താൾ:CiXIV132a.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 176 —

ആകാശത്തിൽ പലപ്പോഴും വെള്ളത്തിന്റെ ആവി വള
രേ അടങ്ങിയിരിക്കുന്നെങ്കിലും ചൂടുനിമിത്തം അതു ഉറയാതേ
അദൃശ്യമായിരിക്കും. ആകാശം പെട്ടന്നു തണുക്കയോ ശീത
ക്കാറ്റ് ഇതിലൂടേ ചെല്ലുകയോ ചെയ്താൽ ആവി ക്ഷണ
ത്തിൽ പൊക്കുളകളായി ഉറഞ്ഞു മേഘങ്ങം ഉളവാകും. ഈ
മേഘങ്ങൾ ചിലപ്പോൾ പെട്ടന്നു ഇറങ്ങി അധികം ചൂടുള്ള
ആകാശത്തിൽ പ്രവേശിക്കുന്നതിനാൽ വീണ്ടും ആവിയായി
ചമഞ്ഞു മറഞ്ഞു പോകും.

338. വെള്ളത്തെയും വേറേ ദ്രവങ്ങളെയും കാച്ചി വറ്റിപ്പാൻ കഴിയു
ന്നതു എന്തുകൊണ്ടു?

വെള്ളവും വേറേയുള്ള ദ്രവങ്ങളും കാച്ചുന്നതിനാൽ ആ
വിയായി തീൎന്നിട്ടു ഈ ആവി അതിന്റെ അല്പമായ ഘന
ത്തിൻ നിമിത്തം കയറി ആകാശത്തോടു ചേൎന്നു ഒടുക്കും പാ
ത്രത്തിൽ വെള്ളം ഇല്ലാതേ പോകും. ആവിയായി ചമയു
വാൻ കഴിയാത്ത വസ്തു വെള്ളത്തിൽ ഉണ്ടായിരുന്നാൽ (ഉ
പ്പു മുതലായവ) അതു പാത്രത്തിൽ ശേഷിക്കും.

339. വെള്ളം 100°C എന്ന ഉഷ്ണത്താൽ മാത്രം തിളെക്കുന്നതു എന്തുകൊണ്ടു?

വെള്ളം കാച്ചുമ്പോൾ ആദിമുതൽ ആവി ഉളവാകുന്നെ
ങ്കിലും ഇവ കുമളിച്ചു വെള്ളത്തിന്റെയും ആകാശത്തിന്റെ
യും അമൎത്തൽകൊണ്ടു വീണ്ടും ഉറഞ്ഞു വെള്ളമായി ചമയും.
ഇതിന്നിടയിൽ ആവിയുടെ ശക്തി മേല്ക്കുമേൽ വൎദ്ധിച്ച ശേ
ഷം വെള്ളത്തിന്നു 100°C എന്ന ചൂടു ഉണ്ടാകുമ്പോൾ മാത്രമേ
ആവിക്കു ആകാശത്തിന്റെ അമൎത്തലിനെ വിരോധിച്ചു തെ
റ്റിപ്പോവാൻ കഴിവുള്ളൂ. അതുകൊണ്ടു കയറുന്ന ആവിയു
ടെ ബലവും ആകാശത്തിന്റെ അമൎത്തലും സമമായിരിക്കും.
ഇവ്വണ്ണം വറ്റൽകൊണ്ടു ദ്രവത്തിന്റെ മേൽഭാഗത്തു അല്പം
ബലമുള്ള ആവികൾ ഉത്ഭവിച്ചു വായുവിനോടു ചേരുകയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/196&oldid=190869" എന്ന താളിൽനിന്ന് ശേഖരിച്ചത്