താൾ:Bhashabharatham Vol1.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പന്തയത്തിൽ പരം തോലിതാൻ തനിക്കു പിണഞ്ഞുടൻ
സന്തപിച്ചാൾ വിനതയും ഹന്ത! ദാസ്യം വഹിച്ചഹോ 4

ഇക്കാലത്താണു ഗരുഡനക്കാലം കഴിയുമ്പൊഴേ
തന്നമ്മയെന്ന്യേ തേജസ്വിയണ്ഡം പൊട്ടിജ്ജനിച്ചതും. 5

മുഖ്യസത്വബലം പൂണ്ടോൻ ദിക്കൊക്കത്തെളിയിപ്പവൻ
കാമരൂപൻ കാമഗതി കാമവീര്യൻ ഖഗോത്തമൻ, 6

കൂടുമഗ്നിക്കെതിർനിറത്തോടുയർന്നതിഭീഷണൻ
ഇളകുന്നിടിവാൾക്കണ്ണൻ പ്രളയാഗ്നിസമപ്രഭൻ, 7

വളർന്നുളളാ മഹാപക്ഷി പിളർന്നംബരമാണ്ടവൻ
ഉന്നിദ്രോഗ്രാരാവനൗർവ്വവഹ്നിപോലെ വിളങ്ങിനാൻ. 8

അവനെക്കണ്ടു വാനോർകളേവരും വഹ്നിദേവനെ
ശരണംപൂണ്ടുണർത്തിച്ചാർ പരമാ വിശ്വരൂപനെ. 9

ദേവൻമാർ പറഞ്ഞു
അഗ്നേ, വർദ്ധിച്ചിടൊല്ലേ നീയിന്നെങ്ങുംവെന്തുകൊൾവതോ?
ഇതാ വളർന്നു പതറുന്നിതാ നിൻക്കൂട്ടമേറ്റവും. 10

അഗ്നി പറഞ്ഞു
ഇതു നിങ്ങൾ വിചാരിക്കുന്നതുപോലല്ലമർത്ത്യരേ!
എന്നോടുതുല്യം തേജസ്സാളുന്നോൻ ഗരുഡനാണിവൻ. 11

ഇന്നുത്ഭവിച്ചു വിനതാനന്ദനൻകാന്തിമാനിവൻ
ഇത്തേജോരാശിയെക്കണ്ടിട്ടൊത്തു നിങ്ങൾക്കുമിബ്‌ഭ്രമം. 12

സർപ്പക്ഷയകരൻ കശ്യപോത്ഭവൻ ബലവാനിവൻ

ദേവകൾക്കു ഹിതൻ പൂർവ്വദേവരക്ഷോഗണാഹിതൻ 13
പേടിയായ്കേതുമെന്നോടുകൂടിപ്പോന്നങ്ങു കാണുവിൻ.
സൂതൻ പറഞ്ഞു
എന്നു കേട്ടവരൊന്നിച്ചു ചെന്നു വാഴ്ത്തീഖഗേന്ദ്രനെ 14

ദൂരേ നിന്നേറ്റു മുനികൾ ചേരും ദേവകളപ്പൊഴേ.
ദേവൻമാർ പറഞ്ഞു
ഋഷി നീ നീ മഹാഭാഗൻ നീ ദേവൻ പതഗേശ്വരൻ 15

പ്രഭൂനീ തപനൻ സൂര്യൻ പരമേഷ്ഠി പ്രജാപതി.
നീയിന്ദ്രൻ നീ ഹയഗ്രീവൻ നീ രഹാസ്ത്രൂം ജഗൽപതി 16

നീ മുഖം പത്മജൻ വിപ്രൻ നീയഗ്നി പവമാനരാം.
നീ ധാതാവും വിധാതാവും നീ വിഷ്ണു സുരസത്തമൻ 17

നീ മഹത്ത്വമഹങ്കാരം നീ നിത്യാഗ്ര്യയശസ്സു നീ
നീയേ പ്രഭകൾ നീ ബുദ്ധിവൃത്തി നീ ത്രാണമുത്തമം. 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/103&oldid=156429" എന്ന താളിൽനിന്ന് ശേഖരിച്ചത്