താൾ:CiXIV131-4 1877.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

കാശവും ലഭിച്ചു. എന്നാൽ രാജാവു ശിശുവാകകൊണ്ടു അവന്റെ പി
താവിന്റെ മൂന്നാം അനുജനായ ഗ്ലോസസ്തർ, എന്ന പ്രഭു രക്ഷാപുരു
ഷൻ, എന്ന പേർ ഏറ്റു ഒർ ആലോചന സഭയുടെ സഹായത്താൽ
നാടു വാണു തുടങ്ങി. ഈ സമയത്തു പരന്ത്രീസ്സുയുദ്ധം പുതിയ എരിവി
നോടെ നടന്നു. ഇരുപക്ഷസേനകൾ ക്രെവന്ത, എന്ന സ്ഥലത്തിൽ ത
മ്മിൽ എതിരിട്ടു പടവെട്ടുന്നതിൽ പരന്ത്രീസ്സുസൈന്യം അശേഷം തോറ്റു
പോയി. പിറ്റെ ആണ്ടിൽ വെൎന്നെൽ എന്ന സ്ഥലത്തു ഭയങ്കര പോർ
സംഭവിച്ചു. അവിടെ സ്കോത്തരും പരന്ത്രീസ്സുപക്ഷത്തിൽ ചേൎന്നു, എ
ങ്കിലും ഇംഗ്ലിഷ്കാർ ഇരുവരുടെ സേനകളെ ഛിന്നാഭിന്നമാക്കിയ ശേഷം
പരന്ത്രീസ്സുരാജാവു ഭ്രമിച്ചു, എന്റെ കാൎയ്യം അബദ്ധമായല്ലൊ, എന്നു വിചാ
രിച്ചു ബദ്ധപ്പെട്ടു ഓടി ലോവാർ (Loire) എന്ന പുഴയെ കടന്നു, ആ നാ
ട്ടുകാർ തനിക്കു വിശ്വസ്തരാകകൊണ്ടു, അവരുടെ ഇടയിൽ പാൎത്തു. എ
ന്നതിന്റെ ശേഷം പരന്ത്രീസ്സിന്റെ വടക്കെ അംശങ്ങൾ മുഴുവനും ഇം
ഗ്ലിഷ്കാൎക്കു കൈവശമായിത്തീൎന്നു.

പിന്നെ ഇംഗ്ലിഷ്കാർ ഒൎലയാന്സ, എന്ന നഗരത്തിന്റെ നേരെ ചെന്നു
അതിനെ നിരോധിച്ചുതുടങ്ങി. അതിക്രമംകൊണ്ടു നഗരത്തെ പിടിച്ചു
കൂടാ, എന്നു ഇംഗ്ലിഷ് സേനാപതി കണ്ടു, അതിനെ ചുറ്റി വളഞ്ഞു
മുട്ടൽകൊണ്ടു വശത്താക്കുവാൻ നിശ്ചയിക്കയാൽ, കാവൽ പട്ടാളത്തിനു
അടപ്പിന്റെ കഷ്ടത മാത്രമല്ല, ക്ഷാമത്തിൻറെ ഉപദ്രവം കൂടെ ഉണ്ടായി.
ക്രമേണ നഗരക്കാരുടെ ആശ മുറ്റും ക്ഷയിച്ചു, പരന്ത്രീസ്സുരാജാവു താണ
നാടുകളെ വിട്ടു തെക്കെ മലപ്രദേശങ്ങളിൽ ചെന്നു ഒളിച്ചു പാൎപ്പാൻ നി
ശ്ചയിച്ചു. ഇനി അല്പം ദിവസമേയുള്ളൂ, പിന്നെ നഗരം നമ്മുടെ കൈ
വശമാകും, എന്നു ഇംഗ്ലിഷസേനകൾ വിചാരിച്ചുനിന്നു. അങ്ങിനെ ഇ
രിക്കുമ്പോൾ ഒരു പെണ്കുട്ടി പരന്ത്രീസ്സുരാജ്യത്തെ രക്ഷിച്ചു.

ആ പെണ്കുട്ടി അൎക്കിയ ജോവൻ തന്നെ (Joan of Arc) ആയവൾ
ശമ്പോൻ നാട്ടിലുള്ള ദൃമെരി, എന്ന ഗ്രാമത്തിൽ ജനിച്ചു, ചെറുപ്പത്തിൽ
തന്നെ ഭയഭക്തിയും സുശീലവും തീക്ഷ്ണതയുമുള്ളാരു കുട്ടി ആയിരുന്നു.
ജനനദേശത്തിന്റെ അരിഷ്ടത നിമിത്തം അവളുടെ ദൈവഭക്തിയും രാ
ജ്യത്തെ കുറിച്ചുള്ള വാത്സല്യവും അത്യന്തം വൎദ്ധിച്ചു, അവളുടെ ചിന്തകൾ
രാപ്പകലും ജന്മഭൂമിയുടെ താഴ്ചയിൽ ലയിച്ചിരിക്കയാൽ, താന്തന്നെ പര
ന്ത്രീസ്സിനെ രക്ഷിച്ചു ഈ ഭാരത്തെ തീൎപ്പാനായി ദൈവനിയോഗം ഉണ്ടു,
എന്നു വിചാരിച്ചു തുടങ്ങി. ആ പ്രവൃത്തിയെ ആരംഭിക്കേണം, എന്നു ക
ല്പിക്കുന്ന അശരീരിവാക്കുകളെ കേൾക്കയും, വിണ്ണവരെ കൂടക്കൂട കാണുക
യും ചെയ്യുന്നു, എന്നു അവൾ പലരോടും പറഞ്ഞു. അങ്ങിനെ ഇരിക്കു
മ്പോൾ ഒൎലയാന്സ നഗരത്തിന്റെ നിരോധത്തെ കുറിച്ചു ആ സങ്കടമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/58&oldid=186648" എന്ന താളിൽനിന്ന് ശേഖരിച്ചത്