Jump to content

താൾ:CiXIV130 1885.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ എങ്ങിനെ എന്നാൽ കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും
എഴുനീറ്റു കഴിയുമെങ്കിൽ

മഹോത്സവം കഴിച്ചു രാജകുഡുംബവും മഹാന്മാരും ജനങ്ങളുമായി കൂടി ഓരോ വിശേഷ
ക്കാഴ്ചകളിൽ മനഃപൂൎവ്വം പ്രസാദിച്ചു പോന്നു.

തുൎക്കരുടെ രാജ്യത്തിൽ മരണത്തിന്റെ ശാന്തത അത്രേ വാഴുന്നു. പാഷാവും
മന്ത്രികളും പണം നിമിത്തമായി വളരേ ബുദ്ധിമുട്ടിലിരിക്കുന്നു. സഹായത്തിന്നായിട്ടു
എങ്ങും നോക്കി അപേക്ഷിച്ചു. ഒരു സാദ്ധ്യം കാണായ്കകൊണ്ടു ഒന്നും ചെയ്വാൻ കഴി
വില്ല. അതു തന്നേ മിസ്രദേശത്തിലും കാണുന്നു.

അവിടേ കഴിഞ്ഞ കൊല്ലത്തിൽ മാധി ഇമാൻ എന്നൊരു കള്ള പ്രവാചകൻ എഴു
നീറ്റു താൻ മുഹമ്മദ് മുന്നറിയിച്ച പരമാൎത്ഥമായ പ്രവാചകനാകയാൽ മുസല്മാനരുടെ
മാൎഗ്ഗത്തെ നവീകരിപ്പാൻ വിചാരിക്കുന്നു എന്നു പരസ്യമാക്കി വളരേ ആളുകളെ വശീ
കരിക്കയും ചെയ്തു. ഏകദേശം രണ്ടു കൊല്ലത്തോളം യുദ്ധം ചെയ്ത ശേഷം ഉപരാജാ
വു ഹിക്ക എന്ന ഇംഗ്ലിഷ് സഹസ്രാധിപനെ അവന്റെ നേരേ അയച്ചു. എന്നാൽ
കുറേ കാലം കഴിഞ്ഞിട്ടു ഈ സൈന്യം എല്ലാം നശിച്ചു എന്നറിഞ്ഞപ്പോൾ സഹായത്തി
ന്നായി വേറേ നായകന്മാരെ സൈന്യങ്ങളുമായി അയച്ചു എങ്കിലും അവരും നശിച്ചു.
ജയം കൊണ്ടതിനാൽ കള്ള പ്രവാചകന്റെ സൈന്യം വളരേ വൎദ്ധിച്ചു മൂന്നു ലക്ഷം
ആളുകളോളം ആയി വന്നു. മിസ്രക്കാർ വലിയ സങ്കടത്തിൽ ഇരിക്കുന്നു, എന്നു ഇംഗ്ലി
ഷ്ക്കാർ കണ്ടു തങ്ങൾ തന്നേ ഈ യുദ്ധത്തിന്നായി പുറപ്പെട്ടു. മുമ്പേ സൂദാൻ ദേശത്തിൽ
നാടുവാഴിയായി ജനരഞ്ജന സമ്പാദിച്ച ഗൊൎദ്ദോൻ സഹസ്രാധിപനെ വിളിച്ചു മേല
ധികാരം അവന്റെ കൈയിൽ ഏല്പിച്ചു. അവൻ ദേശത്തിൽ എത്തും മുമ്പേ ബേക്കർ
ഫഷ തോക്കാർ എന്ന സ്ഥലത്തു അപജയപ്പെട്ടു സൈന്യം ഇല്ലാതായിപ്പോയി എന്ന വ
ൎത്തമാനം കേട്ടു. ആയവന്റെ സഹായത്തിൽ ഗോൎദ്ദാൻ സേനാപതി പ്രത്യേകം ആ
ശ്രയിച്ചതുകൊണ്ടു ഈ തോല്മനിമിത്തം വളരേ മുഷിഞ്ഞു എങ്കിലും സാവധാനത്തോടേ
ദേശത്തിൽ പ്രവേശിച്ചു. ഖൎത്തുൻ എന്ന മുഖ്യസ്ഥലത്തിൽ നിവാസികളോടു പ്രിയം
കാട്ടി അവരെ തന്റെ പക്ഷത്തിലാക്കുകയും ചെയ്തു. അതിന്നിടേ കപ്പൽവ്യൂഹത്തി
ന്റെ സേനാപതിയായ യുവെൎത്ത സുചികം എന്ന കോട്ടയെ രക്ഷിച്ചു. എന്നാൽ സിൽ
ക്കത്ത, തോകൎത്ത എന്ന മറ്റു രണ്ടു കോട്ടകളെ ഒസ്മാൻ പാഷാ പിടിച്ചു വളരേ ക്രൂരത
യോടേ ആളുകളെ സംഹരിച്ചു. ഇവന്റെ നേരേ ഗ്രഹംസേനാപതി പുറപ്പെട്ടു ജ
യം കൊണ്ട തോകൎത്ത കോട്ടയെ പിടിച്ചു. ഒസ്മാൻ രണ്ടാമതു സൈന്യം കൂട്ടി യുദ്ധ
ത്തിന്നായി വരുമ്പോൾ അവനെ ജയിച്ചു പൎവ്വതങ്ങളിലേക്കു ആട്ടിക്കളഞ്ഞു. ആ സമ
യം ഗോൎദ്ദാൻ സായ്പിന്റെ പ്രവൃത്തി എല്ലാം നന്നായി ഫലിച്ചു ഖൎത്തുൻ പട്ടണത്തിൽ
സമാധാനം തന്നേ ഉണ്ടായിരുന്നു. പെട്ടന്നു ഒരു ദിവസത്തിൽ ഒസ്മാൻപാഷാ സൈ
ന്യങ്ങളുമായി വന്നു പട്ടണത്തെ വളഞ്ഞു കൊണ്ടിരുന്നു. അങ്ങിനേ ഗോൎദ്ദാൻ സായ്പും
അവന്റെ സൈന്യവും ഒരുമിച്ചു ഈ കുടുക്കിൽ അകപ്പെട്ടു. അറവികളിലും എത്ര വിശ്വാ
സം വെപ്പാൻ കഴിയും എന്നു അറിയായ്കകൊണ്ടു വളരേ അപകടമുള്ള സ്ഥിതിയിൽ
ഇരിക്കുന്നു. ഈ വൎത്തമാനം ഇംഗ്ലന്തിൽ എത്തിയ ശേഷം അവരുടെ രക്ഷെക്കായി
വളരേ ആളുകൾ കൂടി പണങ്ങൾ ശേഖരിച്ചു ഒരു സൈന്യത്തെ അങ്ങോട്ടയപ്പാൻ വി
ചാരിക്കുന്നു.

മിസ്രക്കാരുടെ രാജാവിന്നു ഈ കാൎയ്യത്തിൽ ഒന്നും ചെയ്വാൻ ശക്തി പോരാ. അവ
ന്റെ പടജ്ജനങ്ങൾ ഭീരുക്കളും കള്ളന്മാരും അത്രേ. പോരിൽ നില്ക്കുന്നതിന്നു പകരം
കഴിയുന്നേടത്തോളം വേഗത്തിൽ പോയ്ക്കളഞ്ഞു പ്രാണരക്ഷയെ അനുഷ്ഠിക്കുന്നു. പഴ
യ കടങ്ങളെ തീൎക്കുവാൻ ഒരു വഴി കാണായ്കകൊണ്ടു എങ്ങും പുതിയ പണസ്സഹായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/46&oldid=191511" എന്ന താളിൽനിന്ന് ശേഖരിച്ചത്