താൾ:CiXIV130 1869.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർത്താവായ യേശുവിന്റെ കൃപയാൽ നാമും രക്ഷപ്പെടുന്നു എന്നു ൨൯
വിശ്വസിക്കുന്നു. അപോ. പ്ര. ൧൫, ൧൧.

മുഹുൎത്തങ്ങൾ.

ഈ നാട്ടുകാരുടെ യാതൊരു കാൎയ്യാദികളുടെയും തുടസ്സത്തിങ്കൽ
ഓരൊ മുഹൂൎത്തവും ആവശ്യം എന്നുള്ള വാദം ഹേതുവായിട്ടു മുമ്പു
ള്ളവർ അൎത്ഥാഗ്രഹം നിമിത്തം അറിവു കുറഞ്ഞവരെ തോല്പിച്ചു അ
ൎത്ഥം ആൎജിപ്പാൻ. ഇരിങ്ങപ്പാറപ്പൊന്നായാൽ പാതി ദേവൎക്കു എ
ന്ന പഴഞ്ചൊല്ലിൻപ്രകാരം വ്യൎത്ഥമായ ഫലശ്ശ്രുതിയോടു കൂടിയ
മുഹൂൎത്തങ്ങൾ കണക്കോളം ഉണ്ടാക്കീട്ടുണ്ടെങ്കിലും അവറ്റെ കുറിച്ചു
പ്രത്യേകം വിവരിക്കേണ്ടതിന്നു കാലതാമസം വേണ്ടതാകയാൽ ചി
ലതിന്റെ വിവരത്തെ എത്രയും ചുരുക്കി പറവാൻ പോകുന്നു.

ദൈവബന്ധുത്വം സൎവ്വ ഭാഗ്യാനുഭവം. ദൈവവൈരിത്വം സ
ൎവ്വ നിൎഭാഗ്യാനുഭവം.

൧. ഗൃഹാരംഭമുഹൂൎത്തം = കുറ്റിമുഹൂൎത്തം.

മുഹൂൎത്തം എന്ന വാക്കിന്റെ അൎത്ഥം രണ്ട് നാഴിക നേരമത്രെ.
എന്നാൽ ഈ മുഹൂൎത്തകാലങ്ങളിൽ കോട്ട, ക്ഷേത്രം, ഗൃഹാദികൾ്ക്കും
ചിറ, കുളം, കൃപാദികൾക്കും കുറ്റിതറച്ചു ചമെച്ചാൽ കോട്ടകളിൽ നി
ത്യവാഴ്ചയും ജയസമ്പത്തും വീടുകളിൽ അല്ലലും വ്യാധിയും ദാരിദ്ര
മരണങ്ങളും ഇല്ലാതെ ദീൎഘായുസ്സ്, ധനസമൃദ്ധി, ചെലവിനേ
ക്കാൾ വരവു, പുത്രസന്തതിവൎദ്ധന, കൃഷ്യാദി ചെയ്താൽ മഹാധാ
ന്യവിളവു, ആലയും കാലിയും വൎദ്ധന, മറ്റും അനേക സമ്പൽ
സമൃദ്ധികളോടും ക്ഷേത്രങ്ങളിൽ നിത്യോത്സവങ്ങളോടും ചിറകുളങ്ങ
ളിൽ കുളിച്ചാൽ ആരോഗ്യാദി ദേഹസൌഭാഗ്യങ്ങളോടും കിണറ്റി
ലെ നീർ കുടിച്ചാൽ ദീൎഘായുരാരോഗ്യാദികളോടും കൂടെ മഹാ സന്തോ
ഷസൌഖ്യാദ്യനുഭവന്മാരായിരിക്കയും ചെയ്യുന്നതല്ലാതെ, ആവക
മുഹൂൎത്തകാലങ്ങളിൽ പണീത വീടുകളിൽനിന്നു വല്ല കാൎയ്യാൎത്ഥമായി
ട്ടു പുറത്തു പോയാലൊ പത്തിന്നെട്ടല്ല; പത്തിന്നു പതിന്നാറായിട്ടു
തന്നെ സകല കാൎയ്യങ്ങളും സാധിച്ചുവരും എന്നും മറ്റും അനേകം
ചടങ്ങുകൾ ഉണ്ടല്ലൊ. എന്നാൽ ഈ വക വാക്കും വിചാരവും ഉ
ള്ളതല്ലാതെ, ഫലാനുഭവത്തെ കുറിച്ചു ചിന്തിക്കുമ്പോൾ വ്യാമോഹ
തുല്യമത്രെ. അതായ്തു ഈ വക മുഹൂൎത്തകാലങ്ങളെ കുറിച്ചുള്ള ശു
ഷ്കാന്തിയും, അറിവും, ആചൎയ്യവും ഇപ്പോഴത്തവരേക്കാൾ ആണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/33&oldid=182866" എന്ന താളിൽനിന്ന് ശേഖരിച്ചത്