താൾ:CiXIV133.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FAV181 FEA

പുഷ്ടി; സ്ഥലിപ്പ, തടിപ്പ; കൊഴുപ്പ;
നിലത്തിന്റെ പുളി; ഫലവൃദ്ധി.

To Fatten, v. a. പുഷ്ടിവരുത്തുന്നു, പുളി
യാക്കുന്നു, സ്ഥൂലിപ്പിക്കുന്നു, തടിപ്പിക്കുന്നു.

To Fatten, v. n. പുഷ്ടിയാകുന്നു, കടിക്കു
ന്നു, സ്ഥൂലിക്കുന്നു.

Fatty, a. കൊഴുപ്പുള്ള, നൈയുള്ള, പുഷ്ടി
യുള്ള.

Fatuity, s. വിഡ്ഡിത്വം, ബുദ്ധിമാന്ദ്യം,
ഭൊഷത്തരം, ബുദ്ധിഹീനത.

Fatuous, a. വിഢ്ഢിത്വമുള്ള, ബുദ്ധിമന്ദ്യാ
മുള്ള, ഭൊഷത്തരമുള്ള.

Fatwitted, a. മൂഢതയുള്ള, ബുദ്ധിമാന്ദ്യമു
ള്ള.

Fault, s. കുറ്റം, അപരാധം, പിഴ, ദൊ
ഷം, തപ്പിതം, തെറ്റ, അബദ്ധം; കുറ
വ, ഊനത.

Faultfinder, s. കുറ്റംപിടിക്കുന്നവൻ, കു
റപറയുന്നവൻ, കുറ്റപ്പെടുത്തുന്നവൻ,
ആക്ഷെപംപറയുന്നവൻ.

Faultily, ad. കുറ്റമായി, തെറ്റായി,
പിഴയായി.

Faultiness, s. ആകായ്മ, ദൊഷം, കുറ,
കുറ്റപ്പാട.

Faultless, a. കുറ്റമില്ലാത്ത, നിൎദ്ദൊഷമു
ള്ള, പിഴയില്ലാത്ത; കുറവില്ലാത്ത.

Faulty, a. കുറ്റമുള്ള, പിഴയുള്ള, തെറ്റു
ള്ള, കുറയുള്ള.

To Favour, v. a. & n. ആദരിക്കുന്നു, സ
ഹായിക്കുന്നു, ഉപകാരം ചെയുന്നു; കൃപ
ചെയ്യുന്നു, അനുഗ്രഹിക്കുന്നു, ദയചെയ്യു
ന്നു, രക്ഷിക്കുന്നു; ദാക്ഷിണ്യംകാണിക്കു
ന്നു; അനുകൂലപ്പെടുന്നു, തക്കമായിരിക്കു
ന്നു, തരമാകുന്നു.

Favour, s. ദയ, ആദരവ, ആദരം, സ
ഹായം, ആൎദ്രബുദ്ധി, കനിവ, കൃപാകടാ
ക്ഷം; അനുകമ്പനം: കൃപ, മനസ്സ; അനു
ഗ്രഹം; ഉപകാരം, പ്രസാദം, അനുകൂല
ത; അനുജ്ഞ  ; ക്ഷമ; കൊടുത്തയച്ച കട
ലാസ; വരം, വരപ്രസാദം; മുഖരൂപം.

Favourable, a. ദയയുള്ള, കൃപയുള്ള, പ്രി
യമുള്ള, വാത്സല്യമായുള്ള; ആൎദ്രതയുള്ള,
ഉപകരിക്കുന്ന, നല്ല; ഉപയൊഗമുള്ള,
ഉചിതമുള്ള; അനുകൂലമായുള്ള; തക്ക, ത
രമുള്ള; സുന്ദരരൂപമുള്ള.

Favourableness, s. ദയശീലം, ആദരവ;
വരദം; അനുകൂലത.

Favourably, ad. ദയയൊടെ, കൃപയാ
യി, പ്രിയമായി, അനുകൂലമായി.

Favoured, a. പ്രിയപ്പെട്ടു, ആദരിക്കപ്പെ
ട്ട, അനുഗ്രഹിതം; മുഖരൂപമുള്ള.

Favourer, s. ദയാവാൻ, ആദരിക്കുന്ന
വൻ, അനുകൂലൻ.

Favourite, s. പ്രിയൻ, ഇഷ്ടൻ, സെവ
കൻ.

Favourless, a. പ്രിയപ്പെടാത്ത, ആദരി
ക്കപ്പെടാത്ത; അനുകൂലമില്ലാത്ത, പ്രതികൂ
ലമായുള്ള, തക്കക്കെടുള്ള.

Fawn, s. മാൻകുട്ടി.

To Fawn, v. n. മാൻ പെറുന്നു; താരാടു
ന്നു, കൊഞ്ചുന്നു; ലയിക്കുന്നു, ലലിതമാകു
ന്നു, ലാളിക്കുന്നു.

Fawner, s. താരാട്ടുന്നവൻ; സെവവണ
ക്കമുള്ളവൻ, താണുവണങ്ങുന്നവൻ.

Fawning, s, ഒമൽ, താരാട്ടം, ലാളിനം.

Fawningly, ad. താരാട്ടമായി, സെവവ
ണക്കമായി, ലാളനമായി.

Fealty, s. ഭക്തി, ഭയഭക്തി, വണക്കം,
ആശ്രയം.

Fear, s. ഭയം, ഭീതി, ഭീരുത; വിരൾച, ശങ്ക,
ആതങ്കം; സംഭ്രമം, വിഷാദം; ക്ഷൊഭം.

To Fear, v. a. & n. ഭയപ്പെടുന്നു, പെ
ടിക്കുന്നു, ആതങ്കപ്പെടുന്നു; വിരട്ടുന്നു,
പെടിപ്പിക്കുന്നു, വിരളുന്നു, ശങ്കിക്കുന്നു,
വിഷാദിക്കുന്നു, അഞ്ചുന്നു.

Fearful, a. ഭയമുള്ള, പെടിയുള്ള; ശങ്കയു
ള്ള; ഭയങ്കരമായുള്ള, ഭീരുതയുള്ള.

Fearfully, ad. ഭയമായി, പെടിയൊടെ,
ഭീരുതയൊടെ; ഭയങ്കരമായി, ഭീമമായി.

Fearless, a. നിൎഭയമായുള്ള, പെടിയില്ലാ
ത്ത, അശങ്കമായുള്ള, ധീരതയുള്ള.

Fearlessly, ad. നിൎഭയത്തോടെ, അശങ്ക
മായി, ധീരതയോടെ, പെടികൂടാതെ,
നിശങ്കം.

Feasibility, s. സാദ്ധ്യം, കഴിവ, സുലഭത.

Feasible, a. സാദ്ധ്യമുള്ള, സാധിക്കാകുന്ന,
ചെയ്യാകുന്ന, സുലഭമായുള്ള, കഴിവുള്ള.

Feast, s. വിരുന്ന, വിരുന്നുണ, സദ്യ, ഉ
ത്സവം; ശുഭദിനം, പെരുനാൾ.

To Feast, v. a, & n. വിരുന്ന കഴിക്കുന്നു,
സദ്യകഴിക്കുന്നു, വിരുന്നുണ്ണൂന്നു; സന്തുഷ്ടി
പ്പെടുത്തുന്നു.

Feaster, s. വിരുന്നുണ്ണുന്നവൻ; വിരുന്നുക
ഴിക്കുന്നവൻ, സദ്യകഴിക്കുന്നവൻ.

Feat, s. ക്രിയ, പ്രവൃത്തി; പരാക്രമകാൎയ്യം,
അതിശയപ്രവൃത്തി; വിളയാട്ടുപ്രവൃത്തി;
മിടുക്ക, കൌശലം.

Feat, a. മിടുക്കുള്ള, കൌശലമുള്ള, സാമ
ൎത്ഥ്യമുള്ള.

Feather, s. തൂവൽ, പൂട, പപ്പ, ചിറക,
ഇറക; പൂടക്കെട്ട, അലങ്കാരം.

To Feather, v. a. തൂവലുകൾ കൊണ്ട അ
ലങ്കരിക്കുന്നു, തൂവലുകൾ ഇടുന്നു; അലങ്ക
രിക്കുന്നു.

To feather one's nest, സമ്പത്തുകളെ
കൂട്ടി വെക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/193&oldid=178046" എന്ന താളിൽനിന്ന് ശേഖരിച്ചത്