താൾ:CiXIV133.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

QUA 365 QUA

Pyramid, s. അടി വിസ്താരവും ശിഖരം കൂ
ൎത്തുമുള്ള ഒരു വക തുൺ, ഗൊരി.

Pyramidical, a. ഗൊരിയുടെ ഭാഷയാ
യുള്ള.

Pyre, s. ചിത, പട്ടട.

Pyrites, s. ഒരു വക കല്ല, തീക്കല്ല.

Pyretics, s. ജ്വരത്തിനുള്ള മരുന്ന.

Pyromancy, s. ദീപലക്ഷണം, അഗ്നി
കൊണ്ടുള്ള ലക്ഷണം.

Pyrotechnical, a. കരിമരുന്ന പ്രയൊഗ
ത്തൊട ചെൎന്ന.

Pyrotechny, s. കരിമരുന്ന പ്രയൊഗത്തി
നുള്ള വിദ്യ, വെടികെട്ടുവിദ്യ.

Pyrrhonism, s. സംശയം, സംശയഭാ
വം; സൎവ്വസന്ദെഹം.

Pythagorean, a. പിതഗൊരസിന്റെ മ
തത്തൊട ചെൎന്ന.

Pyx, s. റൊമാമതക്കാരുടെ ഒസ്തിപ്പെട്ടി.

Q

To Quack, v. n. താറാവു പൊലെ കരയു
ന്നു; പിട്ടു പറയുന്നു; ഊറ്റം പറയുന്നു.

Quack, s. വെദ്യപ്പിട്ട പറയുന്നവൻ,
പൊട്ടുവൈദ്യൻ.

Quackery, s. പൊട്ടുവൈദ്യപ്രയൊഗം;
പൊട്ടുചികിത്സ.

Quadragesimal, a. വലിയ നൊമ്പൊടു
ചെൎന്ന.

Quadrangle, s. ചതുഷ്കൊണം, നാലുച
തുരം.

Quadrangular, a. ചതുരശ്രമായുള്ള, നാ
ലുചതുരമുള്ള, ചതുഷ്കൊണമായുള്ള.

Quadrant, s. ഗണിതത്തിനുള്ള കരു; നാ
ലിൽ ഒരംശം; വൃത്തത്തിൽ നാലൊന്ന.

Quadrantal, a. വൃത്തത്തിൽ നാലൊന്നാ
യ.

Quadrate, a. നാലുചതുരമായുള്ള, ചതുര
ശ്രമായുള്ള; നാലായിട്ട പകുക്കാകുന്ന, ഉ
ചിതമായുള്ള.

Quadrate, s. നാലുചതുരം.

Quadratic, a. ചതുരമായുള്ള.

Quadrature, s. ചതുരമാക്കുക, ചതുരശ്രത.

Quadrennial, a. നാല സംവത്സരം കൂടി
യ, നാല സംവത്സരം കൂടുമ്പൊൾ വരു
ന്ന.

Quadrible, a. ചതുരമാക്കാകുന്ന.

Quadrifid, a. നാല ഭാഗങ്ങളാക്കിയ.

Quadrilateral, a. നാല ഭാഗങ്ങളുള്ള, ച
തുരമായുള്ള.

Quadrille, s. കടലാസാട്ടത്തിൽ ഒരുകളി.

Quadrillion, s. പരാൎദ്ധ്യം, പതിനെട്ടാമ
ത്തെ സ്ഥാനം.

Quadripartite, a. നാലായി വിഭാഗിച്ച.

Quadruped, s. നാല്കാലി, നാല്കാലിമൃഗം,
ചതുഷ്പാത്തം.

Quadruple, a. നാലിരട്ടിയായുള്ള, നാന്മട
ങ്ങായുള്ള.

To Quaff, v. a. കുടിക്കുന്നു, വലിയ മിടി
റായി വിഴുങ്ങുന്നു; മടുമടെ കുടിക്കുന്നു.

Quaggy, a. ചതുപ്പുള്ള, ൟറമുള്ള.

Quagmire, s. ചതുപ്പുനിലം, ൟറൻനി
ലം; തുറുതുറെയുള്ള നിലം.

Quail, s. കാടപ്പക്ഷി.

Quaint, a. തിട്ടവട്ടമായുള്ള, സൂക്ഷ്മമായു
ള്ള, മെനിയുള്ള; മൊടിയുള്ള; ഉപായമു
ള്ള, ചാതുൎയ്യമായുള്ള.

Quaintness, s. തിട്ടവട്ടം, സൂക്ഷ്മം; മെ
നി, മൊടി, ഉപായം, വിശെഷത.

To Quake, v. n. വിറെക്കുന്നു; കിടുകിടു
ക്കുന്നു; വിരളുന്നു; നടുങ്ങുന്നു, കമ്പിക്കുന്നു,
ഇളകുന്നു.

Quake, s. വിട, വിറയൽ, നടുക്കം, കിടു
കിടുപ്പ, കമ്പം, വിരൾച.

Quaker, s. ക്രിസ്തുമതത്തിൽ ഒരു വകക്കാ
രൻ.

Qualification, s. പ്രാപ്തി, സമൎത്ഥത, സാ
മൎത്ഥ്യം, ശെഷി, പൊരിമ; ത്രാണി; യൊ
ഗ്യത; നൈപുണ്യം; കുറച്ചിൽ; ശമനം.

To Qualify, v. a. പ്രാപ്തിവരുത്തുന്നു, സ
മൎത്ഥതവരുത്തുന്നു; നിപുണതവരുത്തുന്നു;
യൊഗ്യമാക്കുന്നു; കൊള്ളിക്കുന്നു; കുറെ
ക്കുന്നു, ശമിപ്പിക്കുന്നു, മയംവരുത്തുന്നു.

Quality, s. ഗുണം, ലക്ഷണം; സ്വഭാവം,
പ്രകൃതി; ശീലം; ഉദ്യൊഗം; അവസ്ഥ;
സമൎത്ഥത; തരം; സ്ഥാനം, പദവി, pl.
ശ്രീമാന്മാർ, മുഖ്യസ്ഥന്മാർ.

Qualm, s. മൂൎച്ഛനം, ആലസ്യം, മനംമറി
ച്ചിൽ; മൊഹാലസ്യം.

Qualmish, a. മനംമറിച്ചിലുള്ള.

Quandary, s. അനുമാനം; സന്ദിഗ്ദ്ധത;
വിഷമം.

Quantity, s. വലിപ്പം; സംഖ്യ; തുക; മാ
ത്ര; പരിമാണം; അളവ, തുക്കം.

Quantum, s. ഉപചയം, പൊരിമ, പരി
മിതി, തുക, മാത്രം, ഒത്ത കണക്ക.

Quarantine, s. പകരുന്നവ്യാധി നടപ്പാ
യിരിക്കുന്ന ദെശത്തുനിന്ന വരുന്ന കപ്പലു
കളും ആളുകളും അകലെ ഇരിക്കെണ്ടുന്ന
കാലസംഖ്യ.

Quarrel, s. ശണ്ഠ, കലഹം, കലമ്പൽ, വാ
ഗ്വാദം, പിണക്കം, വക്കാണം; വഴക്ക,
ഇടെച്ചിൽ.

To Quarrel, v. n. ശണ്ഠപിടിക്കുന്നു, കല

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/377&oldid=178231" എന്ന താളിൽനിന്ന് ശേഖരിച്ചത്