താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

201

     സർഗം - 60


ഉദകാടി കർമ്മാനന്തരം സ്നാനംചെയ്ത് അദ്രിശിഖരത്തിൽ സ്ഥി തിചെയ്യുന്ന ആ ഗ്രദ്ധ്രപുംഗവനെ വാനരന്മാർ പുറ്റിനിന്നു. ത ന്റെ സമീപം വന്നുനില്ക്കുന്ന അവരെ കണ്ടു സമ്പാതി പ്രതിവി ശ്വസങ്ങളോട് കൂടെ വീണ്ടും ഇങ്ങിനെ പറഞ്ഞു ഹേ! പ്ലാഗ വീരരെ! നിങ്ങൾ എല്ലാവരും വളരെ ശ്രദ്ധയോടെ കേൾക്കുവിൻ മിഥിലാത്മജയെപ്പറ്റി എനിനിക്കറിവുള്ളതായ മറ്റു വൃത്താന്തങ്ങ ളും ഞാനിതാ നിങ്ങളോട് വിസ്തരിച്ചു പറയുന്നു. സൂര്യതാപ ത്താൽ പരിപീഡിതനായി സർവ്വാംഗങ്ങളും വെന്ത് ഞാൻ ഈ വി ന്ധ്യാപർതത്തിങ്കൽ പതിച്ചുവെന്നു നിങ്ങളോട് പറഞ്ഞുവല്ലോ. ഈ സംഭവംകഴിഞ്ഞ് ആറു ദിവസത്തിന്നു ശേഷമേ എനിക്കു പ്രജ്ഞയുണ്ടായുള്ളു. ആദ്യം ഞാൻ കൺ തുറന്നു ചുറ്റും നോക്കി യപ്പോൾ മൂർഛയിലെന്ന പോലെ തന്നെ എനിക്കു യാതോന്നും ക ണ്ടറിയാൻ സാധിച്ചില്ല. ക്രമേണ നഗരങ്ങൾ ,സരിത്തുകൾ, ശൈലവനങ്ങൾ, സമുദ്രകൂലങ്ങ എന്നിവയെല്ലാം കണ്ടറിവാൻ എനിക്കു ശക്തിയുണ്ടായി. പ്രഹ്ഷ്ടങ്ങളായ പക്ഷിഗണങ്ങളും മഹാഗുഹകളും ഉന്നതകൂടങ്ങളുംകൊണ്ടനിറഞ്ഞു് ദക്ഷിണസമുദ്ര തീരത്തിൽ സ്ഥിതി ചെയ്യുന്ന വിന്ധ്യാപർതമാണിത് എന്ന ബോ ധം എനിക്കുണ്ടായി. സുരന്മാരാൽപോലും സുപിജിതമായ ഒരു പുണ്യാശ്രമം ഇടെയുണ്ട്. ഈ ആശ്രമത്തിങ്കലാണ് നിശാകര നെന്ന പേരായ മുനിപംഗവൻ ഉഗ്ര തപംചെയ്തിരുന്നത് ഹേ! സുധാർമ്മികരെ! ആ തപോധനൻ സ്വർഗംപ്രാപിച്ചിട്ടിപ്പോൾ എണ്ണായിരം സംവൽസരം കഴിഞ്ഞിഞ്ഞിരിക്കുന്നു. ആ മുനിശ്രഷ്ട നെ കാണ്മാനുള്ള ആഗ്രഹത്തോട് കൂടെ ഞാൻ നന്നെ വിഷമപ്പെ ട്ടു് വിന്ധ്യാഗിരിയുടെ ശിഖരത്തിൽ നിന്ന് മെല്ലെ മെല്ലെ താ ഴത്തിറങ്ങി.അതിതീഷ്ണങ്ങളായ ദർഭപ്പുല്ലുകൊൾ കൊണ്ട് നിറഞ്ഞി

രുന്ന ഇതിന്റെ അടിവാരത്തു ചെന്നു ചേർന്നു. ഞാനും ജടായു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/206&oldid=155901" എന്ന താളിൽനിന്ന് ശേഖരിച്ചത്