താൾ:Chanakyasoothram Kilippattu 1925.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-86 -

31 . കായനാശത്തെ ചെയ്‌വാൻ = ദേഹത്യാഗം ചെയ്‌വാനായിട്ടു് . 32 . കാണാതെ = നീ രാക്ഷസനെ കാണാത്തതുപോലെ. 34.കർണ്ണത്തിൽ = ചെവിയിൽ . 37.മന്നവാജ്ഞയാ = ( ആ . സ്ത്രീ . തൃ .ഏ ) രാജാവിന്റെ കല്പന പ്രകാരം. ദിവം കീർത്തിവേഷത്തെപ്പൂണ്ടു് = ക്ഷൗരക്കാരുടെ വേഷത്തെ ധരി ച്ചു - അർത്ഥാൽ കുലയാളികളുടെ വേഷമെന്നു താൽപര്യം. 40 കണ്ട = ഓരോതരമായ .ഭീഷണങ്ങൾ = ഭയങ്കരങ്ങൾ . 41.പാശം = കയറു് . ചപലന്മാർ = നീചന്മാർ . 42 . കുലനിലം =കൊല്ലുവാനുളള സ്ഥലം ( അധികം ജനവാസ മില്ലാത്ത സ്ഥലത്താണല്ലോ വധശിക്ഷ നടത്താറുളളത് ) 43 . ശ്രേഷ്ഠി = ചെട്ടി .കുഡുംബിനി = ഭാര്യ. ഭൃത്യർ = പരിചാരക ന്മാർ . 45 . വദ്ധ്യമാല = കൊല്ലപ്പെടുവാനുളളവനെ ധരിപ്പിക്കുന്നമാല . 47. ഞാലുക = തുങ്ങുക . 48. കിമിദം = കിം ഇദം = ഇതു് എന്തു് ? 50 . ബന്ധുനാശം = ബന്ധുവിന്റെ നാശം . 51. അത്യുത്തമൻ = ഏറ്റവും നല്ലവൻ . 52 . മിത്ര നാശം = ബന്ധുവിന്റെ നാശം . ഗാത്രനാശം = ശരീര നാ ശം (ദേഹം ഉപേക്ഷിക്ക) 53 അന്തരം കൂടാതെ = വ്യത്യാസമില്ലാതെ .(സത്യമായിട്ടു്) 55. സാമ്പ്രതം = ഇപ്പോൾ 57 . നിർബന്ധിക്ക = ശാഠ്യം പിടിക്കുക. 61 . സ്വർണ്ണശ്രേഷ്ഠി = സ്വർണ്ണക്കച്ചവടക്കാരനായ ചെട്ടി . അ ർത്ഥം = ധനം . 65. വഹ്നി = അഗ്നി . വ്യാധികൾ = രോഗങ്ങൾ. 66 . ക്ഷുദ്രൻ = ക്രൂരൻ . ഉത്തമജനങ്ങളെ കൊന്നുപോക = അറി യാതെ ബ്രഹ്മഹത്യാദി ചെയ്ക. 67 . കാണരുതാത = ഭർത്താവല്ലാത്ത അന്യപുരുഷന്മാർക്കു കാണ്മാൻ പാടില്ലാത്ത . കുലസ്ത്രീകൾ = പതിവ്രതാസ്ത്രീകൾ . 68 സൽപുരുഷർ = സജ്ജനങ്ങൾ . 69 അക്ഷമൻ = കാലതാമസം സഹിക്കാൻ കഴിവില്ലാത്തവൻ. വ്യാകുലഹൃദയൻ = പരവശമായ മനസ്സോടു കൂടിയവൻ . 70. സുഹൃന്മരണം = സ്നേഹിതന്റെ മരണം 72. കിഞ്ചന = (അവ്യ ) കുറഞ്ഞൊന്നു് .

75 മഹാധനം = വലുതായധനം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/279&oldid=157394" എന്ന താളിൽനിന്ന് ശേഖരിച്ചത്