താൾ:A Grammer of Malayalam 1863.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮


ദൃ_ന്തം; 'അവർ കഴുതകൾ ആകുന്നു. ആ ചപ്പുകളെക്കൊണ്ടു ഒരുപാകരവുമില്ല.'

൧൫൯. അൎത്ഥത്തിന്നൊക്കുന്ന നാമങ്ങൾ ലിംഗത്തിലും സംഖ്യയിലും ഒത്തിരിക്കണം.; ദൃ_ന്തം; ബുദ്ധിമാന്മാമാർ ശക്തിമാന്മാരാകുന്നു, ഒരു സ്ത്രീയെ നോക്കി അവൻ അവളോടു പറഞ്ഞു, ഞാൻ ഒരു പശുവിനെ വാങ്ങിച്ചാറെ അതിനു പാലില്ല.'

൧൬൦. ഗണനാമങ്ങൾ പല വസ്തുതകൾ കൂടി ഉണ്ടാകുന്നവയാകകൊണ്ടു ഏക സംഖ്യയിൽ ബഹുസംഖ്യയുടെ അൎത്ഥം വരുന്നതും അല്ലാതെ അവ സലിംഗാൎത്ഥങ്ങളെ സംബന്ധിച്ചവ ആയിരുന്നാലും നിൎലിംഗങ്ങളായത്രേ വിചാരിക്കപ്പെടുന്നതു : ദൃ_ന്തം; 'കണ്ടാലും ഒരു വലിയ സൈന്ന്യം; എന്നാലതു തോറ്റുപോകും.' ഗണത്തിൽ ഉൾപ്പെട്ട വസ്തുതകളേ സംബന്ധിച്ചായിട്ടു അൎത്ഥയോഗ്യം പോലേ ലിംഗത്തിന്നും സംഖ്യയ്ക്കും ഭേദം വരുത്തിയും പറകയുണ്ടു : ദൃ_ന്തം; 'മഹാരാജാവിന്റെ സൈന്ന്യമേ നിങ്ങൾ ധൈൎ‌യ്യമായിരിപ്പിൻ, മലയാളത്തിൽ ശൂദ്രർ ഉയൎന്ന ജാതി ആകുന്നു.' ഇവിടെ 'ജാതികൾ' എന്നു പറഞ്ഞാൽ ശൂദ്രരിൽ പല ജാതികൾ ഉണ്ടെന്നു അൎത്ഥംവരും. ഗണനാമത്തോടു കാരൻ എന്നതു ചേൎത്താൽപിന്നെ അതു ഗണനാമം അല്ല : ദൃ_ന്തം; 'സമൂഹക്കാരൻ-സമൂഹക്കാർ' എന്ന വെക്കു-സമൂഹം മുഴുവനെന്നല്ല, സമൂഹത്തിൽ ഉൾപ്പെട്ട ആളുകൾ എന്നത്രേ അൎത്ഥം വരുന്നതു. ഒറ്റയായിട്ടു സംബന്ധിക്കുന്ന പൊരുളുകളെപ്പറ്റി ബഹു സംഖ്യയുടെ പിന്നാലെ ഏക സംഖ്യയും ബഹുസംഖ്യയും രണ്ടുമിരിക്കും: ദൃ_ന്തം, ' അവരുടെ മനസ്സു ക്ഷീണിച്ചുപോയി. നിങ്ങളുടെ ആത്മാക്കളെ നഷ്ട്പ്പെടുത്തരുതു. എന്നാൽ സംബന്ധിക്കുന്നപൊരുൾകൾ സലിംഗാൎത്ഥങ്ങളാകയാൽ ബഹു സംഖ്യ തന്നെവേണം. ദൃ_ന്തം; ഭൎത്താക്കന്മാരേ നിങ്ങളുടെ ഭാൎ‌യ്യമാരെ സ്നേഹിപ്പിൻ.

നാലാം സൎഗ്ഗം_വിഭക്തി.

൧൬൧. വാക്യത്തിൽ മറ്റുമുള്ള പദങ്ങളോടു ഒരു നാമത്തിന്നുള്ള സംബന്ധം കാണിക്കുന്ന



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/83&oldid=155269" എന്ന താളിൽനിന്ന് ശേഖരിച്ചത്