താൾ:Bhasha champukkal 1942.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ എന്ന പദ്യം നിർമ്മിച്ച ശിശു പാലന്റെ ദോഷാരോപണ വ്യഗ്രതയെ സ്ഫടികസ്ഫുടമായി പ്രദർശിപ്പിക്കുന്നു. അഷ്ടമീ ചമ്പുവിൽ "ചതുർമ്മു ഖനിതംബിനീകരതലോല്ലസദ്വല്ലകീ- നിനാദ മധുരാ സുധാരസഝരീധുരീണസ്വരാ; വിരേജൂരതിപേശലം വികചമല്ലികാവല്ലരീ- മരന്ദരസമാധുരീസരസരീതയോ ഗീതയ:" എന്ന പദ്യം നിബന്ധിച്ചു തന്റെ പദവിന്യാസപാടവത്തെ പടഹമടിച്ചു പ്രഖ്യാപനം ചെയ്യുന്നു. കുലങ്കഷമായ ആ വ്യോമഗംഗാ പ്രവാഹത്തിൽ അന്നുവരെ പ്രചരിച്ചിരുന്ന ഭാഷാ ചമ്പുക്കളെല്ലാം നിമജ്ജിച്ചു് ആദൃശ്യകല്പങ്ങളായി തീർന്നു പോയി.


കഥകളിസ്സാഹിത്യത്തിന്റെ ആവിർഭാവം.

അതുകഴിഞ്ഞ അവസരത്തിലാണു് കോട്ടയത്തു തമ്പുരാൻ കഥകളിയുടെ ആവശ്യത്തിനു് കൊട്ടാരക്കരത്തമ്പുരാന്റെ ശൂദ്ധശൂഷ്കങ്ങളായ കൃതികളെപ്പോലെയല്ലാതെ മനോഭിരാമങ്ങളായ നിബന്ധങ്ങൾ രചിക്കാമെന്നു കാണിച്ചുകൊടുത്തതു്. അദ്ദേഹത്തിന്റെ കാലം ഇനിയും സൂക്ഷ്മമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒൻപതാംസതകത്തുന്റെ ഉത്തരാർദ്ധമാണെന്നു് ഒരു വിധം ഊഹിക്കാം. സംസ്കൃതപണ്ഡിതന്മാർക്കും ഭാഷാപണ്ഡിതന്മാർക്കും സാഹിത്യരസികന്മാർക്കും സങ്ഗീതകുശലന്മാർക്കും ഒന്നുപോലെ രസിക്കുന്നതിനു സൌ

402










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/413&oldid=156277" എന്ന താളിൽനിന്ന് ശേഖരിച്ചത്