താൾ:A Grammer of Malayalam 1863.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൦
പ്രഥമ


൧൭൭. സ്വരൂപ വിഭക്തിയാകുന്ന പ്രഥമ ക്രിയയുടെ കൎത്താവിന്നു പ്രയോഗിക്കപ്പടൗം: ദൃ-ന്തം; 'രാജാവു കല്പിച്ചു.' ഇവിടെ 'രാജാവു' എന്നതു പ്രഥമയിൽ ആയിരിക്കയാൽ 'കല്പിക്ക' എന്ന ക്രിയ ചെയ്യുന്നതു രാജാവാകുന്നു എന്നു അൎത്ഥം വരുന്നു.

൧൭൮. ക്രിയ ചെയ്യുന്നതിന്നു കൎത്താവു പ്രയോഗിക്കുന്ന തുണ കാരണങ്ങളും കൎത്താവിനെ ഉത്സാഹിപ്പിക്കുന്ന ഹേതുക്കളും മറ്റും പലവിധ കാരണങ്ങളും രൂപകവാചകത്തിൽ കൎത്താവായിട്ടു വിചാരിക്കപ്പെട്ടു ചിലപ്പോൽ പ്രഥമയിൽ വരും: ദൃ-ന്തം; 'നിന്റെ കണ്ണു (കൊണ്ടു നീ) കാണുന്നില്ലയോ; നിന്റെ വിശ്വാസം (മൂലമായി ദൈവം) നിന്നെ രക്ഷിക്കും.'

൧൭൯. 'ആക' 'എങ്ക' എന്നുള്ള ക്രിയകൾക്കു ആധാരത്തിന്റെയും ആധേയത്തിന്റെയും ആയിട്ടു രണ്ടു പ്രഥമ വേണ്ടിയിരിക്കുന്നു. ദൃ-ന്തം; 'രാജാവു ഗുണവാനാകുന്നു : വിദ്വാനായ മന്ത്രി ചീനമെന്ന രാജ്യം.' മറ്റു ക്രിയകളോടുള്ള സംബന്ധംകൊണ്ടു ആധാരം പ്രഥമയിൽനിന്നു മാറിവരുംപോഴും ആധേയം പ്രഥമയിൽത്തന്നെ ആയിരിക്കണം ദൃ-ന്തം; 'ഗൊലിയാഥ എന്ന മല്ലനെ ദാവീദു കവിണിക്കല്ലാലെ കൊന്നു' ഈ ക്രിയകൾ നാമധേയത്തിന്റെ അൎത്ഥത്തിൽ പലപ്പോഴും ഉണ്മാനമായിരിക്കും: ദൃ-ന്തം; 'രാമൻ (എന്ന) പട്ടർ ആശാൻ (ആയ) വറുഗീസു : വിശേഷണത്തെ വിശേഷ്യത്തിന്നു പിൻമ്പു വെച്ചു പറയുന്നതു ബഹുമാനത്തിന്നും മുൻമ്പു വെച്ചു പറയുന്നതു വിപരീതത്തിന്നും ആകുന്നു. ദൃ-ന്തം; 'ചാക്കൊ വൈദ്യൻ, വൈദ്യൻ ചാക്കൊ.'

ദ്വിതീയ.

൧൮൦. വിരൂപ വിഭക്തികളിൽ മുൻമ്പിലത്തേതായ ദ്വിതീയ സകൎമ്മക ക്രിയയുടെ കൎമ്മത്തെക്കാണിക്കുന്നു. ഒരു ക്രിയയുടെ വികാരം ഏൽക്കുന്നപൊരുൾ അതിന്റെ കൎമ്മമാകുന്നു: ദൃ-ന്തം; 'അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/95&oldid=155282" എന്ന താളിൽനിന്ന് ശേഖരിച്ചത്