താൾ:Aarya Vaidya charithram 1920.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ൎണ്ണത്തിന്റെ വിധി പറഞ്ഞ കൂട്ടത്തിൽതന്നേയാണു. ശുദ്ധി ചെയ്തു കഴിഞ്ഞാൽ ആ ലോഹത്തിന്റെ നേരിയ തകിടുകളെ മൂന്നുദിവസം നാരങ്ങനീരിലിട്ടു തിളപ്പിക്കുകയും, അതിന്റെ തുകയുടെ നാലിലൊന്നു രസംകൂടി ചേർക്കുകയും വേണം. പിന്നെ രണ്ടുഭാഗം ഗന്ധകം കൂടി ചേൎത്ത് ആ കട്ട ഒരു പന്തുപോലെ ഉരുട്ടുകയും, തമിഴാമ അരച്ച് ഏകദേശം ഒരംഗുലം കനത്തോളം ആ ഉണ്ടമേൽ പൊതിയുകയും വേണം. അതിന്റെ ശേഷം ഇത് ഒരു മൺപാത്രത്തിലാക്കി പന്ത്രണ്ടു മണിക്കൂർ നേരം വലുകായന്ത്രത്തിൽ (അഞ്ചാം ചിത്രക്കടലാസ്സിൽ ൨൨-ാം ചിത്രം നോക്കുക) വെച്ചു പുടം ചെയ്യണം. ആ കട്ട തിയ്യിൽ നിന്നെടുത്ത ശേഷം ഒരു ചേന തുരന്ന് അതിന്റെ ഉള്ളിലാക്കി മീതെ മണ്ണും ചാണകവും കൂട്ടി പൊതിഞ്ഞു വീണ്ടും തിയ്യിലിട്ടു ചുടണം. ഇങ്ങിനെ ചെയ്താൽ ആ ലോഹം പിന്നെ പൊടിയാക്കുവാൻ തക്കതായിത്തീരും. യകൃത്തോ പ്ല്ലീഹയോ വലുതാവുക, രക്തവാതം, കേവലവാതം ഈ വക രോഹങ്ങളിലൊക്കെ ഈ ഭസ്മം വളരെ ഉപയോഗമുള്ളതാണു.

തകരം ശുദ്ധിചെയ്യുവാൻ ഒന്നാമതായി അത് ഉരുക്കുകയും, പിന്നെ മൂന്നുപ്രാവശ്യം ക്രമത്തിൽ തൈലം, തയിർവെള്ളം, കാടി, ഗോമൂത്രം ഇവയിലും, ഒടുക്കം എരിക്കിൻ നീരിലും മുക്കുകയും വേണം. ശുദ്ധമായ ലോഹത്തെ പുളിയുടേയും മുളയുടേയും തൊലി പൊടിച്ചു ഒന്നിന്നു നാലുകണ്ടു കൂട്ടി ഒരു മൺപാത്രത്തിലാക്കി ഉരുക്കണം. അപ്പോൾ ഒരു ഇരിമ്പുചട്ടകം കൊണ്ട് അത് ഇളക്കുകയും, ഉരയ്ക്കുകയും ചെയ്തുകൊണ്ടിരിക്കണം. പിന്നെ ആ പൊടിയോടുകൂടി അതിന്റെ തുകയോളം താളകം കൂടി ചേർത്ത് അമ്ലരസകമായ ഒരു നീരിൽ അരയ്ക്കണം. വീണ്ടും അതു തിയ്യിൽ വെച്ചു പാകം ചെയ്യണം. അതിന്റെ ശേഷം അതെടുത്ത് അതിന്റെ പത്തിലൊരുഭാഗം താളകം രണ്ടാമതും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/151&oldid=155541" എന്ന താളിൽനിന്ന് ശേഖരിച്ചത്