താൾ:CiXIV133.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXH 169 EXO

Executrix, s. മരണപത്രികയെ നടത്തു
ന്നവൾ.

Exegesis, s. വിവരണം, വ്യാഖ്യാനം.

Exegetical, a. വിവരണമുള്ള, വ്യാഖ്യാ
നമുള്ള

Exemplar, s. മാതിരി, ദൃഷ്ടാന്തം, കണ്ടു
പഠിത്വം; ചട്ടം.

Exemplarily, ad, മാതിരിയായിട്ട, ഉദാ
ഹരണമായിട്ട, നല്ലനടപ്പുരീതിയായിട്ട.

Exemplary, a. മാതിരിയുള്ള, ദൃഷ്ടാന്തമാ
യുള്ള, നല്ലനടപ്പുരീതിയുള്ള.

Exemplification, s. ദൃഷ്ടാന്തം കാട്ടുക, ദൃ
ഷ്ടാന്തം, മാതിരി, ഉദാഹരണം.

To Exemplify, v. a. ദൃഷ്ടാന്തം കൊണ്ട കാ
ണിക്കുന്നു, ദൃഷ്ടാന്തപ്പെടുത്തുന്നു; അനുക
രിക്കുന്നു, ഉദാഹരിക്കുന്നു, മാതിരി നൊ
ക്കി നടക്കുന്നു; വെക്കുന്നു.

To Exempt, v. a. ഒഴിവാക്കുന്നു, നീക്കുന്നു,
വിടുതലാക്കുന്നു, സ്വാതന്ത്ര്യപ്പെടുത്തുന്നു.

Exempt, a. ഒഴിവുള്ള, സ്വാതന്ത്ര്യമുള്ള.

Exemption, s. ഒഴിവ, നീക്കം; വിടുതൽ,
സ്വാതന്ത്ര്യം.

To Exenterrate, v. a. കുടലുകളെ എടു
ത്തുകളയുന്നു.

Exequies, s. pl. ഉദകക്രിയകൾ, ശേഷ
ക്രിയകൾ.

Exercent, a. ശീലിക്കുന്ന, അഭ്യസിക്കുന്ന.

Exercise, s. ശീലം, അഭ്യാസം, പരിച
യം, പഴക്കം ; പ്രയൊഗം; ശ്രമം, വ്യാ
പാരം; പാഠം; തഴക്കം, തൊഴിൽ; ദൈ
വൊപാസന.

To Exercise, v. a. & n. പ്രയൊഗിക്കു
ന്നു; ശീലിപ്പിക്കുന്നു, ശീലിക്കുന്നു; അഭ്യ
സിപ്പിക്കുന്നു, അഭ്യസിക്കുന്നു; പഴക്കുന്നു, പഴ
കുന്നു; പരിചയിക്കുന്നു, ശ്രമിക്കുന്നു,
നടത്തിക്കുന്നു; തഴക്കുന്നു, തഴങ്ങുന്നു, ശ
രീരഭ്യാസം ചെയ്യുന്നു.

Exercise, s. അഭ്യസിപ്പിക്കുന്നവൻ, അ
ഭ്യാസി.

To Exert, v. a. പ്രയത്നം ചെയ്യുന്നു, പ്ര
യൊഗിക്കുന്നു, അദ്ധ്വാനപ്പെടുന്നു, ഉത്സാ
ഹിക്കുന്നു, ശ്രമിക്കുന്നു.

Exertion, s. പ്രയത്നം, അദ്ധ്വാനം, ദെ
ഹണ്ഡം; ഉത്സാഹം, ശ്രമം, ആയാസം,
അദ്ധ്യവസായം, കൊപ്പ.

Exhalation, s. ആവി, നീരാവി, പുക,
പുകച്ചിൽ, ധൂമിക; മഞ്ഞ.

To Exhale, v. a. & n. ആവിപുറപ്പെടു
വിക്കുന്നു, ആവി പുറപ്പെടുന്നു, പുകക്കു
ന്നു, പുകയുന്നു, പുകഞ്ഞുപോകുന്നു.

Exhalement, s. ആവി, പുക.

To Exhaust, v. a. s m. വറ്റിക്കുന്നു, വ
റ്റുന്നു; വറ്റിപ്പോകുന്നു; ഒടുക്കുന്നു, ഒടു

ങ്ങുന്നു; എത്തിക്കുന്നു, എത്തുന്നു, എത്തി
പ്പോകുന്നു; ക്ഷണിക്കുന്നു, തളരുന്നു.

Exhaustible, a. വറ്റിക്കാകുന്ന, ഒടുങ്ങു
ന്ന, എത്തിക്കാകുന്ന; ക്ഷയമുള്ള.

Exhaustion, s. വറ്റൽ, ഒടുങ്ങൽ; ക്ഷീ
ണം, ബലഹീനത, തളൎച്ച, ക്രമം.

Exhaustless, a. വാറ്റാത, വറ്റിക്കാത്ത,
ഒടുങ്ങാത, ഒടുക്കാത്ത, എത്തിപ്പൊകാത്ത,
ക്ഷയമില്ലാത്ത, അക്ഷയമുള്ള.

To Exhibit, v. a. തുറന്നുകാണിക്കുന്നു,
വിരിച്ചുകാട്ടുന്നു; കാണിക്കുന്നു.

Exhibiter, s. വിരിച്ചുകാട്ടുന്നവൻ, കാ
ണിക്കുന്നവൻ.

Exhibition, s. തുറന്നുകാണിക്കുക, കാ
ണിക്കുക, കാട്ടുക, കാട്ടൽ; കാഴ്ചവെല;
ശമ്പളം, വൎഷാശനം; പ്രത്യുപകാരം.

To Exhilarate, v. a. ഉന്മെഷിപ്പിക്കുന്നു,
മൊദിപ്പിക്കുന്നു, സന്തോഷിപ്പിക്കുന്നു; പ്ര
സാദിപ്പിക്കുന്നു, തെളിയിക്കുന്നു.

Exhilaration, s. ഉന്മേഷം, മൊദം, സ
ന്തൊഷം, തെളിവ; ഉല്ലാസം.

To Exhort, v. a. ഉപദെശിക്കുന്നു, ബു
ദ്ധിയുപദേശിക്കുന്നു, ബുദ്ധിപറയുന്നു;
അപേക്ഷിക്കുന്നു.

Exhortation, s. ഉപദേശം, ബുദ്ധിയുപ
ദേശം; ഉപദേശവാക്ക, ഇഷ്ടവാക്യം,
ഹിതോപദേശം,

Exhortative, a. ബുദ്ധിയുപദേശിക്കുന്ന.

To Exiccate, v. a. വരട്ടുന്നു.

Exigence, s. മുട്ട, മുട്ടുപാട, മഹാമുട്ട
Exigency, s. ആവശ്യം, അത്യാവശ്യം,
അവസരം; അടിയന്തരം; ബുദ്ധിമുട്ട.

Exigent, a. അതാവശ്യമുള്ള, മഹാമുട്ടുള്ള.

Exile, s. നാടുകടത്തൽ, ദേശഭ്രഷ്ട; ദെ
ശഭ്രഷ്ടൻ.

Exile, a. സൂക്ഷ്മമായുള്ള, ചെറിയ, പൂൎണ്ണ
മില്ലാത്ത.

To Exile, v, a. നാടുകടത്തുന്നു, ദേശഭൂ
ഷ്ടാക്കുന്നു; ആട്ടിക്കളയുന്നു.

Exilenment, s. ദേശഭ്രഷ്ട.

To Exist, v. n. ഇരിക്കുന്നു, ഉണ്ടായിരിക്കു
ന്നു; സ്ഥിതിചെയ്യുന്നു, ജീവിക്കുന്നു, ജീ
വനാതിരിക്കുന്നു.

Existence, s. ജീവൻ, ജീവനം; ജീ
Existency, s. വിതം ; ഇരിപ്പ; അസു
ധാരണം; ജീവിതകാലം.

Existent, a. ഇരിക്കുന്ന, ജീവനുള്ള, ജീ
വനൊടിരിക്കുന്ന.

Exit, s. ഒരു സ്ഥലത്തുനിന്നുള്ള പുറപ്പാട,
നിൎഗ്ഗമനം, നിൎയ്യാണം.

Exodus, s. ഒരു സ്ഥലത്തുനിന്നുള്ള നിൎഗ്ഗ
മനം, പുറപ്പാട; മൊശയുടെ രണ്ടാം
പുസ്തകത്തിൻറെ പേർ.


Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/181&oldid=178034" എന്ന താളിൽനിന്ന് ശേഖരിച്ചത്