താൾ:CiXIV131-4 1877.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

DELHI. ഡി

ഹിന്തുസ്ഥാനത്തി
ൽ കീൎത്തിപ്പെട്ട പു
ണ്യ ക്ഷേത്രങ്ങളിൽ
കാശി രാമേശ്വര
ങ്ങൾ ശ്രുതിപ്പെട്ടവ
ആകുന്ന പ്രകാരം,
കീൎത്തിതങ്ങളായ
രാജധാനികളിൽ
ഡില്ലി എന്ന ന
ഗരം വിളങ്ങുന്നു.
ഈനഗരത്തെ സം
ബന്ധിച്ചു ചില വി
ശേഷങ്ങളെ വിവ
രിക്കുന്നതിൽ നമ്മു
ടെ വായനക്കാർ
സന്തോഷിക്കും
എന്നു വിചാരിച്ചു
പോന്നു.

വിക്തോരിയാ മ
ഹാരാണിയുടെ ഉ
പരാജാവും ഹിന്തു
രാജ്യപരിപാലന
യിൽ സൎവ്വാധിപ
ത്യം നടത്തുന്നവരു
മായ ലിട്ടൻ പ്രഭു
കഴിഞ്ഞൂ അഗുസ്ത
മാസത്തിൽ ഒരു വി
ളംബരം പുറപ്പെടു
വിച്ചു പരസ്യമാക്കി
യതിന്റെ സാരാംശമെന്തെന്നാൽ: 1877 ജനുവരി ൧ാംനു- ഡില്ലിയിൽ ഏറ്റവും അപൂൎവ്വമായ ഒരു
മഹാ ദൎബ്ബാർ ഉണ്ടാകും. വിക്തോരിയാ മഹാരാണി താൻ ഹിന്തുസാമ്രാജ്യകാൎയ്യങ്ങളിൽ വെച്ചിരിക്കു
ന്ന താല്പൎയ്യത്തെയും പ്രജകളുടെ ഗുണത്തിന്നായി തനിക്കുള്ള വാത്സല്യവിചാരത്തെയും നാട്ടുരാജാക്ക
ന്മാരുടെയും പ്രജകളുടെയും സ്നേഹപൂൎവ്വമായിരിക്കുന്ന രാജഭക്തിയെ കുറിച്ചു തനിക്കുള്ള സന്തോഷ
പൂൎവ്വമായ ഉറപ്പിനെയും കാണിപ്പാൻ വേണ്ടി, തന്റെ നാമാവലിയോടു ഹിന്തുചക്രവൎത്തിനി
(Empress of India), എന്ന പുതു നാമധേയത്തെ ചേൎത്തു കൊൾവാൻ പ്രസാദിച്ചതു, ആ മഹാസഭയിൽ
പ്രസിദ്ധമാക്കപ്പെടുകയും ഹിന്തുരാജ്യത്തിൽ എങ്ങും അറിയിക്കപ്പെടുകയും ചെയ്യും.

മേല്പറഞ്ഞ മഹാമംഗലകാൎയ്യത്തിനു ഹിന്തുസ്ഥാനത്തിലെ ഉപരാജാവായ ലിട്ടൻ പ്രഭുവും, ഇംഗ്ലിഷസ
ൎക്കാരിന്റെ അധിപതിമാരും, അതാത പകുപ്പുകളുടെ പ്രധാനികളും രാജദൂതന്മാരും, നാട്ടുരാജാക്കന്മാരും
ശ്രീമാന്മാരും ഇടപ്രഭുക്കളും താന്താങ്ങളുടെ പരിജനങ്ങളോടു കൂടെ ഡില്ലിയിൽ വന്നു നിറയും. ഈ മഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/12&oldid=186601" എന്ന താളിൽനിന്ന് ശേഖരിച്ചത്