താൾ:CiXIV133.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FRE 202 FRI

രിച്ച, ഉള്ളിൽ വെക്കാതെ പറയുന്ന, പ
രമാൎത്ഥമായി പറയുന്ന.

Freestone, s. വെട്ടുകല്ല.

Freethinker, s. മതനിന്ദക്കാരൻ, താന്തൊ
ന്നി.

Freewill, s. സെഛ, സ്വൈരത, സ്വത
ന്ത്രമായുള്ള മനസ്സ, സ്വമേധ.

Freewoman, s. സ്വാതന്ത്ര്യമുള്ളവൾ, സ്വ
തന്ത്രി.

To Freeze, v. n. കുളിർകൊണ്ട കട്ടെക്കു
ന്നു, നീരുംമറ്റും ഉണക്കുന്നു, ഉറച്ചുപൊ
കുന്നു; പെരുക്കുന്നു.

To Freeze, v. a. കട്ടെപ്പിക്കുന്നു, നീരും
മറ്റും ഉറച്ച തീൎക്കുന്നു, സ്തംഭിപ്പിക്കുന്നു.

Freezing, s. നീരുംമറ്റും ഉറെക്കുക.

To Freight, v. a. കെവിന കപ്പലിൽ ച
രക്കു മറ്റും കൊറുന്നു, ചരക്കു കെറ്റുന്നു.

Freight, s. കപ്പൽകെവ, ചരക്ക; കെവു
കൂലി.

Freighter, s. കപ്പൽ കൈവിന വാങ്ങുന്ന
വൻ, കപ്പലിൽ ചരക്ക കെറ്റുന്നവൻ.

French, a. പ്രാൻസരാജ്യത്തോടെ സംബ
ന്ധിച്ച.

The French language, പ്രാൻസ ഭാ
ഷ.

To Frenchify, v. a. പ്രാൻസമൎയ്യാദപൊ
ലെയാക്കുന്നു, മൊടികൂട്ടുന്നു.

Frenetic, a, ഭ്രാന്തുള്ള, ബുദ്ധിഭ്രമമുള്ള.

Frenzy, s. ഭ്രാന്ത, ബുദ്ധിഭ്രമം, മതികെട,
പൈത്യം.

Frequence, s. ജനക്കൂട്ടം, സംഗമം.

Frequency, s, ജനസഞ്ചാരം, ഗതാഗതം,
പൊക്കുവരവ; നടമാട്ടം, നടപ്പ; കൂട
ക്കൂടെ ഉണ്ടാകുക; സംഗമം.

Frequent, a. സഞ്ചാരമുള്ള, പൊക്കുവര
ത്തുള്ള, നടമാട്ടമുള്ള, നടപ്പുള്ള, കൂടക്കൂട
ചെയ്ത, കൂടക്കൂടകണ്ടു, കൂടക്കൂടയുണ്ടാ
കുന്ന; സംഗമമുള്ള.

To Frequent, v. n. നടമാടുന്നു: സഞ്ചാ
രമുണ്ടാകുന്നു; പൊക്കുവരത്ത ചെയ്യുന്നു;
കൂടക്കൂട ഒരു സ്ഥലത്തേക്ക ചെല്ലുന്നു, കൂ
ടക്കൂട കാണുന്നു, നടന്നുവരുന്നു.

Frequentable, a. സംസാരിക്കാകുന്ന, സ
ഞ്ചരിക്കാകുന്ന.

Frequenter, s. നിത്യസഞ്ചാരി, പൊക്കു
വരത്തുള്ളവൻ, ഗതാഗതക്കാരൻ, കൂട
ക്കൂട ഒരു സ്ഥലത്തെക്ക ചെല്ലുന്നവൻ.

Frequently, ad. കൂടക്കൂടെ, തെരുതെരെ,
ഉടനുടൻ; പലപ്പൊഴും , പലവൂട, പല
പ്രാവശ്യം.

Fresh, a, കുളിൎമ്മയുള്ള; ഉപ്പിടാത്ത; പച്ച;
ശുദ്ധ, നല്ല; പുതിയ, നവമായുള്ള, നൂത
നമായുള്ള; നന്നാക്കിയ; പുഷ്ടിയുള്ള; വീ

ൎയ്യമുള്ള; രക്തപ്രസാദമുള്ള; ഒരില്ലാത്ത;
നാറാത്ത.

Fresh water, ശുദ്ധജലം, പച്ചവെള്ളം.

To Freshen, v. a. കുളിൎപ്പിക്കുന്നു, നന്നാ
ക്കുന്നു; വീൎയ്യമുണ്ടാക്കുന്നു.

To Freshen, v. n. കുളിരുന്നു; നന്നായി
വരുന്നു; ശക്തിപ്പെടുന്നു, മുറുകുന്നു.

Freshet, s. ശുദ്ധജലമുള്ള കുളം.

Freshly, ad കുളിൎമ്മയായി, നവമായി, പു
തുതായി; നന്നായി, രക്തപ്രസാദത്തൊ
ടെ.

Freshness, s. കുളിൎമ്മ; നവീനം, പുതുമ,
നൂതനം; വീൎയ്യം; രക്തപ്രസാദം; തഴപ്പ.

Fret, s. അഴിമുഖം; പൊങ്ങൽ; എഴുന്ന
പണി; മനോചഞ്ചലം, വ്യസനം, ആ
ടൽ; കൊപം.

To Fret, v, a. കുലുക്കുന്നു, ഇളക്കുന്നു; തെ
മാനംവരുത്തുന്നു, ഉരെക്കുന്നു, തിന്നുകള
യുന്നു; തെമ്പിക്കുന്നു, കെടുക്കുന്നു; എഴുന്ന
പണിചെയുന്നു; നാനാവൎണ്ണമാക്കുന്നു; വ്യ
സനപ്പെടുത്തുന്നു, കൊപിപ്പിക്കുന്നു, മുഷി
പ്പിക്കുന്നു.

To Fret, v. n. ചഞ്ചലപ്പെടുന്നു, ആടൽ
പ്പെടുന്നു; തെഞ്ഞുപോകുന്നു; തെമ്പുന്നു,
ഉരയുന്നു; വ്യസനപ്പെടുന്നു, മുഷിച്ചിലാ
യിരിക്കുന്നു, കൊല്ലപ്പെടുന്നു.

Fretful, a. കൊപമുള്ള, ആടലുള്ള; തൃപ്തി
പ്പെടാത്ത, അസന്തുഷ്ടിയുള്ള; മുഷിച്ചിലു
ള്ള.

Fretfully, ad. കോപത്തോടെ, മുഷിച്ചി
ലൊടെ.

Fretfulness, s. കൊപം, വ്യസനം, മുഷി
ച്ചിൽ, ആടൽ, സന്തുഷ്ടികെട.

Fretty, a. എഴുന്നപണികൊണ്ട അലങ്കരി
ക്കപ്പെട്ട.

Fretwork, s. പൊങ്ങൽല, എഴുന്ന
പണി.

Friability, s. എളുപ്പമുള്ള പൊടിച്ചിൽ.

Friable, എളുപ്പം പൊടിക്കാകുന്ന.

Friar, s. മഠസ്ഥൻ, സന്യാസി, ആശ്രമി.

Friary, s. ആശ്രമം, യോഗിമഠം.

To Fribble, v. n. വീണ്വെലചെയ്യുന്നു,
മിനക്കെടുന്നു, നെരംകളയുന്നു.

Fribler, s. വീണൻ, അല്പപ്രജ്ഞൻ.

Fricassee, s. ഇറച്ചി നുറുക്കി ചാറാക്കി ചമ
ച്ചത.

Frication, s. തമ്മിൽ ഉരെക്കുക, ഉരെപ്പ,
ഉര, ഉരസൽ.

Friction, s. ഉരെപ്പ, ഉര, ഉരവ, ഉര
സൽ, തെമ്പൽ, തെപ്പ; തിരുമ്മൽ.

Friday, s. വെള്ളിയാഴ്ച; ശുക്രവാരം.

Friend, s, സ്നേഹിതൻ, തൊഴൻ, ബന്ധു;
ഇഷ്ടൻ, സഖി, മിത്രൻ, സ്നിഗ്ദ്ധൻ; ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/214&oldid=178067" എന്ന താളിൽനിന്ന് ശേഖരിച്ചത്