താൾ:Bhashabharatham Vol1.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആസ്തീകൻ പറഞ്ഞു
അന്തിക്കുമേ പുലർക്കാലത്തുമാത്മ-
ശുദ്ധ്യാ നാട്ടിൽ ദ്വിജരും മറ്റു പേരും
ഈയെൻ ധർമ്മാഖ്യാനമോതീടിലുണ്ടാ-
കൊല്ലാ തെല്ലും ഭയമീ നിങ്ങൾ മൂലം. 20

സൂതൻ പറഞ്ഞു
സന്തോഷത്തോടവരും ഭാഗിനേയൻ-
തന്നോടോതീ സിദ്ധമാണീ വരം തേ.
പ്രീത്യാ പാരം ഞങ്ങൾ നിൻ കാമമെല്ലാം
പ്രത്യേകിച്ചും ചെയ്യുമേ ഭാഗനേയ ! 21
സുനീഥനേയുമസിതനേയുമങ്ങാർത്തിമാനെയും
സ്മരിപ്പവന്നഹിഭയമിരവും പകലും വരാ. 22

ജരൽക്കാരു ജരൽക്കാരുവിൽ ജനിപ്പിച്ച കീർത്തിമാൻ
ആസ്തീകൻ സർപ്പസത്രേ സർപ്പങ്ങളെക്കാത്തതില്ലയോ, 23

അവനെയോർത്തിടുന്നോനെ ഹിംസിച്ചീടൊല്ല മാന്യരേ!
അപസർപ്പിക്ക ഭദ്രം തേ പോക സർപ്പമഹാവിഷം. 24

ജനമേജയസർപ്പത്തിലാസ്തീകൻ ചൊന്നതോർക്കുക
ആസ്തീകവാക്കു കേട്ടിട്ടും സർപ്പം പിന്മാറിടായ്കിലോ 25

            ശിംശവൃക്ഷഫലംപോലെ തല നൂറായ് തെറിക്കുമേ.
            ഇർത്ഥം വരം ചെന്നുരഗേന്ദ്രമുഖ്യ-
രൊത്തോതിയപ്പോൾ ദൃഢമാ ദ്വിജേന്ദ്രൻ
പെരുത്തു സന്തോഷമിയന്നു പിന്നെ-
പ്പരം ഗമിക്കുന്നതിനായുറച്ചു. 26

സർപ്പങ്ങൾക്കാസർസത്രാൽ മോക്ഷം നല്കി ദ്വിജോത്തമൻ
പുത്രപൗത്രാന്വിതൻ കാലമൊത്തപ്പോൾ സിദ്ധിനേടിനാൻ.

ആസ്തീകാഖ്യാനമീവണ്ണമൊത്തപോലെയുരച്ചു ഞാൻ
ഇതു ചൊന്നാൽ സർപ്പഭയമതു പറ്റില്ലൊരിക്കലും. 28

ബ്രഹ്മൻ, നിൻ പൂർവ്വപുരുഷനെമ്മട്ടാ പ്രമതിദ്വിജൻ
പുത്രനാം രുരു ചോദിക്കേ വിസ്തരിച്ചരുൾ ചെയ്തുവോ, 29

അമ്മട്ടു കേട്ടേനിഹ ഞാൻ നന്മയോടിന്നു ചൊല്ലിനേൻ
ആദ്യംമുതല്ക്കേ കവിയാമാസ്തീകനുടെ സൽക്കഥ. 30

ഡുണ്ഡുഭോക്തിക്രമം കേട്ടു വീണ്ടും ചോദിക്കകാരണം
ധർമ്മിഷ്ഠാസ്തീകചരിതം പുണ്യമിങ്ങനെ ചൊല്ലിനേൻ; 31

ഇതു കേൾക്കുകയാൽ ബ്രഹ്മൻ, കുതുകം തീർന്നിരിക്ക നീ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/176&oldid=156492" എന്ന താളിൽനിന്ന് ശേഖരിച്ചത്