താൾ:Bhasha champukkal 1942.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ 3.ശ്രീകൃഷ്ണൻ ഗോപസ്ത്രീകളോട്- ________________________

 ഇത്ഥംപോയ്ച്ചെന്നുപാന്തേ തരുണികൾ മരുവു-
        ന്നേരമാനന്ദവല്ലീ-
പുത്തൻപൂന്തൊത്തിൽ മെത്തും പരിമളലഹരീ-
        സാരമംഭോരുഹാക്ഷൻ
ഉൾത്തിങ്ങീടുന്ന മന്ദസ്മിതകലശപയോ-
രാശിമധ്യേ നിതാന്തം
വക്ത്രാംഭോജം കുളിർപ്പിച്ചവരൊടു നിതരാം
പ്രീതികൈക്കൊണ്ടവാദീൽ."

8.കംസവധം- ________ രാജരത്നാവലീയവും മറ്റും പോലെ ഒന്നാം കിടയിലുള്ള ഒരു ചമ്പുവാകുന്നു കംസവധം. പ്രണേതാവു് നീലകണ്ഠനായിരിക്കാം. കഥ അരിഷ്ടവധം മുതൽക്കു് ആരംഭിക്കുകയും ഉഗ്രസേനന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. കവിത ആദ്യന്തം സരസവും ഫലിതമയവുമാണു്' കവിയുടെ കാലം കൊല്ലം എട്ടാം ശതകം തന്നെ. നാരായണീയത്തിലേ ' ബാലാ ബലാദരിയ ', ' കസ്യാശ്ചിദംബുജദൃശഃ ', ' ഉല്ലാസമാർന്നിവനെ ' എന്നീ പദ്യങ്ങൾ പ്രസ്തുതചമ്പുവിലും സ്ഥലംപിടിച്ചിരിക്കുന്നു. ' പെട്ടെന്നു നൂപുരമണിഞ്ഞിതു ' എന്ന നാരായണീയപദ്യത്തിലേ പൂർവാർദ്ധം മാത്രം ' പെട്ടെന്നു സംഭ്രമവശാലെഴുതീടിനാളങ്ങൊട്ടൊട്ടൊരുത്തി മഷികൊണ്ടമലേ കപോലേ ' എന്നു മാറ്റിയിരിക്കുന്നു.

268










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/279&oldid=156153" എന്ന താളിൽനിന്ന് ശേഖരിച്ചത്