താൾ:Bhashabharatham Vol1.pdf/826

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപദീപ്രശ്നം

901


കർണ്ണൻ ഹർഷത്തോടുമാ വാക്കു പാരം
കൊണ്ടാടിനാനുച്ചമാം ഹാസമോടും
ഗാന്ധാരരാജൻ സുബലൻതന്റെ പുത്രൻ
ദുശ്ശാസനന്മേലഭിനന്ദിച്ചു പാരം 45

ശേഷം സഭ്യന്മാർകളീ രണ്ടുപേരും
ദുര്യോധനൻതാനുമല്ലാതെയുളളോർ
സഭാസ്ഥലേ കൃഷ്ണയേയിട്ടിഴയ്ക്കു
ന്നതും കണ്ടും കൊണ്ടുതാനിണ്ടലാണ്ടു. 46

ഭീമൻപറഞ്ഞു
ധർമ്മം സൂക്ഷ്മം സുഭഗേ,യെന്നമൂലം
നിൻ ചോദ്യം മേ വിവരിക്കാവന്നതല്ല;
അസ്വാമിക്കോ പണയം വെച്ചുകൂടാ
സ്ത്രീയോ ഭർത്താവിന്നുതാൻ വശ്യ പാർത്താൽ. 47

സമൃദ്ധിയാം ഭൂമിയൊക്ക ത്യജിക്കും
യുധിഷ്ഠിരൻ കൈവിടാ ധർമ്മമൊട്ടും
തോറേറൻ ഞാനെന്നോതിയാദ്ധർമ്മപുത്ര-
നതോർക്കുമ്പോൾ വിവരിക്കാവതല്ലാ. 48

ചൂതിൽപ്പാരിൽ ശകുനിയിന്നദ്വിതീയൻ
കൗന്തേയനിന്നവനാൽ മുക്തകാമൻ
യുധിഷ്ഠിരൻ ചതി കാണുന്നതില്ലി-
ങ്ങതോർക്കിലിന്നുത്തരം ചൊല്ലവല്ല. 49

ദ്രൗപദി പറഞ്ഞു
വിളിച്ചിറക്കീ നൃപനെദ്ദൂഷ്ടർ നീചർ
വിദശ്ദ്ധന്മാർ ചതിയന്മാർ സദസ്സിൽ
ദ്യൂതപ്രിയന്മരധികം യത്നമില്ലാ-
തെന്നാലിന്നീ നൃപനോ മുക്തകാമൻ 50

അശുദ്ധരായ് ചതിചെയ്യുന്ന കൂട്ട-
രൊന്നിച്ചൊത്തിപ്പാണ്ഡവശ്രേഷ്ഠനിപ്പോൾ
അജ്ഞത്വത്താൽ തോലിപററിച്ചു പിന്നീ-
ടെന്തിന്നാണീ നൃപനേററൂ കളിപ്പാൻ? 51

നില്‌പുണ്ടല്ലോ കൗരവരീസ്സദസ്സിൽ
തന്മക്കൾക്കും സ്‌നുഷകൾക്കും പ്രഭുക്കൾ
എല്ലാരുമെൻ വാക്കു ചിന്തിച്ചുനോക്കീ-
ട്ടതിന്നൊത്തോരുത്തരം ചൊല്ലിടേണം. 52

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/826&oldid=157170" എന്ന താളിൽനിന്ന് ശേഖരിച്ചത്