ത്രം
കൊണ്ട തൊലി കുത്തി രക്തം ഒലിപ്പിക്കു
ന്നു, ചൊര കൊത്തുന്നു.

Scarlet, s. കടുംചുവപ്പ, ചുവപ്പുകാച്ചിയ
വസ്ത്രം.

Scarlet, a. കടും ചുവപ്പായുള്ള.

Scarp, s. കിടങ്ങിന്റെചരിവ.

Scate, s. വഴുതിക്കുന്നതിനുള്ള ഒരു വക ഇ
രിമ്പുചെരിപ്പ; തിരണ്ടി മീൻ.

To Scate, v. n. വഴുതിപൊകുന്നു.

To Scath, v. a. പാഴാക്കുന്നു, ചെതപ്പെടു
ത്തുന്നു, നഷ്ടമാക്കുന്നു, നശിപ്പിക്കുന്നു.

Scath, s. ചെതം, നഷ്ടം, നാശം.

To Scatter, v. a. ചിന്നുന്നു, ചിതറുന്നു,
തൂകുന്നു, ഭിന്നിപ്പിക്കുന്നു, നാനാവിധമാ
ക്കുന്നു.

To Scatter, v. n. ചിതറിപ്പൊകുന്നു, ഭി
ന്നിക്കുന്നു, നാനാവിധമാകുന്നു.

Scavenger, s. തെരുവീഥികളെ വെടിപ്പാ
ക്കിക്കുന്ന വിചാരകാരൻ, അനന്തക്കരവി
ചാരകാരൻ; കള്ളൻ, ദുഷ്ടൻ.

Scene, s. കളിത്തട്ട; രംഗം, ചൊല്ലിയാട്ടം,
വെഷപ്പുറപ്പാട, നാടകവൎണ്ണനം; കാഴ്ച.

Scenery, s. കാഴ്ച, ഛായ; വിസ്താരകാഴ്ച;
നാടകവൎണ്ണനം.

Scenic, Scenical, a. നാടകമായുള്ള, നാട
കസംബന്ധമുള്ള: കഥകളിസംബന്ധിച്ച.

Scenography, s. സൂക്ഷപടത്തെ വൎണ്ണി
ക്കുന്ന വിദ്യ, കാഴ്ചവൎണ്ണനം, കഥകളിയി
ലെ വെഷം എഴുതുക.

Scent, s. വാസന, ഗന്ധം, മണം; പരി
മളം; മണംപിടിച്ചുള്ള ഒട്ടം.

To Scent, v. a. മണക്കുന്നു, വാസന അ
റിയുന്നു; ഗന്ധിപ്പിക്കുന്നു, പരിമളപ്പെടു
ത്തുന്നു.

Sceptic, s. സംശയിതാവ, സംശയക്കാരൻ,
സൎവ്വാവിശ്വാസി, സൎവ്വസന്ദെഹക്കാരൻ.

Scepticism, s. സൎവ്വസന്ദെഹം, സംശയം.

Sceptre, s. ചെങ്കൊൽ.

Schedule, s. ചാൎത്ത; ചെറിയചുരുൾ.

Scheme, s. സൂത്രം, യന്ത്രം; ചട്ടം, മാതി
രി; ചിന്ത; ഭാവം, ഉപായം, കൌശലം;
നിൎവ്വാഹം: പൊകുംവഴി.

To Scheme, v. a. യന്ത്രിക്കുന്നു, ഉള്ളം
കൊണ്ടകൂറിടുന്നു, സൂത്രമുണ്ടാക്കുന്നു; കൌ
ശലംവിചാരിക്കുന്നു; ഉപായംനൊക്കുന്നു.

Schemer, s. യന്ത്രി, സൂത്രമുണ്ടാക്കുന്നവൻ;
കൌശലക്കാരൻ, ഉപായി, ഉപായക്കാ
രൻ.

Schesis, s. അവസ്ഥ; സമ്പ്രദായം.

Schism, s. വെദഭിന്നത, മതഭിന്നം; വെ
ദവിപരീതം, മതഭെദം.

Schismatic, s. വെദവിപരീതക്കാരൻ.

Schismatic, Schismatical, a, മതഭിന്ന
തയുള്ള, വെദവിപരീതമുള്ള.

Scholar, s. ശിഷ്യൻ, പഠിക്കുന്നവൻ, പഠി
ക്കുന്ന പൈതൽ; പണ്ഡിതൻ, വിദ്വാൻ.

Scholarship, s. ശിഷ്യത്വം; പഠിത്വം,
അറിവ; പാണ്ഡിത്വം; പഠിക്കുന്നതിനുള്ള
ഇനാം.

Scholastic, Scholastical, a. ശിഷ്യനൊ
ടുചെൎന്ന, പഠിത്വംസംബന്ധിച്ച; പാഠക
ശാലയാടുചെൎന്ന.

Scholiast, s. വ്യാഖ്യാനക്കാരൻ.

Scholion, Scholium, s. വ്യാഖ്യാനം.

School, s. എഴുത്തുപള്ളി, പള്ളിക്കൂടം,
പാഠകശാല; ആശ്രമം.

Schoolboy, s. എഴുത്തുപള്ളി പൈതൽ,
പള്ളിക്കൂടത്തിലെ ചെൎക്കൻ, പള്ളിക്കൂട
ത്തിൽ പഠിക്കുന്ന പൈതൽ.

Schoolday, s. എഴുത്തകാലം, പഠിക്കുന്ന
നാൾ.

Schoolfellow, s. എഴുത്തപള്ളി ചങ്ങാതി.

Schoolman, s. ദൈവീകപാഠകശാലയിൽ
നിപുണൻ.

Schoolmaster, s. ഉപാദ്ധ്യായൻ, ആ
ശാൻ, അഴുത്തച്ചൻ.

Schoolmistress, s. ഉപാദ്ധ്യായി, ആശാ
ത്തി, പഠിപ്പിക്കുന്ന സ്ത്രീ.

Schooner, s. രണ്ടു പാമരമുള്ള ഒരു ചെറി
യ കപ്പൽ.

Sciatica, s. ഇടുപ്പുവാതം.

Science, s. വിദ്യ, വിജ്ഞാനം, അറിവ,
വില്പത്തി, ശാസ്ത്രം.

Sciential, s. വിദ്യയൊടുചെൎന്ന.

Scientific, Scientifical, a. വിദ്യയുള്ള,
വിജ്ഞാനമുള; ശാസ്ത്രസംബന്ധമുള്ള.

Scimitar, s. കട്ടാരം, വളഞ്ഞവാൾ.

To Scintillate, v. n. പൊരിയുന്നു, പൊ
രിപറക്കുന്നു.

Scintillation, s. പൊരിപറക്കുക.

Sciolist, s. പലതിനും ശീലമുള്ളവൻ.

Sciolous, a. പലതിനും ശീലമുള്ള.

Sciomachy, s. നിഴലൊടുള്ള യുദ്ധം.

Scion, s. ചുള്ളിക്കൊമ്പ, ഒട്ടിച്ചുചെൎക്കപ്പെട്ട
കൊമ്പ, കൂമ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/412&oldid=178266" എന്ന താളിൽനിന്ന് ശേഖരിച്ചത്