താൾ:CiXIV128-2.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൪ —

ആചാൎയ്യൻ കാളകളെയും പൂമാലകളെയും വാതിൽ
ക്കൽ കൊണ്ടുവന്നു ജനങ്ങളോടു കൂട ബലി കഴി
പ്പാൻ ഭാവിച്ചപ്പോൾ, അപ്പോസ്തലരായ ബൎന്നബാ
വും പൌലും തങ്ങളുടെ വസ്ത്രങ്ങളെ കീറി ജനങ്ങളുടെ
ഇടയിൽ ഓടിച്ചെന്നു; ഹെ മനുഷ്യരെ! നിങ്ങൾ എ
ന്തിന്നു ഇക്കാൎയ്യം ചെയ്യുന്നു? ഞങ്ങളും നിങ്ങളെ പോ
ലെ മനുഷ്യരല്ലൊ നിങ്ങൾ ഈ വ്യൎത്ഥ കാൎയ്യങ്ങളെ
വിട്ടു ആകാശഭൂമിസമുദ്രങ്ങളെയും അവറ്റിലുള്ള സ
കലത്തെയും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിലേ
ക്ക് തിരിഞ്ഞു കൊള്ളെണമെന്നു നിങ്ങളോടു പറയു
ന്നു എന്ന് ഉറക്കെ വിളിച്ചു ചൊല്ലി അവരെ പണി
പ്പെട്ടു നിൎത്തി. പിന്നെ അന്ത്യൊക്യയിൽനിന്നും ഇ
ക്കൊന്യയിൽനിന്നും യഹൂദർ അവിടെക്കും വന്ന് ജ
നങ്ങളെ വശീകരിച്ചു പൌലിനെ കല്ലെറിഞ്ഞു അ
വൻ മരിച്ചു എന്ന് വിചാരിച്ചു പട്ടണത്തിൽനിന്ന
വലിച്ചു കളഞ്ഞു. എന്നാറെ, ശിഷ്യന്മാർ അവനെ
ചുറ്റി നിന്നപ്പൊൾ അവൻ എഴുനീറ്റു നഗരത്തി
ലെക്ക് ചെന്നു പിറ്റെ ദിവസം ബൎന്നബാവോടു
കൂടി ദെൎബ്ബക്ക് യാത്രയായി അവിടെയും സുവിശേ
ഷം പ്രസംഗിച്ചു പലരെയും ശിഷ്യന്മാരാക്കുകയും
ചെയ്തു.

൪൮. ലൂദ്യയും കാരാഗൃഹപ്രമാണിയും

പൌൽ ചിറ്റസ്യയിലെ ത്രൊവ പട്ടണത്തിൽ
പാൎത്ത സമയത്ത് ഒരു ദൎശനത്തിൽ മക്കദൊന്യക്കാ
രനായ ഒരുവൻ നീ മക്കദൊന്യയിലേക്ക് കടന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/126&oldid=182723" എന്ന താളിൽനിന്ന് ശേഖരിച്ചത്