താൾ:CiXIV133.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LIB 281 LIE

Levite, s. ലെവിക്കാരൻ, ലെവിയുടെ ഗൊ
ത്രത്തിൽ ഒരുത്തൻ.

Levitical, a. ലെവിക്കാരൊട ചെൎന്ന.

Leviticus, s. മോശെയുടെ മൂന്നാം പുസ്ത
കം.

Levity, s. ലഘുത്വം; അസ്ഥിരത, ദ്രുതഗ
തി, ഇളമനസ്സ.

To Levy, v. a. ഭടസെവയിൽകൂട്ടുന്നു, പ
ട എടുക്കുന്നു; വരിയിടുന്നു, കരംപതിക്കു
ന്നു, ചാൎത്തുന്നു.

Levy, s. ഭടസെവയിൽ കൂട്ടുക, വരിയി
ടുക, കരംപതിവ.

Lewd, a. ദുഷ്ടതയുള്ള, വഷളത്വമുള്ള, ദു
ൎമ്മദമുള്ള, കാമാതുരമായുള്ള.

Lewdness, s. ദുൎമ്മദം, കാമാതുരത, മൊ
ഹവികാരം.

Lexicon, s. അകാരാദി, അഭിധാനപുസ്ത
കം.

Liable, a. ഹെതുവായിരിക്കുന്ന, ഉൾപെ
ടതക്ക; ഒഴിവില്ലാത്ത.

Liar, s, ഭൊഷ്കപറയുന്നവൻ, അസത്യവാ
ദി; കള്ളൻ, നുണയൻ.

Libation, s. പാനീയകാഴ്ച.

Libel, s. ദൂറായി എഴുതുന്ന എഴുത്ത, നിന്ദി
ച്ചെഴുതിയ കടലാസ, അപനിന്ദയുള്ള എ
ഴുത്ത, നിന്ദാസ്തുതി.

To Libel, v. a. & n. ദൂറഎഴുതുന്നു, ദൂഷ്യ
മെഴുതുന്നു, അപകീൎത്തിപ്പെടുത്തുന്നു.

Libeller, s. ദൂറെഴുതുന്നവൻ, നിന്ദിച്ചെഴു
തുന്നവൻ.

Libellous, a. ദൂറായുള്ള, അപനിന്ദയുള്ള.

Liberal, a, ഔദാൎയ്യമുള്ള, ഉദാരശീലമുള്ള;
ദാനശീലമുള്ള; കപടമില്ലാത്ത; കുലസം
ഭവമുള്ള.

Liberality, s, ഔദാൎയ്യം; ദാനശീലം, ധ
ൎമ്മശീലം; ധാരാളം.

Liberally, ad, ഔദാൎയ്യമായി, ധാരാളമാ
യി.

To Liberate, v. a. വിടുന്നു, മൊചിക്കുന്നു,
സ്വാതന്ത്ര്യമാക്കുന്നു.

Liberation, s. വിടുതൽ, മൊചനം, വി
മൊക്ഷണം.

Libertine, s. താന്തൊന്നി, സ്ത്രീലൊലൻ,
നൎമ്മഠൻ.

Libertine, a. താന്തൊന്നിത്വമുള്ള, കാമാ
തുരമായുള്ള.

Libertinism, s, താന്തൊന്നിത്വം.

Liberty, s. വിടുതല; സ്വാതന്ത്ര്യം; അധീ
നത; ഒഴിവ; തന്നിഷ്ടം; അനുവാദം,
അനുജ്ഞ.

Libidinous, a. കാമുകത്വമുള്ള, മൊഹവി
കാരമുള്ള.

Librarian, s. പുസ്തകശാലവിചാരക്കാരൻ.

Library, s. പുസ്തകശെഖരം; പുസ്തകശാല.

To Librate, v. a. തുലാസിൽ തൂ
ക്കുന്നു.

Libration, s. തുലാസിലുള്ള തൂക്കം.

Lice, s. pl. of Louse, പെനുകൾ.

License, s, കല്പന, അനുവാദം, അനുവാ
ദകടലാസ; ഉത്തരവ, കല്പിച്ചകൊടുക്കു
ന്ന അധികാരം.

To License, v. a. അനുവാദംകൊടുക്കു
ന്നു, കല്പനകൊടുക്കുന്നു, അധികാരം കൊ
ടുക്കുന്നു.

Licentiate, s. അധികാരകല്പന ലഭിച്ച
വൻ.

Licentious, a, താന്തൊന്നിത്വമുള്ള, തന്നി
ഷ്ടമായിനടക്കുന്ന, അഴിമതിയുള്ള, ദുൎമ്മാ
ൎഗ്ഗമുള്ള.

Licentiousness, s. താന്തൊന്നിത്വം, മൊ
ഹവികാരം; തന്നിഷ്ടപ്രകാരമുള്ള നട
പ്പ, അഴിമതി, ദുൎമ്മാൎഗ്ഗം.

To Lick, v. a. നക്കുന്നു; ലെഹനംചെയ്യു
ന്നു.

Lickerish, a. രസഭക്ഷണത്തിന ഇഷ്ടമു
ള്ള, കൊതിയുള്ള.

Licorice, s. ഇരട്ടിമധുരം, അതിമധുരം.

Lid, s. മൂടി, അടെപ്പ.

Lie, s. കാരം കലൎന്ന വെള്ളം.

Lie, s. അസത്യം, ഭൊഷ്ക, കള്ളം, വ്യാജം,
കപടവാക്ക, പൊളി, നുണ.

To Lie, v. n. അസത്യം പറയുന്നു, ഭൊഷ്ക
പറയുന്നു.

To Lie, v. n. കിടക്കുന്നു, ഊന്നുന്നു; വെച്ചി
രിക്കുന്നു; തിങ്ങിയിരിക്കുന്നു, ഇട്ടിരിക്കുന്നു.

To lie at, വരുത്തപ്പെടുത്തുന്നു, അസ
ഹ്യപ്പെടുത്തുന്നു.

To lie by, സ്വസ്ഥമായിരിക്കുന്നു.

To lie down, കിടക്കുന്നു, ശയിക്കുന്നു.

To lie in, പ്രസവിച്ചു കിടക്കുന്നു.

To lie in wait, പതിഞ്ഞ കിടക്കുന്നു.

To lie under, കീഴിരിക്കുന്നു.

To lie upon, കടംപെട്ടിരിക്കുന്നു.

To lie with, കൂടെ ശയിക്കുന്നു.

Liege, s. രാജാവിന വണക്കമുള്ള; രാജാ
വിനടുത്ത.

Liege, s. ദെശാധിപതി, രാജൻ.

Lieger, s. സ്ഥാനാപതി, മറുദിക്കിൽ ചെ
ന്ന പാൎക്കുന്ന സ്ഥാനാപതി.

Lientery, s. ദഹിയാതുള്ള വയാറൊഴി
ച്ചിൽ.

Lier, s. കിടക്കുന്നവൻ, ഉറങ്ങുന്നവൻ.

Lieu, s. ൟട, പകരം, ഇട; പ്രതി.

Lieutenancy, s. പട്ടാളത്തിൽ ഒരു യജ
മാനസ്ഥാനം; രണ്ടാം ഉദ്യൊഗം.

Lieutenant, s. പട്ടാളത്തിൽ ഒര ഉദ്യൊഗ
സ്ഥൻ; രണ്ടാം ഉദ്യൊഗസ്ഥൻ.


O o

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/293&oldid=178147" എന്ന താളിൽനിന്ന് ശേഖരിച്ചത്