താൾ:Bhashabharatham Vol1.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1
വൈശമ്പായനൻ പറഞ്ഞു
മഹർഷിയാം ഗൗതമന്നു ശാരദ്വാനെന്ന നന്ദനൻ
ശരങ്ങളോടൊത്തുതന്നെ ജനിച്ചൂ ഗൗതമൻ വിഭോ! 2
അവന്നു വേദ്ധ്യാദ്യയനത്തിങ്കലില്ലത്രയാഗ്രഹം
ധനുർവ്വേദം പഠിച്ചീടാനത്രേയായവനാഗ്രഹം. 3
ബ്രഹ്മചാരികൾ വേദത്തേത്തപസ്സാൽ നേടിടും വിധം
അവൻ തപസ്സാൽ ദിവ്യാസ്ത്രം സർവ്വവും ഹന്ത! നേടിടാൻ. 4
ധനുർവ്വേദപ്രിയത്താലും തപസ്സാലും പെരുത്തവൻ
സന്തപിപ്പിച്ചു ദേവേന്ദ്രൻതന്നെയാ മുനി ഗൗതമൻ. 5
വിണ്ണോർനാഥൻ ജാനപതിയെന്നുള്ളാദ്ദവകന്യകയെ
ആയവന്നു തപോവിഘ്നം ചെയ്യാനായി വിട്ടു കൗരവാ! 6
അവൾ പിന്നെശ്ശരദ്വാന്റെ രമ്യാശ്രമമണഞ്ഞുടൻ
ലോഭിപ്പിച്ചാൾ ബാല വില്ലുമമ്പുമേന്തും മുനീന്ദ്രനെ. 7
അഴകേറുംനിലയിലായേകവസ്ത്രം ധരിച്ചഹോ!
അവൾ നില്പതു കണ്ടോറ്റു കൺകുളുർത്തു മുനിക്കുടൻ. 8
വില്ലുമമ്പും കയ്യിൽനിന്നു മെല്ലവേ വീണുപോയിത
അവളെക്കണ്ടുടലുടൻ വിറക്കൊണ്ടിതാവന്നഹോ! 9
അവൻ ജ്ഞാലബലത്താലും തപശക്തിയിനാലുമേ
നിലയ്ക്കു നിന്നൂ മതിമാൻ ബലമാം ധൈര്യമാർന്നഹോ! 10
അവന്നുടനെയുണ്ടായോരാ വികാരത്തിൽവെച്ചുതാൻ
സ്രവിച്ചുപോയി രേതസ്സവനറിഞ്ഞീലവനേതുമേ. 11
വില്ലുമമ്പും കൃഷ്ണമൃഗത്തോലുമെല്ലാം വെടിഞ്ഞവൻ
ആയാശ്രമവുമാദ്ദിവ്യസ്ത്രീയേയും വിട്ടുടൻ മുനി 12
പോയാ,നവന്റെ രേതസ്സാശ്ശരസ്തംബത്തിൽ വീണുതേ;
ശരസ്തംബത്തിൽ വീണപ്പോളതു രണ്ടായ്പിരിഞ്ഞു കേൾ. 13
ആശ്ശരദ്വാൻ ഗൗതമനങ്ങുണ്ടായി മിഥുനസന്തതി.
നായാടും ശന്തനുനൃപൻതന്റെ സൈന്യത്തിൽ വെച്ചൊരാൾ 14
കാട്ടിൽ ചുറ്റുമ്പോഴേ കണ്ടുമുട്ടിയീ മിഥുനത്തിനെ.
വില്ലുമമ്പും കൃഷ്ണമൃഗത്തോലുമങ്ങനെ കണ്ടുടൻ 15
ധനുർവ്വേദജ്ഞവിപ്രന്റെയപത്യങ്ങളിതെന്നവൻ
രാജാവിനെക്കാട്ടി വില്ലുമമ്പുമാ നിഥുനത്തേയും. 16
കൃപാന്വിതൻ മന്നനഹോ! മിഥുനത്തെയെടുത്തുടൻ
ഇതെന്റെ മക്കളെന്നോതി ഗൃഹത്തേക്കാനയിച്ചുതേ 17
ഗൗതമാപത്യമിഥുനം പ്രതീപതനയൻ നൃപൻ
പിന്നെപ്പോറ്റിവളർത്തിത്താൻ സംസ്ക്കാരങ്ങൾ നടത്തിനാൻ 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/383&oldid=156722" എന്ന താളിൽനിന്ന് ശേഖരിച്ചത്