താൾ:CiXIV131-4 1877.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ജില്ലകളിൽ ഉള്ളതു പോലെ അത്രെ വരുത്തം
തട്ടീട്ടില്ല.

ചെങ്കൽപേട്ട.- ആറക്കോണം തൊ
ട്ടു കാഞ്ചിപുരത്തോളം തീവണ്ടിപ്പാതെക്കു അ
കലം വെപ്പാനും കാഞ്ചിപുരം തുടങ്ങി ചെങ്ക
പ്പേട്ടയോളം തീവണ്ടിപ്പാതെക്കു മണ്ണിടുവാനും
കോയ്മ കല്പിച്ചിരിക്കുന്നു.

ഈ ജില്ലയിൽ ഏറിയ കുട്ടികൾ നാഥനി
ല്ലാതെ നാട്ടിൽ അലഞ്ഞുഴലുന്നു.

ബങ്കളൂർ.- 7000 പേർ ധൎമ്മമറാമത്തു
പണി എടുത്തുവരുന്നു.

ശ്രീസലാർജംഗ് ദിവസേന വാരാണസി
യിൽനിന്നു ഒരു ലക്ഷം രൂപ്പികക്കു അരി വരു
ത്തി കൊണ്ടിരിക്കുന്നു.

മുങ്കാലങ്ങളിൽ ഒരു വണ്ടി മുത്താറിക്കു 12-15
രൂപ്പിക ഉണ്ടായിരിക്കേ ഇപ്പോൾ 78 രൂപ്പിക
യോളം കയറിയിരിക്കുന്നു. ഏറിയ മൈശൂർ
ക്കാർ പഞ്ചത്തിൽനിന്നു തെറ്റേണ്ടതിന്നു വയ
നാടു കുടകു മുതലായ നാടുകളിലേക്കു യാത്ര
യാകുന്നു.

മഹാചീന.- ഷങ്ങ്തുങ്ങിൽ ഉള്ള
ക്ഷാമം നിമിത്തം അപ്പനമ്മമാർ തങ്ങളുടെ കു
ട്ടികളെ ഉയിരോടെ കുഴിച്ചിട്ട ശേഷം തങ്ങ
ൾക്കു തന്നെ പ്രാണ ഛേദം വരുത്തുന്നു. ഓ
രോ വലിയ കൂറുപാടുകളിൽ പാൎക്കുന്ന മനുഷ്യർ
വിശപ്പിനാൽ മരിച്ചു പോകുന്നുണ്ടെങ്കിലും മഹാ
ചീന കോയ്മ ഭാരതക്കോയ്മ ചെയ്യുന്നതു പോലെ
ജീവരക്ഷെക്കായി അല്പം പോലും അദ്ധ്വാ
നിക്കുന്നില്ല.

ബല്ലാരി :- നടപ്പുദീനം ശമിക്കുന്നു.
കന്നുകാലികൾ തീൻ ഇല്ലാതെ ചാകുന്നു. അ
വിടവിടേ ധൎമ്മ മറാമത്തു പണി നടക്കയാൽ
200,000 നാട്ടുകാൎക്കു ഉപജീവനത്തിനന്നു വക
യുണ്ടു.

കൊക്കനാടു.- എല്ലൂരിൽ ൨൧ ഒക്തോ
ബ്രിൽ പൈപ്പു പൊറുക്കാതെ നാട്ടുകാർ ധാ
ന്യപാണ്ടിശാലകൾക്കു കൊള്ളയിട്ടിരിക്കുന്നു.

കൎന്നൂൽ:- 208,000 പേൎക്കു ധൎമ്മമറാമ
ത്തു പണി കല്പിച്ചിരിക്കുന്നു. കൂട്ടുകവൎച്ച ഇ

ല്ലാതെ പോയി എങ്കിലും ചില്ലറ കുളവു ഇനി
യും നടക്കുന്നു.

തിരുച്ചിറാപ്പള്ളി.- മഴയില്ലായ്കയാ
ൽ തീൻ പണ്ടങ്ങൾക്കു മുട്ടു വരുവാൻ തുടങ്ങി.

കടപ്പ:- 45,000—50,000 ആളുകൾക്കു
ധൎമ്മമറാമത്തു പണികൊണ്ടു നാം കഴിക്കേ
ണ്ടതിന്നു സംഗതി വരുന്നു. രൂപ്പികക്കു 4 ശേ
ർ ബങ്കാള അരിയോ 4 ¾. ശേർ ചോളമോ 5¾
ശേർ മുത്താറിയോ മാത്രം കിട്ടുന്നു. അരി വേ
ണ്ടും പോലേ എത്തുന്നില്ലാ താനും. കാളകൾ
തീൻ ഇല്ലാതെ മണ്ണു തിന്മാൻ തുടങ്ങിയ ശേ
ഷം 2-10 നാൾക്കുള്ളിൽ ചാകുന്നു. കൂട്ടുകവൎച്ച
പുരച്ചൂടു മുതലായ ദോഷങ്ങൾ വൎദ്ധിക്കുന്നു.
എല്ലാ തുറുങ്കുകൾ നിറഞ്ഞിരിക്കുന്നു. ബ്രാഹ്മ
ണരും ശൂദ്രരും അന്തൎജ്ജാതികളും ജാതിഭേദ
ത്തെ ഓൎക്കാതെ ധൎമ്മ മറാമത്തു പണി ഒരുമി
ചു എടുത്തു വരുന്നു.

യുരോപ്പ Europe.

ഇംഗ്ലന്തു:- ൬൭ സുവിശേഷ സംഘ
ക്കാർ ൧൮൭൫ൽ 1,04,32,200 രൂ. പല വിധ
മുള്ള സുവിശേഷ വേലകൾക്കു വേണ്ടി ശേഖ
രിച്ചിരിക്കുന്നു.

ദിസെമ്പ്രിന്റെ ഒടുവിലും ജനുവെരിയു
ടെ ആരംഭത്തിലും ഇടവിടാതെ പെയ്ത മഴ
യാൽ തേമ്സ് നദി കരകവിഞ്ഞിരിക്കുന്നു.

റൂമിസ്ഥാനം (തുൎക്കി):- ദിസെമ്പ്ര
൫൹യിൽ ചില കള്ളന്മാർ സ്ഥാനഭ്രഷ്ടനായ
സുല്ത്താൻ മുരാദിനെ തന്റെ കോവിലകത്തുനി
ന്നു കവൎന്നുകൊണ്ടു പോകുവാനും സിംഹാസ
നത്തിൽ കരേറ്റുവാനും മറ്റു ചിലർ മിഥാ
ത്തു പാഷാവേ കൊല്ലുവാനും ഭാവിച്ചതു നിഷ്ഫ
ലമായി പോയി. മാൎച്ച ഒന്നാം ൹വരെക്കും
പോർ പൊറുതി ചെല്ലും. റൂമികോയ്മയും ശേ
ഷം വിലാത്തി കോയ്മകളും ലഹള നടന്ന നാ
ടുകളിൽ ക്രമമുള്ള വാഴ്ചയെ നടത്തുന്നതിനെ
ക്കൊണ്ടു ആലോചിച്ചു വരുന്നു. ഒന്നും തീൎച്ച
പ്പെടുത്തീട്ടില്ല താനും.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/36&oldid=186625" എന്ന താളിൽനിന്ന് ശേഖരിച്ചത്