താൾ:CiXIV131-6 1879.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

നാലു വേദങ്ങൾ ഏതെന്നാൽ ഋഗ്വേദം, യജുൎവ്വേദം, സാമവേദം,
അഥൎവ്വവേദം എന്നിവ തന്നെ. ആറു ശാസ്ത്രങ്ങളൊ: ശിക്ഷാശാസ്ത്രം, ക
ല്പശാസ്ത്രം, വ്യാകരണശാസ്ത്രം, ഛന്ദസ്സുശാസ്രം, നിരുക്തശാസ്ത്രം, ജ്യോതി
ശ്ശാസ്ത്രം എന്നിവയത്രേ. പതിനെട്ടു പുരാണമാകട്ടെ; ബ്രഹ്മം, പത്മം,
ബ്രഹ്മാണ്ഡം, ആഗ്നേയം, വൈഷ്ണവം, ഗാരുഡം, ബ്രഹ്മകൈവൎത്തം,
ശൈവം, ലിംഗം, നാരദീയം, സ്കാന്ദം, മാൎക്കണ്ഡേയം, പൌഷികം, മത്സ്യം,
വാരാഹം, കൂൎമ്മം, വാമനം, ഭാഗവതം എന്നിവ തന്നെയാകുന്നു. ചൊൽ
ക്കൊണ്ട രാമായണം ഭാരതം എന്ന മഹാകാവ്യങ്ങൾ ജനങ്ങളിൽ നടപ്പാ
യിരിക്കുന്ന എല്ലാ കെട്ടുകഥകൾക്കു ഉറവായിരിക്കയാൽ അവറ്റെയും മേൽ
പറഞ്ഞവറ്റോടു ചേൎക്കേണ്ടിയതു. ആറു ശാസ്ത്രങ്ങളിൽ ശിക്ഷാശാസ്ത്രം
ഉച്ചാരണത്തേയും, കല്പശാസ്ത്രം ചടങ്ങാചാരങ്ങളെയും, വ്യാകരണശാ
സ്ത്രം ഭാഷാപ്രയോഗത്തേയും, ഛന്ദസ്സുശാസ്ത്രം മന്ത്രത്തേയും, നിരുക്തശാ
സ്ത്രം വേദത്തിലേ വാക്യപരിഛേശദങ്ങളേയും, ജ്യോതിശ്ശാസ്ത്രം കണക്കിനെ
യും തൊട്ടു വിവരിക്കുന്നു. ഇങ്ങനെ ശാസ്ത്രങ്ങളിൽ ആത്മികവിദ്യെക്കു മു
റ്റും വിപരീതമായ കാൎയ്യങ്ങൾ അടങ്ങിയിരിക്കയാലും, വേദത്തോടടുത്ത
ചില കാൎയ്യങ്ങൾ മാത്രം പറഞ്ഞിരിക്കയാലും അവറ്റെ കുറിച്ചു ഇപ്പോൾ
നമുക്കു ചിന്തിപ്പാൻ അവസരമില്ല. തൽക്കാലം വേദങ്ങളെയും പുരാ
ണങ്ങളേയും തന്നേ നാം പരിശോധന കഴിപ്പാൻ പോകുന്നതു.

മേൽപറഞ്ഞ ഗ്രന്ഥങ്ങളിൽ അനേകത്തിന്റെ പേർ മാത്രം ഹിന്തു
ക്കൾ സാധാരണമായറിയുന്നതല്ലാതെ അവറ്റിൻ പൊരുൾ അവൎക്കു
അശേഷം അറിഞ്ഞു കൂടാ. അവരുടെ ഇടയിൽ ഇരിക്കുന്ന അറിവോരും
തങ്ങടെ വേദഗ്രന്ഥങ്ങളിൽ ചിലതു മാത്രമേ വായിച്ചിട്ടുള്ളൂ. വേദങ്ങൾ
മുഴുവൻ കാണുകപോലും ചെയ്ത ഒരു ബ്രാഹ്മണൻ ദക്ഷിണഖണ്ഡത്തിലെ
ങ്ങാനുമുണ്ടോ എന്നു സംശയമത്രേ. ഇപ്രകാരമിരിക്കേ ജനങ്ങൾക്കു ആ
ത്മവഴികാട്ടികൾ എന്നു തങ്ങളെ തന്നെ പുകഴ്ത്തുന്നവർ, തങ്ങൾ തന്നെ
ഒരിക്കലും ഓതീട്ടില്ലാത്ത വേദങ്ങളെ ജനങ്ങൾക്കു ഉപദേശിപ്പാൻ കഴിയു
മോ എന്നു നിങ്ങൾ തന്നെ ആലോചിച്ചു നോക്കുവിൻ.

ഹിന്തുമതവിശ്വാസത്തിൻ പ്രമാണഗ്രന്ഥങ്ങളെ ചൊല്ലി മിക്കവാറും
ഹിന്തുക്കൾക്കു അറിയാത്ത അനേകവിഷയങ്ങൾ യൂരോപ്യപണ്ഡിതന്മാ
രുടെ പ്രയത്നത്താൽ ഇപ്പോൾ വെളിവായി വന്നിരിക്കുന്നു. വേദങ്ങൾ
പല പല കാലങ്ങളിൽ എഴുതപ്പെട്ടുവെന്നും, ക്രിസ്തന്നു മുമ്പെ പതിനാ
ലാം നൂറ്റാണ്ടിൽ അല്ലെങ്കിൽ 3266* സംവത്സരങ്ങൾക്കു മുമ്പെ വേദവ്യാ
സമഹൎഷി അവറ്റെ ഇപ്പോൾ ഉള്ളപ്രകാരം കൂട്ടിച്ചേൎത്തുവെന്നും വി
ലാത്തിയിലേ മഹാവിദ്വാന്മാർ ഉറപ്പായിക്കണ്ടിരിക്കുന്നു. പുരാണങ്ങളെ
വ്യാസൻ തന്നെ സ്വരൂപിച്ചുവെന്നു ഹിന്തുക്കൾ പറഞ്ഞിരുന്നാലും കാ

* 1878 ആമതു പ്രമാണമാക്കിയാൽ അത്രേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/32&oldid=187940" എന്ന താളിൽനിന്ന് ശേഖരിച്ചത്