താൾ:A Grammer of Malayalam 1863.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോകത്തിൽപ്പലഭാഷകളും നടപ്പായിരിക്കുന്നു. പതിനെട്ടു ഭാഷയേ ഭൂമിയിൽ ഉള്ളു എന്ന പറയുന്നത് അബദ്ധമാകുന്നു. ക്രിസ്ത്യാനികളുടെ വേദപുസ്തകം തന്നേ നൂറ്റിൽചില്ലുവാനം ഭാഷകളിൽപ്പൊരുൾ തിരിക്കപ്പെട്ടിരിക്കുന്നു. പൊരുൾ തിരിക്കപ്പെട്ടിട്ടില്ലാത്ത ഭാഷകൾ ഇനിയും വളരെയുണ്ടു.

൩. എന്നാൽ ഭാഷകൾ ഒന്നിൽ നിന്നു ഒന്നു വിവരപ്പടത്തക്കവണ്ണം തമ്മിൽ വ്യത്യാസങ്ങൾ ഉള്ളതും, ചിലതു തമ്മിൽത്തീരെ സംബന്ധമില്ലാത്തതും ആകുന്നു.എങ്കിലും എല്ലാ ഭാഷകൾക്കും പൊതുവിൽച്ചില പ്രമാണങ്ങളും ഒരുപോലുള്ള ലക്ഷണങ്ങളും കാണുന്നുണ്ടു. ആകയാൽ വ്യാകരണം, സാധാരണ വ്യാകരണമെന്നും പ്രത്യേക വ്യാകരണമെന്നും ഇങ്ങിനെ രണ്ടു വകയായിരിക്കുന്നു. സാധാരണ വ്യാകരണം, ഭാഷയുടെ കാതലായുള്ള ലക്ഷണങ്ങളെയും എല്ലാ ഭാഷയിലും ഒരുപോലെ കാണുന്ന പ്രമാണങ്ങളെയും മാത്രം വിവരപ്പെടുത്തുന്നു. പ്രത്യേക വ്യാകരണം, മേൽപ്പറഞ്ഞ ലക്ഷണങ്ങളും പ്രമാണങ്ങളും പ്രത്യേകം ഒരു ഭാഷയിൽ വരുമ്പോൾ ഉണ്ടാകുന്ന ഭാവഭേദങ്ങളെ കുറിച്ചും ആ ഭാഷെക്കുള്ള വിശേഷ ലക്ഷണങ്ങളെ കുറിച്ചും പ്രയോഗങ്ങളെ കുറിച്ചും വിസ്തരിക്കുന്നു. ഇവ തമ്മിൽ ഉള്ള വ്യത്യാസത്തെ ദൃഷ്ടാന്തപ്പെടുത്തണമെങ്കിൽ, സാധാരണവ്യാകരണം പൊതുവിൽ മനുഷ്യൻറെ ലക്ഷണങ്ങളെ കുറിച്ചു പറയുന്നതു പോലെയും പ്രത്യേകവ്യാകരണം ഒരു മനുഷ്യൻറെ തനതു ലക്ഷണങ്ങളെ കുറിച്ച് പറയുന്നതു പോലെയും ഇരിക്കുന്നു.

൪. വ്യാകരണം ഒരു ശാസ്ത്രമായിട്ടും ഒരു സൂത്രമായിട്ടും ഇങ്ങിനെ രണ്ടു ഭാവത്തിൽ വിചാരിക്കപ്പെടുന്നു. ഒരു ഭാഷയെ അറിഞ്ഞിട്ടില്ലാത്തവൎക്കു അതിനെ എളുപ്പത്തിൽ പഠിച്ചുകൊണ്ടുള്ളതിന്നു ചില പ്രമാണങ്ങളെ കല്പിക്കുന്നതാകയാൽ അതു ഒരു സൂത്രമാകുന്നു. ഇങ്ങനെ സംസ്കൃതത്തിൻറെ വ്യാകരണം പഠിച്ചാൽ ആ ഭാഷ പഠിക്കുന്നതിനു മലയാളികൾക്കും മലയാഴ്മയുടെ വ്യാകരണം കൊണ്ടു അതു വശമാകുന്നതിനു ഇംഗ്ലീഷുകാൎക്കും എളുപ്പം ഉണ്ടാകുന്നു. എന്നാൽ മലയാളികൾ പരിചയം കൊണ്ട് മലയാഴ്മ അറിഞ്ഞിരിക്കുന്നവരാകയാൽ അവൎക്കും ആ ഭാഷയുടെ വ്യാകരണം കൊണ്ടു എന്തുപകാരം എന്നും ചോദിച്ചാൽ, ഒരു ഭാഷയെ സാമാന്യമായിട്ടു പറയുന്നതിന്നും എഴുതുന്നതിന്നും പരിചയം കൊണ്ടു മനുഷ്യൎക്കു വശമാകാമെങ്കിലും വ്യാകരണം പഠിക്കാതെ ആ ഭാഷയുടെ ലക്ഷണങ്ങളെയും അതിലേ പ്രയോഗങ്ങളുടെ കാരണങ്ങളെയും അറിയുന്നതിന്നു കഴിയുന്നതല്ല. എന്നാൽ വ്യാകരണം ഭാഷയുടെ പ്രമാണങ്ങളെയും അതിലേ പ്രയോഗങ്ങളുടെ കാരണങ്ങളേയും കാണിക്കുന്നതാകയാൽ അതു ഒരു ശാസ്ത്രമാകുന്നു. ചാൎത്തുപടികൊണ്ടും പരിജ്ഞാനംകൊണ്ടും ഇന്നരോഗത്തിനും ഇന്ന മരുന്നു കൊള്ളുമെന്നു മനുഷ്യൎക്കു അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rakeshnamboo എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/27&oldid=155209" എന്ന താളിൽനിന്ന് ശേഖരിച്ചത്