താൾ:CiXIV131-8 1881.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

പേരുകളും കൊടുത്തിട്ടുണ്ടു. അവർ പ്രാകൃതമനുഷ്യന്മാരോ ദൈവികമനു
ഷ്യന്മാരോ ആയതിനെ അറിയേണ്ടുന്നതിന്നു അവരുടെ ഉത്ഭവവും നട
പ്പാചാരങ്ങളും അറിവാൻ ആവശ്യമുണ്ടു. പിന്നേ താൻ തന്റെ വാക്കി
നെ ഉറപ്പിപ്പാനായി ബൈബിളിൽനിന്നു അനേകം വാക്കുകളെ എടുക്കു
ന്നു. ആ വാക്കുകളാകുന്ന വിശിഷ്ടമുത്തുകളെ കാല്ക്കീഴിട്ട് ചവിട്ടി, അതി
നെ അറിയിച്ചവരെ ചീന്തിക്കളവാൻ പുറപ്പെടുന്നതു പന്നിയുടെ സ്വ
ഭാവം ആകയാൽ ശാസ്ത്രിയാരെ തൊട്ടു ഞങ്ങൾ പിന്നേയും മഹാകണ്ണീർ
പൊഴിക്കേണ്ടി ഇരിക്കുന്നു. ദൈവവചനം വായിച്ചും, അതിനെ അറിയാ
തെ ദുഷിച്ചുപറയുന്നതിനെ തൊട്ടു ഞങ്ങൾക്കൊരു പുതുമ തോന്നുന്നില്ല.
അപ്രകാരമുള്ളവർ മുമ്പുണ്ടായി കഴിഞ്ഞു പോയി. ഇപ്പോഴും ഉണ്ടെന്നു
കാണായ് വരുന്നു. ഇവർ സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കു
ന്നു, കൎത്തൃത്വത്തെ നിരസിക്കുന്നു, തേജസ്സുകളെ ദുഷിച്ചു ചൊല്ലുന്നു, ത
ങ്ങൾ അറിയാത്തവയെല്ലാം ദുഷിച്ചു പറയുന്നു. ബുദ്ധിയില്ലാത്ത മൃഗ
ങ്ങളെപ്പോലെ എന്തെല്ലാം പ്രാകൃതമായി ബോധിക്കുന്നു, അവററിൽ
കെട്ടുപോകുന്നു എന്നും ദൈവവചനത്തിൽ ഉണ്ടു. ഈ വകക്കാൎക്കു അ
നേകം പേരുകൾ ദൈവവചനത്തിൽ പറയപ്പെട്ടിരിക്കുന്നു: കാററുകൾ
അടിച്ചു നീർ ചൊരിയാതെ കടക്കുന്ന മേഘങ്ങൾ, കായ്ക്കും കാലം കഴി
ഞ്ഞ അഫലവൃക്ഷങ്ങൾ, തങ്ങളുടെ നാണക്കേടുകളെ നുരെച്ചു തള്ളുന്ന
കടലിലേ കൊടുന്തിരകൾ, അന്ധതമസ്സു നിത്യതെക്കായി കാക്കപ്പെട്ടുള്ള ഭ്ര
മനക്ഷത്രങ്ങൾ എന്നും തന്നേ. ഇവരെക്കുറിച്ചു ഒന്നാം മനുഷ്യൻ തൊട്ടു
ഏഴാം കരുന്തലയിൽ ഉണ്ടായ ഹാനോൿ എന്ന ദൈവമനുഷ്യൻ പ്രവ
ചിച്ച താവിതു: ഇതാ കൎത്താവ് തന്റെ വിശുദ്ധ ലക്ഷങ്ങളോടും കൂട
വന്നതു, എല്ലാവൎക്കും ന്യായം വിസ്തരിപ്പാനും ഭക്തികേടായി ചെയ്ത സക
ല അധൎമ്മക്രിയകൾ നിമിത്തവും, പാപികൾ തനിക്ക് ചൊന്ന സകല നിഷ്ഠുരങ്ങൾ നിമിത്തവും, [അവരുടെ] അഭക്തരെ ഒക്കേയും ബോധം വരു
ത്തി ശാസിപ്പാനും എന്നത്രേ. ഇവർ തങ്ങളുടെ മോഹങ്ങളെ അനുസരി
ച്ചു നടക്ക കൊണ്ടു പിറുപിറുപ്പുകാരും ആവലാധിക്കാരും ആകുന്നു. പ്ര
യോജനം വിചാരിച്ചു മുഖസ്തുതി ആചരിച്ചുകൊണ്ടു അവരുടെ വായി
അതിമാനുഷം ചൊല്ലുന്നു. അന്ത്യകാലത്തിൽ തങ്ങളുടെ ഭക്തിഹീനമോ
ഹങ്ങളിൻപ്രകാരം നടക്കുന്ന പരിഹാസക്കാരും ഉണ്ടാകുമെന്നു അപൊ
സ്തലരാൽ പ്രവചിക്കപ്പെട്ടതു ഈ ശാസ്ത്രിയാരാലും നിവൃത്തിയായ് വരുന്നു.
ഇനി അനേകം എഴുതുവാനുണ്ടു യേശുവെ തൊട്ടു ആദിമലബദ്ധൻ ആ
കുന്നു എന്നും മറ്റും ഇദ്ദേഹം ആ പാതിരിയോടു പറഞ്ഞതിനെ പറ്റി;
ഇപ്പോഴല്ല വേറൊരിക്കൽ നോക്കാം. സമയം പോരായ്കയാൽ ഇപ്പോൾ
മതിയാക്കുന്നു. - P. Chandren.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/9&oldid=189182" എന്ന താളിൽനിന്ന് ശേഖരിച്ചത്