താൾ:A Grammer of Malayalam 1863.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൨

ങ്ങനെയുള്ള അൎത്ഥം വരുന്ന ക്രിയകൾക്കും അവെക്കു എതിരൎത്ഥം വരുന്ന 'വിലക്കുക, ഇണങ്ങുക, പ്രസാദിക്കുക, പിരിയുക,' എന്നിങ്ങനെ യുള്ള ക്രിയകളും ആകുന്നു അധികം ത്രിതീയയിൽ സംബന്ധിച്ചുവരുന്നതു.

൧൮൬. ത്രിതീയയുടെ സ്ഥാനത്തു വരുന്നപൊരുൾ ചിലപ്പോൾ ദ്വിതീയയി ലും വരും. അപ്പോൾ ഇങ്ങനെ ഉള്ള ക്രിയകൾക്കു അൎത്ഥഭേദം വന്നു സകൎമ്മ ക്രിയകളായിത്തീരുന്നു :ദൃ_ന്തം, 'രാജാവിനെ ച്ചീത്തവാക്കു പറ ഞ്ഞു' എന്നുള്ളതിൽ ചീത്താവാക്കു ഏല്ക്കുന്ന ആൾ രാജാവെന്നു അൎത്ഥംവരുന്നു. കേൾവിക്കാരൻ ഒരു വേള മറ്റൊരുത്തനായിരിക്കും. എന്നാൽ രാജാവിനോടു ചീത്തവാക്കുപറഞ്ഞു' എന്നുള്ളതിൽ രാജാവിന്റെ മുൻപിൽ വെച്ചു പറഞ്ഞു എന്നല്ലാതെ രാജാവിനെപ്പറഞ്ഞു എന്നൎത്ഥം വരേണമെന്നില്ല.

൧൮൭. ക്രിയയുടെ ഉടെയതു ചതുൎത്ഥിയിൽ വരുമ്പോൾ കൎമ്മം ത്രിതീ യയിൽ സംബന്ധിക്കും. :ദൃ_ന്തം, 'നിനക്കു അവനോടു കോപം അരുതു, ഇനിക്കു നിന്നോടു ഇഷ്ടമാകുന്നു. നിനക്കു എന്നൊടു കാൎയ്യമില്ല.'

൧൮൮. 'കൈവശത്തിൽ ആക്കുക' എന്ന അൎത്ഥം അടങ്ങിയിരിക്കുന്ന ക്രിയകൾ കൈവിടുന്ന പൊരുളിനോടു ത്രിതീയയിൽ സംബന്ധിക്കും. :ദൃ_ന്തം, 'അവൻ എന്നോടു ഒരു പുസ്തകം വാങ്ങിച്ചു, കൊള്ളക്കാരൊടും പിടിച്ചുപറിക്കരുതു, വിദ്വാനോടു പഠിച്ചെ വിദ്യയുണ്ടാക്കൂ.

൧൮൯, ഗണനാമങ്ങൽ ക്രിയവിശേഷങ്ങളായിട്ടു പ്രയോഗിക്കപ്പെടും മ്പോൾ, ളുടെ എന്നതിനോടു ചേർ‌ന്നു അതു ഉണ്മാനേമായിരുന്നും ത്രിതീയയിൽ വരും :ദൃ_ന്തം, 'അവൻ ബുദ്ധിയോടു കൂടെചെയ്തു ബുദ്ധിയോടു ചെയ്തു, സമധാനത്തോടു (കൂടെ) പൊയ്ക്കൊൾക.' അങ്ങനെ തന്നെ സമയത്തിന്റെ അടുപ്പവും മറ്റും ത്രിതീയയിൽവരും :ദൃ_ന്തം, 'കുംഭമാസത്തോടു കൂടെ അവൻ വന്നു ചേരും.' വാലോടു തല മുറിഞ്ഞു അടിയോടു അടി. ൧൮൦. സമത്വം, ഭേദം, അടുപ്പം, അകലം, ചേൎച്ച, വിരോധം, എന്നി ങ്ങനെ അൎത്ഥം വരുന്ന പദങ്ങളോടു സംബന്ധിക്കുന്ന പൊരുളുകൾ ത്രി തീയയിൽ വരും :ദൃ_ന്തം, 'ഇന്ദ്രനോടു ഒക്കും ഭവാൻ' 'ജ്ഞാനത്തിനു ശ ലോമ്മൊനോടുആരും എതിരില്ല. അവനോടു നീ വിരോധം നോക്കരുതു.'





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/97&oldid=155284" എന്ന താളിൽനിന്ന് ശേഖരിച്ചത്