താൾ:Aacharyan part-1 1934.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-37-

              സംസാരിച്ചു പടവെട്ടിനില്ലൂവേ,
              സാരനാഥനണിവിട്ടപോലെയും
              സാധുവർഗ്ഗനിലസംഭവിച്ചു,സം
              സാരനാശനമുനേ! വരേണമേ!
            ,              (യുമ്രകം)                        21
              സ്ഥൂലമാം ജടമുടഞ്ഞടുമ്പൊഴ-
              സ്ഥൂലകായമിയലും ശരീരിക,  
              ലീലചെയ്തതറിയും മനോമണി-
              ശ്രൂലനെന്റെ ഗുരുവർയ്യനീശ്വരൻ!            22
              കൽപനക്കഖിലലോകസക്തിയും       
              കെല്പകന്നു പരിചിൽ തിരിച്ചിടും,
              സൽപ്രഭാവമിയലും സമസ്തസം-
              കല്പർചിത്തനെ വണങ്ങിടുന്നഹം.            23

_____________________________________

            21.സംസാരിച്ചു= കയറി.   സാരനാഥൻ =സൈ
  ന്യാധിപൻ.    അണിവിട്ട =നിരയിൽനിന്നും തെറ്റിയ.
  സാധുവർഗം= സന്യാസിവർഗ്ഗം ; ധർമ്മസംഘത്തിലെ സന്യാ
  സശിഷ്യന്മാർ. സംസാരനാശനമുനേ= സംസാരത്തെ ന
  ശിപ്പിക്കുന്ന യതീശ്വര. ധർമസംഗത്തിന്റെ ആവശ്യക
 ത ഗുരുസ്വാമികളുടെ അന്തർഗതം അറിയുന്ന കുമാരനാ
 ശാൻ മുഖേന പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നു.
            22.സ്ഖൂലമാംജഡം =സ്ഖൂലശരീരം.അസ്ഖൂലകാ-
   യം സൂക്ഷ്മ ശരീരം. മനോമണിശ്രീലൻ =മാനസശക്തി
  യിൽ ലയിച്ചിരിക്കുന്നവൻ.സ്വാമിതൃപ്പാദങ്ങൾ ഭക്ത
  ന്മാരുടെ ഹൃദയത്തിൽ പരിശോദിച്ചു സ്ഖൂലത്തെയും സൂ
 ക്ഷമത്തെയും ദർശിക്കുന്ന ബുദ്ധി വിശേഷത്തെ ഉണ്ടാക്കി

ക്കൊടുക്കുന്ന അവതാരമൂർത്തിയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/45&oldid=155371" എന്ന താളിൽനിന്ന് ശേഖരിച്ചത്