താൾ:Bhashabharatham Vol1.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാടുപെട്ടായവർ കൊടുംകാടു കേറീടിനാർ വിഭോ!
പാരം തളർന്നു ദാഹിച്ചങ്ങുറക്കംവന്ന പാണ്ഡവർ 22
ഭീമവീര്യമിയന്നീടും ഭീമസേനനൊടോതിനാർ.

പാണ്ഡവർ പറഞ്ഞു

ഇതിലും കഷ്ടമെന്താ നാമതിഭീഷണമാം വനേ 23
ദിക്കറിഞ്ഞീടാത്തലഞ്ഞു നടക്കാനരുതാതെയായ്.
അറിയുന്നീലതും വെന്തുപോയോ പാപി പുരോചനൻ? 24
ഒളിച്ചു പോകും നമ്മൾക്കീ ഭയം തീരുന്നതെങ്ങനെ?
ഇനിയും ഞങ്ങളെപ്പേറി നീ നടക്കുക ഭാരത! 25
ഈയുളളവരിൽ നീയല്ലോ വായുതുല്യൻ മഹാബലൻ.
                                                          
വൈശമ്പായൻ പറഞ്ഞു

എന്നു ധർമ്മസുതൻ ചൊല്ലിനിന്നപ്പോൾ വായുനന്ദനൻ 26
ഭ്രാതാക്കളേയും ജനനിയേയുമേന്തി നടന്നുതേ.

151. ഭീമജലാഹരണം

പാണ്ഡവന്മാർ നടന്നു ക്ഷീണീച്ച് ഒരു കാട്ടിലെത്തുന്നു. വല്ലാതെ ദാഹിക്കുന്നു എന്നു കുന്തി പറയുന്നതുകേട്ടു ഭീമൻ വെളളമന്വേഷിച്ചു പോകുന്നു. വെളളവും കൊണ്ടു തിര്യെ വന്നപ്പോൾ, എല്ലാവരും ക്ഷീണിച്ചുറങ്ങുന്നതുകണ്ടു ഭീമൻ അവർക്കു കാവലിരിക്കുന്ന. ഈവക സങ്കടങ്ങൾക്കെല്ലാം കാരണകാരനായ ദുര്യോധനനന്റെ നേരെ ഭീമൻ ക്രുദ്ധനാകുന്നു


വൈശമ്പായൻ പറഞ്ഞു
                                  
ഊക്കോടവൻ നടക്കുമ്പോളൂരുവേഗമരുത്തിനാൽ
ക്കൊടുംകൊമ്പുലയും വൃക്ഷംപെടും കാടുകുലുങ്ങിതേ 1
കണങ്കാൽക്കാറ്റുമിളകീ ശുചീശുക്രമരുൽസമം
ശക്തൻ ലതാവൃക്ഷനിര നീക്കി നിർമ്മിച്ചുതാൻ വഴി. 2
പൂത്തും കാച്ചും കണ്ട മരം പേർത്തും മർദ്ദിച്ചുക്കൊണ്ടവൻ
 വഴിക്കടുത്ത ഗുല്മങ്ങൾ പുഴക്കിക്കൊണ്ടു പോന്നുതേ. 3
 ചൊടിപ്പിച്ചു ചൊടിച്ചോണം പടുവൃക്ഷം മുടിച്ചവൻ
 മുപ്പാടു മദമോലുന്ന മത്തേഭപ്പടി പോയിനാൻ 4
താർക്ഷ്യമാരുതവേഗത്തോടൂക്കിൽ ഭീമൻ നടക്കവേ
മറ്റുളള പാണ്ഡവന്മാർക്കു മൂർച്ഛയാപ്പെട്ട മട്ടിലായ്. 5
പലപാടും വീതികൂടും ചോല നീന്തിക്കടന്നവർ
ഒളിച്ച വഴിയേ പോന്നാർ ധാർത്തരാഷ്ട്രഭയത്തിനാൽ. 6
സൗകുമാര്യമെഴുന്നോരാപ്പുകൾ പൂണ്ടീടുമമ്മയെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/438&oldid=156783" എന്ന താളിൽനിന്ന് ശേഖരിച്ചത്