താൾ:CiXIV133.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FLI 191 FLO

Fleshpot, s. ഇറച്ചി വെവിക്കുന്ന പാത്രം,
മാംസകലം.

Fleshy, a. ദശയുള്ള, തടിപ്പുള്ള, മാംസ
പുഷ്ടിയുള്ള.

Flew, preterit of To Fly, പറന്നു.

Flexibility, s, മയഗുണം, വളയുന്നതി
നുള്ള എളുപ്പം; വഴങ്ങൽ, വളയുന്ന സ്വ
ഭാവം; വണക്കശീലം; ബൊധകത്തിനു
ള്ള എളുപ്പം.

Flexible, a, വളയതക്ക, വളെക്കതക്ക; വ
ണക്കതക്ക, മയമുള്ള, വഴങ്ങലുള്ള, വ
ണങ്ങുന്ന, വഴങ്ങുന്ന.

Flexibleness, s. വളെക്കതക്ക ഗുണം, വ
ഴക്കം; വണങ്ങൽ, ഇണക്കം.

Flexion, s. വളച്ചിൽ; മടക്ക; ഞെറി;
ചുളുക്കം; ചുഴിപ്പ, ചുഴി, ചുഴിവ; ചായ്വ.

Flexuous, a. വളയുന്ന, വഴങ്ങുന്ന, ചാ
യുന്ന; ഇളകുന്ന, സ്ഥിരമില്ലാത്ത.

Flexure, s. വളവ, വളച്ചിൽ; മടക്ക; ചു
ഴി; വളച്ചഭാഗം; ഞെളിവ; വഴക്കം;
താണുവണക്കം; എപ്പ.

To Flicker, v. a. ചിറകഅടിക്കുന്നു, പതു
ക്കെപറക്കുന്നു; ഇളക്കുന്നു; പടൎന്നകത്തുന്നു.

Flickering, s. ചിറക അടിക്കുക, പടൎന്ന
കത്തൽ.

Flier, s. ഒടിപൊകുന്നവൻ, ചാടിപൊ
യ്കളയുന്നവൻ.

Flight, s. ഒടിപൊക്ക, ഒട്ടം; പറക്കൽ;
അവക്രമം; പറക്കുന്ന പക്ഷികളുടെ കൂ
ട്ടം; ഒരു കാലത്തുണ്ടായ പക്ഷികൾ; കൊ
ണികെട്ട; ഉണ്ടപ്പാച്ചിൽ; ബുദ്ധിഭ്രമം, ദ്രു
തഗതി.

Flighty, a. വെഗമുള്ള; തിടുക്കമുള്ള, ദ്രുത
ഗതിയുള്ള.

Flimsy, a. ക്ഷീണമുള്ള; ബലമില്ലാത്ത, ക
ട്ടിയില്ലാത്ത; നിസ്സാരമായുള്ള; വീൎയ്യമി
ല്ലാത്ത.

To Flinch, v. n. ചൂളുന്നു; ചുളുങ്ങുന്നു;
കൊച്ചുന്നു; വിട്ടുകളയുന്നു, പിൻമാറുന്നു.

Flincher, s. ചൂളുന്നവൻ, പിൻമാറുന്ന
വൻ.

Flinching, s. ചൂളൽ, കൊച്ചൽ; പിൻ
മാറ്റം.

To Fling, v. a. എറിയുന്നു, കവിണയാൽ
എറിയുന്നു, എറിഞ്ഞുകളയുന്നു; വീശിയെ
റിയുന്നു; വീഴ്ത്തുന്നു; ചിതറിക്കുന്നു, പുച്ഛി
ക്കുന്നു.

To fling away, വൃഥാചിലവഴിക്കുന്നു;
പുറത്തുകളയുന്നു.

To fling down, നിലത്തതള്ളിയിടുന്നു,
വീഴ്ത്തുന്നു; തകൎത്തകളയുന്നു.

To fling off, തട്ടികളയുന്നു, കുതറുന്നു;
കുടഞ്ഞുകളയുന്നു.

To Fling, v. n. അലെക്കുന്നു, പായുന്നു,
കൊച്ചുന്നു, ചൂളുന്നു.

Fling, s. എറ, വീച്ച, കവിണ; പുച്ഛം.

Flint, s. ചക്കുമുക്കിക്കല്ല, തീക്കല്ല.

Flinty, a, തീകല്ലുപൊലെ കടുപ്പമുള്ള; നെ
ഞ്ചുറപ്പുള്ള, ആൎദ്രതയില്ലാത്ത.

Flippancy, s. വായാട്ടം, പടപറയുക,
വാചാലത്വം.

Flippant, a. വായാട്ടമുള്ള, പടവാപറ
യുന്ന.

Flippantly, ad. വായാട്ടത്തൊടെ.

To Flirt, v. a. വീശുന്നു, തെറിച്ചുകളയു
ന്നു; വെഗത്തിൽ ഇളക്കുന്നു, കലക്കുന്നു.

To Flirt, v. n. പരിഹസിക്കുന്നു, പുച്ഛി
ക്കുന്നു, ചിരിച്ചുനൊക്കുന്നു; മിനക്കെടാതെ
ചുറ്റിടുന്നു; വലഞ്ഞാടുന്നു; അങ്ങും ഇ
ങ്ങും നടക്കുന്നു; വിളയാടിനടക്കുന്നു; ഉ
ല്ലാസമായി നടക്കുന്നു.

Flint, s. ഇളക്കം, കലക്കം; തന്ത്രം; ദ്രുതഗ
തി; ഉല്ലാസമുള്ള സ്ത്രീ.

Flirtation, s. പെട്ടന്നുള്ള ഇളക്കം; ഉല്ലാ
സം, ശൃംഗാരചെഷ്ട.

To Flit, v. n. ഒടിപൊയ്ക്കളയുന്നു, പറ
ന്നുപോകുന്നു; നീങ്ങിപ്പൊകുന്നു; സ്ഥ
ലംമാറിപോകുന്നു; അലയുന്നു.

Flitch, s. ഉപ്പിട്ട ഉണങ്ങിയ പന്നിയുടെ
ഒരു ഭാഗം.

Flittermouse, s. വാവൽ.

Flitting, s. സ്ഥലംവിട്ടുമാറി പൊകുക,
കുറ്റം, പിഴ; പറക്കൽ.

Flix, s. മാൎദ്ദവമുള്ള രൊമം, മയമുള്ള രൊ
മം, പൂട.

To Float, v. n. വെള്ളത്തിൽ പൊങ്ങുന്നു,
അലയുന്നു, നീന്തുന്നു; പൊങ്ങി ഒഴുകുന്നു,
അലഞ്ഞൊടുന്നു.

To Float, v. a. വെള്ളത്തിൽ ആക്കുന്നു,
ഇറക്കുന്നു, വെള്ളംകൊണ്ട മൂടുന്നു, മുക്കു
ന്നു; വെള്ളത്തിന്മെൽ പൊങ്ങുമാറാക്കുന്നു.

Float, s, പൊങ്ങൽ, പൊങ്ങുതടി, ഉഡു
പം, പാറൽ; ചങ്ങാടം.

Floaty, a. പൊങ്ങലായുള്ള, വെള്ളത്തിൽ
പൊങ്ങുന്ന.

Flock, s. കൂട്ടം; ആട്ടുകൂട്ടം, ആൾകൂട്ടം;
രൊമക്കെട്ട.

To Flock, v. n. കൂട്ടമായി കൂടുന്നു, കൂട്ടം
കൂടുന്നു.

To Flog, v. a. അടിക്കുന്നു, ചമ്മട്ടികൊ
ണ്ടടിക്കുന്നു.

Flood, s. വെള്ളപ്പൊക്കം, പെരുവെള്ളം,
പ്രവാഹം, ജലപ്രളയം; ഒഴുക്ക; വെലി
യെറ്റം.

To Flood, v. a. & n. വെള്ളം കൊണ്ട
മൂടുന്നു, പ്രവാഹിക്കുന്നു; വെള്ളപ്പൊക്കമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/203&oldid=178056" എന്ന താളിൽനിന്ന് ശേഖരിച്ചത്