താൾ:Bhasha champukkal 1942.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം ച്ചിട്ടും മനസ്സിലാകുന്നല്ല. പദ്യഗദ്യങ്ങൾ ഇടകലർത്തി രചിക്കുന്ന കാവ്യങ്ങളെ പ്രതിഭാശാലിയും, പരിണതപ്രജ്ഞനും, ഔചിത്യ വേദിയുമായ കവിക്കു് അത്യന്തം രമണീയങ്ങളാക്കുവാൻ സാധിക്കും അനർത്ഥമായ കവി കർമ്മത്തിനു് ചമ്പൂപ്രസ്ഥാനം ഉപകാരമല്ലാതെ ഒരിക്കലും ഉപരോധം ചെയ്യുന്നതല്ല. ചമ്പൂകാരൻമാർക്കു ചില ഉപദേശങ്ങൾ. ഭാവിക്കാലത്തു ഭാഷാചമ്പുക്കൾ രചിക്കുവാൻ ഉദ്യമിക്കുന്നവർ സമരിക്കേണ്ട ചില തത്വങ്ങളുണ്ടു്. പഴയ സമ്പ്രദായത്തിൽ സംസ്കൃത വിഭക്ത്യങ്ങളായ സംസ്കൃതപദങ്ങളും ഭാഷാപദങ്ങളും ഇനിമേൽ പ്രയോഗിക്കുന്നതു സമീചിനമാണെന്നു തോന്നുന്നില്ല. ഭൂരിപക്ഷം ജനങ്ങളും സംസ്കൃതജ്ഞന്മാരല്ലായ്കയാൽ അവഅത്തരത്തിലുളിള സാഹിത്യസരണിയിൽ കട്ട തടഞ്ഞിട്ടു നടക്കാനും കയ്യിൽ കിട്ടുന്ന പലഹാരം കല്ലുകടിച്ചിട്ടു തിന്നാനും കഴിതാതെ കഷ്ടപ്പെട്ടുപോകും. എന്നുമാത്രമല്ല പ്രാചീന കവികൾക്കു സംസ്കൃതപദങ്ങളും ഭാഷാപദങ്ങളും ഇടകലർത്തി കവനം ചെയ്യുന്നതിൽ ഏതോ ഒരു ഗ്രഥനരഹസ്യം സുപരിചിതമായിരുന്നു; ആ രഹസ്യം ഇന്നത്തേ കവികൾക്കു്- അവർ അന്യഥാ എത്രമാത്രം അനുഗ്രഹീതന്മാരായാലും- കൈവന്നിട്ടില്ലെന്നുള്ളതു് അനുഭവസാക്ഷികമായ ഒരു പരമാർത്ഥമാകുന്നു. ഇതിനെ പ്പറ്റി ഞാൻ മുൻപു പ്രപഞ്ചനം ചെയ്യ്തിട്ടുണ്ടു്. തന്നിമിത്തം അവർക്കു പദ്യ രചനയെ സംബന്ധിച്ചിടത്തോളം അവർക്കു പുതിയ സമ്പ്രദായം തന്നെയാണ് ശരണീകരണീയമായിട്ടുള്ളതു്. അതിനു പഴയ സമ്പ്രായത്തോളം ആക


457


58










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/468&oldid=156337" എന്ന താളിൽനിന്ന് ശേഖരിച്ചത്