താൾ:Chakravaka Sandesam.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വട്ടച്ചേറ്റം തുടമെഴുമിള-

ന്നീർ കുടിക്കും കണക്കേ

വെട്ടിത്തൂക്കിത്തല ദനുഭുവാം-

ചോരിവെള്ളം പിബന്തീം

ഒട്ടേ വെള്ളച്ചെകിറിണ വിള-

ങ്ങിച്ചിരിണ്ടങ്ങു മാനം

മുട്ടത്തട്ടുംപടി നെടിയളാം-

കാളിയെക്കൂപ്പുപിന്നെ.       56


കട്ടിച്ചുച്ചൈരിളകിയലറി-

പ്പാഞ്ഞു പൊട്ടിച്ചിരിച്ച-

ക്ഖട്വാംഗം കൊണ്ടുടലി-

ലസുരാൻ നിർദ്ദയം മർദ്ദയന്തീ

പക്കച്ചോരിക്കളിയിടയിടേ-

നക്കി നട്ടം കുനിച്ച-

ങ്ങൊക്കക്കൂളിപ്പട ചുഴല നി-

ന്റാർക്കുമമ്മേ! തൊഴുന്റേൻ.       57


ഇത്ഥംഭക്ത്യാ ഭുവനജനനീം

വാഴ്ത്തി നിശ്ശേഷസമ്പൽ-

കർത്താരം ചിങ്ങപുരമമരും[1]

ദേവദേവം വണങ്ങി

ഗത്വാ മുല്പാടരയകുളമാം[2]-

താമരപ്പൊയ്കയിൽച്ചെ-

ന്നസ്തം ഭാനൌ വിശതി തിരുവ

ഞ്ചക്കളം പൂക നീയും.       58


മാറ്റാർനെഞ്ചിൽക്കുതരുമുടവാ-

ണ്മേൽ പുരണ്ടോരു ചോരി-

ച്ചാറ്റാലൂട്ടപ്പെടുമുരുഭുജ-

സ്തംഭഗംഭീരസാരഃ



  1. ചിങ്ങപുരം (ശൃംഗപുരം) കൊടുങ്ങല്ലൂർ നിന്നു് ഒരു മൈൽ തെക്കു്.
  2. അരാകുളം.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/24&oldid=157335" എന്ന താളിൽനിന്ന് ശേഖരിച്ചത്